നിയമസഭാ തിരഞ്ഞെടുപ്പ്: 37 സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കും; അങ്കത്തിനില്ലെന്ന് തുഷാർ, ഹരിപ്പാട് സീറ്റിന് സമ്മർ
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ നിലപാട് വ്യക്തമാക്കി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും സംഘടനാ പ്രവർത്തനത്തിൽ സജീവമാകാനാണ് തീരുമാനമെന്നുമാണ് തുഷാറിന്റെ പ്രതികരണം. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് 37 സീറ്റുകളിൽ മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.
എല്‍ഡിഎഫ് വീണ്ടും ഭരണത്തിലെത്തുമ്പോൾ പാലായുടെ വികസനം പുതിയ തലങ്ങളിലേക്ക് കടക്കും: ജോസ് കെ മാണി

മത്സരിക്കില്ലെന്ന്
തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പകരം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലാണ് താൽപ്പര്യമെന്നും തുഷാർ വ്യക്തമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ഉള്‍പ്പെടെ 37 മണ്ഡലങ്ങളിൽ ബിഡിജെഎസ് മത്സരിക്കുമെന്നും തുഷാർ കൂട്ടിച്ചേർത്തു. എന്നാൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാനെത്തണമെന്നാണ് പാർട്ടി പ്രവർത്തകർക്കിടയിലെ ആഗ്രഹം.

37 സീറ്റുകളിൽ
എൻഡിഎയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനമോ സ്ഥാനാർത്ഥി നിർണ്ണയമോ പൂർത്തിയായിട്ടില്ല. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായ സീറ്റുകളിൽ മത്സരിക്കുമെന്ന നിലപാടിലാണ് തുഷാർ. കഴിഞ്ഞ തവണ 37 സീറ്റുകളിൽ ബിഡിജെഎസ് മത്സരിച്ചിരുന്നു. അതേ സമയം തന്നെ എൻഡിഎയിലെ ധാരണ അനുസരിച്ച് ചില സീറ്റുകളെല്ലാം ബിജെപിയുമായി വെച്ചുമാറും.

കുട്ടനാടല്ല ഹരിപ്പാട്
കുട്ടനാട്ടിൽ ബിഡിജെഎസ് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ നേതാവ് ആലപ്പുഴയിൽ ഹരിപ്പാട് മണ്ഡലത്തിൽ മത്സരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്, അരൂർ, കുട്ടനാട്, കായംകുളം, ചേർത്തല എന്നിവിടങ്ങളിൽ പാർട്ടിയ്ക്ക് വേണ്ടത്ര സ്വാധീനമുണ്ട്. ഈ മണ്ഡലങ്ങള്‍ക്ക് പുറമേ ബിഡിജെഎസ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാടും സ്ഥാനാർത്ഥിയെ നിർത്തും. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഡിജെഎസിന്റെ ഹെൽമെറ്റ് ചിഹ്നം അംഗീകരിച്ചതോടെ ഇത്തവണ ഇതേ ചിഹ്നത്തിലായിരിക്കും മത്സരിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്.


ചെന്നിത്തലയെ വെട്ടാൻ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 18, 585 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹരിപ്പാട് നിന്ന് രമേശ് ചെന്നിത്തല വിജയിച്ചത്. ബിജെപിക്ക് ഈ മണ്ഡലത്തിൽ നിന്ന് 12,985 വോട്ടുകളാണ് ലഭിച്ചത്. ബിഡിജെഎസിൽ നിന്നുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ ഈഴവ സമുദായാംഗങ്ങള്‍ കൂടുതലുള്ള മേഖലയിൽ നിന്ന് കൂടുതൽ വോട്ടുകള്‍ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ.