മറ്റപ്പള്ളിയിൽ മന്ത്രിയുടെ കാല് പിടിച്ച് കരഞ്ഞ് വയോധിക; വൈകാരിക രംഗങ്ങൾ
ആലപ്പുഴ; ദേശീയപാത നിർമ്മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്ന മറ്റപ്പള്ളിയിൽ മന്ത്രി പി പ്രസാദിന്റെ സന്ദർശനത്തിനിടെ വൈകാരിക രംഗങ്ങൾ. തങ്ങളെ കുടിയിറക്കരുതെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ വയോധിക മന്ത്രിയുടെ കാലിൽ വീണ് കരഞ്ഞു. ഇതോടെ മന്ത്രിയുടേയും കണ്ണുനിറഞ്ഞൊഴുകി. തുടർന്ന് വയോധികയെ ചേർത്ത് പിടിച്ച അദ്ദേഹം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകി.
ഇന്ന് ഉച്ചയോടെയാണ് സംഭവം. മറ്റപ്പള്ളി മലയുടെ തൊട്ടടുത്താണ് മന്ത്രി പി പ്രസാദിന്റെ വസതി. അദ്ദേഹത്തിന്റെ അമ്മയും പ്രതിഷേധകാർക്കൊപ്പം ഉണ്ടായിരുന്നു. അതേസമയം മണ്ണെടുപ്പിനെതിരായ സമരത്തിനെതിരെ പോലീസ് നടത്തിയ ബലപ്രയോഗത്തെ മന്ത്രി വിമർശിച്ചു. ബലപ്രയോഗം ഒഴിവാക്കാൻ പറ്റുമായിരുന്നുവെന്നും പോലീസ് കാണിച്ചത് ശരിയായ കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

മണ്ണുമാഫിയക്ക് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കും.മണ്ണെടുപ്പിന് മറ്റ് ബദൽ മാർഗങ്ങൾ തേടുകയാണ് നല്ലതെന്നും കോടതിയെ പാരിസ്ഥിതിക ആഘാതം ബോധ്യപ്പെടത്താൻ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങൾ ഉന്നയിക്കുന്ന ന്യായമായ ആശങ്കകളെ സർക്കാർ ഗൗരവത്തോടെ കാണും. ന്യായമായ കാര്യങ്ങൾ പരിഗണിച്ച് മാത്രമേ സർക്കാർ തീരുമാനമെടുക്കുകയുള്ളൂ. കോടതിയുടെ പരിഗണനയിലുള്ള വിഷയമായത് കൊണ്ട് കോടതിയുടെ കൂടി ശ്രദ്ധയിൽപെടുത്തി വിഷയത്തിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
നൂറനാട്ടെ മണ്ണെടുപ്പ് നിർത്തിവെക്കാൻ ഉത്തരവ്
ആലപ്പുഴ: മറ്റപള്ളി മലയിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പ് നൽകിയ ഖനനാനുമതി ഉൾപ്പെടെയുള്ള നിയമവശങ്ങൾ പരിശോധിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാൻ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയിൽ മാവേലിക്കര റസ്റ്റ് ഹൗസിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനം. ഇതിനായി ജില്ല കളക്ടറെ യോഗം ചുമതലപ്പെടുത്തി.
വൻകിട പദ്ധതികൾക്കായി ഖനനാനുമതി നൽകുമ്പോൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിൽ പറയുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പാലിച്ചിട്ടുണ്ടോ എന്ന് ബന്ധപ്പെട്ട വകുപ്പ് പരിശോധിക്കേണ്ടതുണ്ട്. എന്നാൽ ഇതു സംബന്ധിച്ച രേഖകൾ ഫയലുകളിൽ കാണുന്നില്ല എന്നാണ് ജിജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചത്. വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു നടത്തേണ്ട പരിശോധനകൾ സംബന്ധിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പാലിച്ചതായി കാണുന്നില്ല. ഇക്കാര്യത്തിൽ ജില്ല കളക്ടർ പരിശോധന റിപ്പോർട്ട് സമർപ്പിക്കുമ്പോൾ വ്യക്തത വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയർ പാലിക്കാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഹൈക്കോടതിയെ ധരിപ്പിക്കണമെന്ന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ വിശദമായ റിപ്പോർട്ട് ലഭിക്കുന്നതുവരെ സ്ഥലത്തെ മണ്ണെടുപ്പ് നിർത്തിവയ്ക്കുന്നതിനും തീരുമാനിച്ചു.
പാലമേൽ പഞ്ചായത്തിലെ മണ്ണെടുപ്പ് സംബന്ധിച്ച തുടർ അപേക്ഷകൾ ജിയോളജി വകുപ്പ് പരിഗണിക്കുമ്പോൾ അവിടം പരിസ്ഥിതി ദുർബല പ്രദേശമാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് കൂടി പരിഗണിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂവെന്ന് മന്ത്രി പി. പ്രസാദ് നിർദ്ദേശിച്ചു. സ്ഥലത്തിന്റെ പരിസ്ഥിതി ദുർബല സ്വഭാവം, കുടിവെള്ള ലഭ്യത, ഈ ഭാഗത്ത് മുമ്പു നടന്നിട്ടുള്ള പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ജില്ല കളക്ടർക്ക് നിർദ്ദേശം നൽകി. ദേശീയപാതയുടെ വികസനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും അതിനായി പരിസ്ഥിതി ആഘാതം കുറഞ്ഞ ബദൽ സ്ഥലങ്ങൾ കണ്ടെത്തി മണ്ണ് എടുക്കാൻ സർവ്വകക്ഷിയോഗം ശുപാർശ ചെയ്തു.
കഴിഞ്ഞ ദിവസം സ്ഥലത്ത് മണ്ണെടുപ്പ് സ്ഥലത്ത് പോലീസിന്റെ ഭാഗത്തുനിന്ന് സ്വീകാര്യമല്ലാത്ത നടപടികൾ ഉണ്ടായിട്ടുണ്ടെന്നും യോഗം വിലയിരുത്തി. പോലീസ് ഡ്രസ്സ് കോഡ് പോലും പാലിക്കാതെ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരോട് മോശമായി പെരുമാറി എന്ന പരാതിയിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ല പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. നാട്ടുകാർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ ഗൗരവമല്ലാത്തത് ഒഴിവാക്കുന്ന കാര്യം പരിശോധിക്കാനും നിർദ്ദേശിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications