ചന്ദ്രികയുടെ പ്രചാരണ പരിപാടിയിൽ നിന്ന് പിന്മാറി ജി സുധാകരൻ; രാഷ്ട്രീയ വിവാദം ഭയന്നു, പാർട്ടിക്ക് വഴങ്ങിയോ?
ആലപ്പുഴ: മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പ്രചാരണ ക്യാമ്പയിൻ ഉദ്‌ഘാടനത്തിൽ നിന്ന് അവസാന നിമിഷം പിന്മാറി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ഇന്ന് രാവിലെയായിരുന്നു പരിപാടിയുടെ ഉദ്‌ഘാടനം നിശ്ചയിച്ചിരുന്നത്. ചടങ്ങിനായി മുസ്ലീം ലീഗ് ജില്ലാ അധ്യക്ഷൻ ഉൾപ്പെടെ ജി സുധാകരന്റെ വസതിയായ നവനീതത്തിൽ എത്തിയെങ്കിലും അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നു.
തുടർച്ചയായി ജില്ലയിലെ പാർട്ടി പരിപാടികളിൽ നിന്ന് സുധാകരനെ മാറ്റി നിർത്തുകയും, നേതൃത്വത്തിനെതിരെ സുധാകരൻ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്യുന്നത് തുടരുന്നതിനു ഇടയിലാണ് ഈ സംഭവവികാസം. പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സുധാകരൻ ചടങ്ങിൽ നിന്ന് അവസാന നിമിഷം പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പ്രതിപക്ഷ സഖ്യത്തിലെ മുൻനിര കക്ഷികളിൽ ഒന്നിന്റെ പരിപാടിയിൽ സുധാകരൻ പങ്കെടുത്താൽ അത് തെറ്റായ ചർച്ചകൾക്ക് ഇടയൊരുക്കും എന്നായിരുന്നു സിപിഎം ആശങ്ക. കൂടാതെ ഇത് വലിയൊരു വിവാദത്തിന് കൂടി ജില്ലയിൽ തുടക്കമിടും. ഈ സാഹചര്യത്തിൽ വിവാദങ്ങൾക്ക് താൽപര്യമില്ലെന്ന് അറിയിച്ചുകൊണ്ടാണ് സുധാകരൻ ചടങ്ങിൽ നിന്നും പിന്മാറിയത്.
എന്നാൽ വിഷയത്തിൽ വിവാദത്തിന് താൽപര്യമില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വവും. ഉദ്‌ഘാടനം മാറ്റണമെന്നാണ് സുധാകരൻ ആവശ്യപ്പെട്ടതെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് നാസർ അറിയിച്ചു. ചന്ദ്രിക ക്യാമ്പയിൻ മറ്റൊരു ദിവസം സുധാകരന്റെ സൗകര്യാർത്ഥം നടത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
അതേസമയം, ജില്ലയിലെ സിപിഎം നേതൃത്വവും ജി സുധാകരനുമായുള്ള അകൽച്ച കൂടിവരുന്ന വേളയിലാണ് ഇത്തരം ഒരു വിവാദം കൂടി ഉടലെടുക്കുന്നത്. പാർട്ടി കഴിഞ്ഞ കുറച്ച് കാലമായി സുധാകരനെ അകറ്റി നിർത്തുകയാണ് എന്ന പ്രചാരണം ജില്ലയിൽ ശക്തമാണ്. പ്രതിപക്ഷം മാത്രമല്ല ഇക്കാര്യത്തിൽ സിപിഎം അണികൾ പോലും എതിരഭിപ്രായം ഉന്നയിക്കില്ല.
ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമെന്നോണം കഴിഞ്ഞ ദിവസം നടന്ന സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ പോലും ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല. സുധാകരന്റെ വീടിന് തൊട്ടടുത്ത് വച്ചാണ് ചടങ്ങ് നിശ്ചയിച്ചത്, എന്നിട്ടും പൊതുസമ്മേളനത്തിൽ പോലും അദ്ദേഹം പാർട്ടി ക്ഷണിച്ചിരുന്നില്ല. ഇതിനിടയിലാണ് ലീഗ് പരിപാടിയിൽ സുധാകരൻ പങ്കെടുക്കുമെന്ന അറിയിപ്പ് വന്നത്.
നേരത്തെ പാർട്ടി പുറത്താക്കിയ ആഞ്ചലോസിന് പിന്തുണച്ച് സുധാകരൻ രംഗത്ത് വന്നിരുന്നു. ഇതോടെ പാർട്ടി അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് സുധാകരനെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ അടുത്തിടെ നടന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ചില നേതാക്കൾ സുധാകരനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
എന്നാൽ ഇതിനിടയിലും രണ്ടാം പിണറായി സർക്കാരിനെതിരെ അടക്കം പരോക്ഷ വിമർശനങ്ങൾ ജി സുധാകരൻ ഉന്നയിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ അധികാര തുടർച്ചയ്ക്ക് കാരണം എന്നായിരുന്നു സുധാകരൻ പറഞ്ഞത്. ചരിത്രബോധമുള്ളവരാണ് പാർട്ടി നേതാക്കളാവേണ്ടത് എന്ന ഒളിയമ്പും അദ്ദേഹം തൊടുത്തിവിട്ടിരുന്നു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications