കേന്ദ്ര മന്ത്രിമാരുടെ വിശ്വസ്തനെന്ന പേരില്‍ തട്ടിപ്പ്: ബിജെപി നേതാവ് പൊലീസില്‍ കീഴടങ്ങി
ചെങ്ങന്നൂര്‍: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ബിജെപി നേതാവ് പൊലീസില്‍ കീഴടങ്ങി. ബിജെപിയുടെ പ്രാദേശിക നേതാവും ആലപ്പുഴ മുളക്കുഴ മുൻ ഗ്രാമപഞ്ചായത്തംഗവുമായ സനു എന്‍ നായരാണ് ചെങ്ങന്നൂര്‍ പൊലീസില്‍ കീഴടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എഫ് സി ഐ (ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ)യിൽ ജോലി വാഗ്ദാനം ചെയ്താരുന്നു തട്ടിപ്പ്. നിരവധി പേരില്‍ നിന്നായി ഒരു കോടിയോളം രൂപ ഇദ്ദേഹം തട്ടിച്ചതയാണാ പരാതി.
മുതിര്‍ന്ന ബിജെപി നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍ എന്നുവരുമായി വളരെ അടുത്ത ബന്ധമുള്ള ആള്‍ എന്ന് പറഞ്ഞായിരുന്നു ഉദ്യോഗാര്‍ത്ഥികളെ സനുവും കൂട്ടരും തട്ടിപ്പിന് ഇരയാക്കുകയായിരുന്നു. സനു കീഴടങ്ങിയതോടെ കേസിലെ ഉന്നത ബന്ധങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് നൽകുന്ന സൂചന. എഫ് സി ഐയിൽ എൻജിനീയർ മുതൽ പല തസ്തികകളിൽ ജോലി വാദ്ഗാനം ചെയ്തായിരുന്നു തട്ടിപ്പ്.

ഗ്ലാമറസ് ചിത്രങ്ങളുമായി ഗോദ നായിക, വാമിഖയുടെ ഫോട്ടോസ് കാണാം
ബുധനൂർ സ്വദേശി രാജേഷ് കുമാർ, എറണാകുളം വൈറ്റില സ്വദേശി ലെനിൻ മാത്യു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. സനു നായര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം ഏര്‍പ്പാടാക്കാന്‍ നിര്‍ദേശിക്കും. ലെനിൻ മാത്യു എഫ് സി ഐ ബോർഡ് അംഗമാണെന്ന് വിശ്വസിപ്പിക്കും. തുടര്‍ന്ന് സർക്കാർ ബോർഡ് വച്ച കാറിൽ വന്നിറങ്ങി ലക്ഷങ്ങൾ വാങ്ങി മടങ്ങും.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
അതിന് ശേഷം ഉദ്യോഗാര്‍ത്ഥികളേയും കൊണ്ട് ചെന്നൈ, ദില്ലി എന്നിവിടങ്ങളിലെ എഫ്സിഐ ഓഫീസുകൾക്ക് സമീപം താമസിപ്പിക്കും. അതിന് ശേഷം നാട്ടിലേക്ക് മടങ്ങും. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതാടെ വന്നതോടെ പണം നഷ്ടമായതോടെ ചിലര്‍ സംശയങ്ങല്‍ ഉന്നയിച്ചു. അവര്‍ക്ക് എഫ്സിഐയുടെ പേരില്‍ വ്യാജ നിയമമന ഉത്തരവും നല്‍കി. ഇവരില്‍ പലരും എഫ്സിഐയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് പൂര്‍ണ്ണ ബോധ്യം ഉണ്ടായത്. തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എക്സിക്യൂട്ടീവ് ലുക്കിൽ അനാർക്കലിയുടെ കിടിലൻ മേക്ക്ഓവർ; ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications