Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി അടിച്ചതല്ല; കര്‍ഷകന്റെ അക്കൗണ്ടില്‍ അറിയാതെ എത്തിയത് അര ലക്ഷം, ആലപ്പുഴയില്‍ സംഭവിച്ചത്

ആലപ്പുഴ: അക്കൗണ്ടില്‍ പിഴവ് സംഭവിച്ച് രണ്ടര കോടി എത്തിയപ്പോള്‍ അത് മുഴുവന്‍ ചെലവഴിച്ച് ജയിലില്‍ പോയ തൃശൂര്‍ സ്വദേശികളെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. ബാങ്കിന്റെ പിഴവ് മൂലമാണ് തുക മാറി അക്കൗണ്ടില്‍ എത്തിയത്. ഇത് തിരികെ നല്‍കാതെ ചെലവഴിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആലപ്പുഴയിലും സമാനമായ ഒരു സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാന്നാര്‍ സ്വദേശിയുടെ അക്കൗണ്ടിലേക്ക് അദ്ദേഹം അറിയാതെ അര ലക്ഷം രൂപയാണ് എത്തിയത്. മാന്നാറിലെ കര്‍ഷകനായ കിഴക്കേ പെരുങ്കണ്ണാരി വീട്ടില്‍ തമ്പിയുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലേക്ക് കഴിഞ്ഞ 18നാണ് ഹൈദരാബാദ് സ്വദേശിയായ യഥാവള്ളി വേണുഗോപാല്‍ അബദ്ധത്തില്‍ പണം അയച്ചത്. എന്നാല്‍ തമ്പി ഈ പണം ചെലവഴിക്കാതെ ഉടമയായ ഹൈദരാബാദ് സ്വദേശിയുടെ അക്കൗണ്ടിലേക്ക് തിരിച്ചു നല്‍കുകയാണ് ചെയ്തത്.

alappuzha

ബിസ്‌നസുകാരനാണ് വേണുഗോപാല്‍യ അദ്ദേഹം ഒരു ബിസിനസ് സ്ഥാപനത്തിലേക്കു അയച്ച അരലക്ഷം രൂപയാണ് തമ്പിയുടെ അക്കൗണ്ടിലെത്തിയത്. തമ്പിക്കു മാന്നാറിലെ എസ ്ബി ഐയിലാണ് അക്കൗണ്ടുള്ളത്. രൂപ വന്നതായി മെസേജ് ലഭിച്ചപ്പോഴാണ് തമ്പി പണമെത്തിയ വിവരമറിയുന്നത്. പണം വന്ന മൊബൈല്‍ നമ്പറിലേക്കു തമ്പി പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തമ്പി ആദ്യം കരുതിയത് ഓണ്‍ലൈന്‍ കബളിപ്പിക്കല്‍ സംഘത്തന്റെ കളിയായിരിക്കുമെന്നാണ്. എന്നാല്‍ രാത്രി ആവുന്നതോടെ വേണുഗോപാല്‍ തമ്പിയെ തിരിച്ച് വിളിക്കുകയായിരുന്നു.

ഇവര്‍ തമ്മില്‍ സംസാരിച്ച് പണം അക്കൗണ്ടിലേക്ക് തിരിച്ചയക്കാമെന്ന് തമ്പി വേണുഗോപാലിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തമ്പി ബാങ്കിലെത്ത്ി മാനേജരോട് കാര്യം പറയുകയായിരുന്നു. എന്നാല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുമെങ്കിലും മറ്റൊരാള്‍ക്കു തിരിച്ചയയ്ക്കാന്‍ കഴിയില്ലെന്നു ബാങ്ക് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഹൈദരാബാദിലെ വേണുഗോപാലിന്റെ ബാങ്ക് അധികൃതരുമായി സംസാരിച്ച് പ്രത്യേക അപേക്ഷ വാങ്ങിയ ശേഷം പണം തിരികെ അയച്ചു നല്‍കി. തമ്പിയുടെ നല്ല മനസിനെ തേടി അഭിനനന്ദന പ്രവാഹമാണ് എത്തിയത്. വേണുഗോപാല്‍ അദ്ദേഹത്തെ വിളിച്ച് നന്ദി അറിയിച്ചു.

ഏതോ ഓണ്‍ലൈന്‍ കബളിപ്പിക്കല്‍ സംഘത്തിന്റെ അടവായിരിക്കാമെന്നു കരുതി. എന്നാല്‍ രാത്രി വേണുഗോപാല്‍ തമ്പിയെ തിരിച്ചു വിളിച്ചു. തന്റെ അക്കൗണ്ടില്‍ പണമെത്തിയെന്നും ബാങ്കു വഴി തിരികെ അയച്ചു തരാമെന്നും തമ്പി വേണുഗോപാലിനോടു പറഞ്ഞു.ബാങ്കിലെത്തി മാനേജരോട് വിവരം ധരിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+