Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുവാറ്റ ബാങ്ക് കവര്‍ച്ച: രണ്ടാം പ്രതിയുടെ വീട്ടില്‍ നിന്ന് 69 ഗ്രാം സ്വര്‍ണം കണ്ടെടുത്തു

ഹരിപ്പാട്: കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ രണ്ടാം പ്രതി ഷൈബുവിന്റെ വാടക വീട്ടില്‍ കുഴിച്ചിട്ടിരുന്ന സ്വര്‍ണം കണ്ടെടുത്തു. 69 ഗ്രാം സ്വര്‍ണമാണ് പൊലീസ് കണ്ടെടുത്തത്. വീട്ടിലെ ചെടിച്ചട്ടിയില്‍ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു സ്വര്‍ണം കണ്ടെടുത്തത്. എട്ട് വളകളാണ് പൊതിയില്‍ ഉണ്ടായിരുന്നത്. അതേസമയം, ഇത് സ്വര്‍ണമല്ലെന്നും മകള്‍ നൃത്ത പരിപാടിക്ക് ഉപയോഗിക്കുന്ന വളകളാണെന്നും ഷൈബു പൊലീസിനോട് പറഞ്ഞു.

bank

എന്നാല്‍ പൊലീസ് ഇത് പരിശോധിച്ച് സ്വര്‍ണമാണെന്ന് ഉറപ്പുവരുത്തി. ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണവും പ്രതികളില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണവും തമ്മില്‍ 1.3 കിലോ വ്യത്യാസമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഷൈബുവിന്റെ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. അതേസമയം, മോഷണത്തിന്റെ പങ്കായുള്ള സ്വര്‍ണം ഷൈബുവിന് നല്‍കിയിട്ടുണ്ടെന്ന് ഒന്നാം പ്രതി ആല്‍ബിന്‍ രാജ് നേരത്തെ മൊഴി നല്‍കിയിരുന്നു ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.

നേരത്തെ കേസിലെ മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി ആല്‍ബിന്‍ രാജിന്റെ വീട്ടില്‍ നിന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് 63.75 പവന്‍ സ്വര്‍ണം കണ്ടെടുത്തിരുന്നു. വീടിനടുത്ത് ചേമ്പ് വളര്‍ത്തുന്നതിന് സമീപത്ത് പ്ലാസ്റ്റിക് കവറിനുള്ളിലാണ് സ്വര്‍ണം കുഴിച്ചിട്ടത്. ഇയാളെ കൊയമ്പത്തൂരില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.

പിടികൂടിയ അന്ന് 1.85 കിലോ ഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. അറസ്റ്റിന് പിന്നാലെ ആല്‍ബിനെ മാര്‍ത്താണ്ഡത്ത് കൊണ്ടുപോയും പൊലീസ് തെളിവെടുത്തിരുന്നു. കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ഗ്യാസ് കട്ടര്‍ വാങ്ങിയത് മാര്‍ത്താണ്ഡത്തെ ഒരു കടയില്‍ നിന്നാണ്. അവിടത്തെ ജീവനക്കാര്‍ ആല്‍ബിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+