Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപക്ഷക്കാരനായിട്ടു പോലും ചതിക്കപ്പെട്ടു; രാജി വയ്ക്കുന്നെന്ന് ഡോ. രാഹുൽ മാത്യു

തനിക്ക് നീതി കിട്ടിയില്ലെന്നും ഇടതുപക്ഷക്കാരനായിട്ടു പോലും താൻ ചതിക്കപ്പെട്ടുവെന്നും രാഹുൽ പറയുന്നു

മാവേലിക്കര: കോവിഡ് രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് തന്നെ മർദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് രാജിവെക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യു. സമൂഹമാധ്യമത്തിലൂടെയാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്. തനിക്ക് നീതി കിട്ടിയില്ലെന്നും ഇടതുപക്ഷക്കാരനായിട്ടു പോലും താൻ ചതിക്കപ്പെട്ടുവെന്നും രാഹുൽ പറയുന്നു.

Rahul Mathew

മെയ് 14നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് മാതാവിന്റെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

Recommended Video

cmsvideo
    വിസ്മയയുടെ മരണത്തില്‍ വികാരധീനനായി സുരേഷ് ഗോപി | Oneindia Malayalam

    സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ജോലിയിൽ പ്രവേശിക്കും മുൻപ് പ്രദേശിക സിപിഎം നേതാവായിരുന്നു രാഹുൽ മാത്യു. എന്നാൽ ഇടതുപക്ഷക്കാരനായിരുന്നിട്ടും നീതി കിട്ടിയില്ലെന്ന് രാഹുൽ പറയുന്നു.

    മകൻ അഭിലാഷ് തന്നെയാണ് അമ്മയുടെ മരണത്തിന് കാരണമെന്നും നേരത്തെ രാഹുൽ പറഞ്ഞിരുന്നു. രോഗിയുടെ ഓക്സിജൻ നില 75 വരെ താണിട്ടും ആശുപത്രിയിൽ എത്തിക്കാതിരുന്ന പൊലീസുകാരനായ മകനും, ചൂടുവെള്ളം കൊടുത്താൽ മതിയെന്നു നിർദേശിച്ച നഴ്സായ ബന്ധുവുമാണ് സംഭവത്തിലെ ഒന്നും രണ്ടും പ്രതികളെന്നാണ് രാഹുൽ പറയുന്നത്.

    ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+