ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെങ്ങന്നൂരില്‍ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം, പഞ്ചായത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 6 പേര്‍ക്കു പരുക്ക്. കല്ലേറില്‍ കല്യാത്ര ഭുവനേശ്വരി ക്ഷേത്രത്തിനു കേടുപാടുണ്ടായി. ജില്ലാ പഞ്ചായത്തംഗം ജെബിന്‍ പി.വര്‍ഗീസ് (30), ബ്ലോക്ക് പഞ്ചായത്തംഗം എസ്. ശ്യാംകുമാര്‍ (45), സെന്‍സിലാല്‍ (33), ആര്‍എസ്എസ് പ്രവര്‍ത്തകരായ വെണ്മണി വേലന്തറയില്‍ രാജേഷ് (36), പുല്ലേലില്‍ അനൂപ് (31), സുരേഷ് ഭവനത്തില്‍ സുരേഷ് (33) എന്നിവര്‍ക്കാണു പരുക്കേറ്റത്.

<strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍</strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍

രാജേഷിന്റെ പരുക്ക് ഗുരുതരമാണ്. ഡിവൈഎഫ്‌ഐ ഈസ്റ്റ് മേഖലാ ട്രഷറര്‍ വെണ്‍മണിത്താഴം പാടത്തു കിഴക്കേതില്‍ സിബി ഏബ്രഹാമിന്റെ (38) വീട് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ടു ഡിവൈഎഫ്‌ഐ നടത്തിയ പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുത്തവരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലിനിടെ സോഡാക്കുപ്പിയും തൂക്കുകട്ടകളും കല്ലും വലിച്ചെറിഞ്ഞു.

Harthal

കല്ലേറില്‍ ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തിന്റെ ചില്ല് തകര്‍ന്നു. അലങ്കാരഗോപുരത്തിനു കേടുപാടുണ്ടായി. വെണ്മണി പടിഞ്ഞാറ് 85, കിഴക്ക് 89 നമ്പര്‍ കരയോഗങ്ങളുടെ ഉടമസ്ഥതയിലാണു ഭുവനേശ്വരി ക്ഷേത്രം. സംഭവത്തില്‍ പ്രതിഷേധിച്ചു സിപിഎമ്മും സംയുക്ത കരയോഗസമിതിയും പഞ്ചായത്തില്‍ ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

അതിനിടെ സിബിയുടെ വീടാക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. താഴത്തമ്പലം മനോജ് ഭവനത്തില്‍ മനോജ് (29), വെണ്‍മണിത്താഴം കുന്നുതറയില്‍ സുനില്‍ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2 മാസങ്ങള്‍ക്കു മുന്‍പ് മനോജിന്റെയും സുനിലിന്റെയും വീടുകള്‍ ആക്രമിച്ച കേസില്‍ പ്രതിയാണു സിബി.

English summary
DYFI-RSS attack in Chengannur; Harthal completed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X