ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെന്നിത്തലയില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചു; ബിജെപി ക്ലീന്‍ബൗള്‍ഡ്, അധികാരം നഷ്ടമായി

Google Oneindia Malayalam News

ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി. ചെന്നിത്തലയിലെ തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തില്‍ ബി ജെ പിക്ക് അധികാരം നഷ്ടമായി. എല്‍ ഡി എഫും യു ഡി എഫും ഒന്നിച്ച് ചേര്‍ന്ന് നടത്തിയ നീക്കത്തെ തുടര്‍ന്നാണ് ബി ജെ പിക്ക് അധികാരം നഷ്ടമായത്. ഇടതു മുന്നണി കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചതോടെ ബി ജെ പിക്ക് ഭരണം നഷ്ടമാകുകയായിരുന്നു .

'സംസ്‌കാര്‍ ഭാരതി സെമിനാറില്‍ ഞാന്‍ ഒരു 'പുഴു'വിനെയും കണ്ടില്ല'; പരിഹാസവുമായി മേജര്‍ രവി'സംസ്‌കാര്‍ ഭാരതി സെമിനാറില്‍ ഞാന്‍ ഒരു 'പുഴു'വിനെയും കണ്ടില്ല'; പരിഹാസവുമായി മേജര്‍ രവി

മൂന്ന് മുന്നണികള്‍ക്കും ആറ് അംഗങ്ങള്‍ വീതമുള്ള പഞ്ചായത്താണ് ചെന്നിത്തല തൃപ്പെരുന്തുറ. ബി ജെ പിക്ക് ഭരണം നഷ്ടമായതോടെ പ്രതിനിധിയായ പ്രസിഡന്റ് ബിന്ദു പ്രദീപിന് സ്ഥാനമൊഴിയേണ്ടിവന്നു . കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതന്‍ പിന്തുണച്ചതിനെ തുടര്‍ന്ന് ബിന്ദു പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. യു ഡി എഫ് പിന്തുണയോടെ എല്‍ ഡി എഫ് പ്രസിഡന്റ് അധികാരമേല്‍ക്കുകയും രാജിവയ്ക്കുകയും ചെയ്തതോടെയായിരുന്നു ഇത് .

congress

അന്ന് ബി ജെ പിയെ പിന്തുണച്ച കോണ്‍ഗ്രസ് വിമതന്‍ പിന്നീട് കോണ്‍ഗ്രസ് എമ്മില്‍ ചേരുകയും ഇടതുപക്ഷത്തിലേക്കാവുകയും ചെയ്തു . ഇതോടെ എല്‍ ഡി എഫ് മെമ്പര്‍മാരുടെ എണ്ണം ആറിലേക്ക് എത്തുകയായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ 18 വാര്‍ഡ് പ്രതിനിധികളും പങ്കെടുത്തു. ഭരണസ്തംഭനം ആരോപിച്ച് സി പി എമ്മിലെ കെ. വിനു അവതരിപ്പിച്ച പ്രമേയമാണ് ചര്‍ച്ചചെയ്തത് .

'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി

വോട്ടെടുപ്പിന്റെ സമയമായപ്പോള്‍ ബി ജെ പി . പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രവീണ്‍ കാരാഴ്മ, തങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുന്നതായി അറിയിച്ചു പുറത്തുപോയി. തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ അവിശ്വാസം പാസായി. മാവേലിക്കര ബ്ലോക് ഡെവലപ്മെന്റ് ഓഫീസര്‍ രാജലക്ഷ്മിയായിരുന്നു വരണാധികാരി. പ്രമേയം 12 വോട്ടുകള്‍ നേടിയാണ് പാസായത്. ആകെ -18 സീറ്റ്. കക്ഷി നില : എല്‍ ഡി എഫ് -5, യു ഡി എഫ് - 6 , ബി ജെ പി - 6 , സ്വതന്ത്രന്‍ - ഒന്ന്. അതേസമയം , ഗ്രാമപഞ്ചായത്ത് ഭരണ സമിതി നിലവില്‍ വന്ന ശേഷം ഒട്ടേറെ രാഷ്ട്രീയ നാടകങ്ങള്‍ വേദിയായ പഞ്ചായത്താണ് തൃപ്പെരുന്തുറ .

Recommended Video

cmsvideo
തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

English summary
CPM and Congress together; BJP loses presidency in Thrippunithura Grama Panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X