Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റം, പുഴ്ത്തിവെപ്പ്; ആലപ്പുഴയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കളക്ടറുടെ മിന്നല്‍ പരിശോധന

ആലപ്പുഴ: വിലക്കയറ്റം, പുഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി ജില്ല കളക്ടര്‍ ഹരിത വി. കുമാറിന്റെ നേതൃത്വത്തില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ആര്യാട്, റോഡ് മുക്ക്, എന്നിവിടങ്ങളിലെ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍, പഴം പച്ചക്കറി കട എന്നിവിടങ്ങളിലാണ് കളക്ടര്‍ പരിശോധന നടത്തിയത്.

ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡും പരിശോധനയുടെ ഭാഗമായി. ഗുരുതര ക്രമക്കേടുകള്‍ക്ക് പിഴയീടാക്കുമെന്നും വരും ദിവസങ്ങളിലും ജില്ലയില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ ചിത്ര മേരി തോമസ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര്‍ ഷൈനി വാസവന്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പരിശോധയില്‍ പങ്കെടുത്തു.

ഇക്കഴിഞ്ഞ ജൂലായ് 13ന് പച്ചക്കറികളുടെ വില വിപണിയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പച്ചക്കറി കടകളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ അന്ന് പൊതുവിപണിയിലെ 105 കടകള്‍ പരിശോധിച്ചിരുന്നു. 24 കടകളില്‍ ക്രമക്കേട് കണ്ടെത്തി. പലയിടങ്ങളിലും ഒരേ സാധനത്തിന് വ്യത്യസ്ത വില ഈടാക്കുന്നതായും കണ്ടെത്തി.

alappuzha

ജൂലൈ 11-ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് അരി, പലചരക്ക്, ഫ്രൂട്ട്‌സ് തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തിയത്. കൂടുതല്‍ വില ഈടാക്കിയ കടകളിലെ വില കുറച്ച് ബോര്‍ഡില്‍ എഴുതിച്ചു. വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കരിഞ്ചന്തയും അമിത വില ഈടാക്കുന്നതുമായ കടകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

അനധികൃതമായി വില ഈടാക്കുന്നത് തടയുക, കടയിലെ സാധനങ്ങളുടെ വില ഏകീകരിക്കുക, വില നിലവാരപ്പട്ടിക പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് പരിശോധിച്ചത്. വരും ദിവസങ്ങളിലും വ്യാപകമായ പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+