ആലപ്പുഴയിൽ അട്ടിമറി?പോളിംഗ് കണക്കിൽ ഞെട്ടി ഇടത് ക്യാമ്പും.. കൂടുതൽ അരൂരും ചേർത്തലയും
തിരുവനന്തപുരം; 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫ് മികച്ച മുന്നേറ്റം നടത്തിയ ജില്ലയാണ് ആലപ്പുഴ. ആകെയുള്ള 9 മണ്ഡലങ്ങളിൽ 8 ഉം നേടാൻ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് മാത്രമാണ് യുഡിഎഫിന് ആശ്വസിക്കാൻ വക നൽകിയത്.
അതേസമയം ഇത്തവണ ജില്ലയിൽ പല അട്ടിമറികളും ഉണ്ടായേക്കാമെന്ന വിലയിരുത്തലുകൾ തുടക്കം മുതൽ ശക്തമാണ്. അതിനിടെ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് മുന്നണികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

എളുപ്പമാകില്ലെന്ന്
നിലവിൽ കോൺഗ്രസിന് ജില്ലയിൽ രണ്ട് മണ്ഡലങ്ങളാണ് ഉള്ളത്, ഹരിപ്പാടും അരൂരും. അരൂർ എംഎൽഎയായിരുന്ന എഎം ആരിഫ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന 2019 ലെ പതിരഞ്ഞെടുപ്പിലാണ് മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തത്. അതേസമയം ഇക്കുറി അരൂരും ഹരിപ്പാടും ഉൾപ്പെടെ തിരിച്ച് പിടിക്കുമെന്നായിരുന്നു എൽഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെട്ടത്. എന്നാൽ എൽഡിഎഫ് പ്രതീക്ഷകൾ അത്ര എളുപ്പമാകില്ലെന്നായിരുന്നു തുടക്കം മുതലുള്ള വിലയിരുത്തലുകൾ.

ആലപ്പുഴയും അമ്പലപ്പുഴയും
മുതിർന്ന നേതാക്കളായ ജി സുധാകരൻ, തോമസ് ഐസക് എന്നിവരുടെ തിരഞ്ഞെടുപ്പിൽ നിന്നുള്ള പിൻമാറ്റം ഉൾപ്പെടെയുള്ള ഘടകങ്ങൾ എൽഡിഎഫിനുണ്ടായ മേൽക്കൈ നഷ്ടപ്പെടുത്താൻ ഇടവരുത്തുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെട്ടത്. സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിലും ഐസകിന്റ മണ്ഡലമായ ആലപ്പുഴയിലും വൻ അട്ടിമറി നേടുമെന്നും യുഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെട്ടിരുന്നു.

ഗുണം ചെയ്യുമെന്ന്
ഇത് കൂടാതെ യു പ്രതിഭയുടെ കായംകുളവും ഒപ്പം ചേർത്തലയിലും കുട്ടനാട്ടിലും ഇത്തവണ അട്ടിമറിക്ക് സാധ്യത ഉണ്ടെന്ന് യുഡിഎഫ് കണക്ക് കൂട്ടിയിരുന്നു. കായംകുളത്ത് സിപിഎമ്മിൽ പ്രതിഭയ്ക്കെതിരെയുള്ള വികാരം തുണയ്ക്കുമെന്നും കുട്ടനാട്ടിൽ ലോക്സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും എൻസിപിയിലെ പിളർപ്പും ഗുണകരമാകുമെന്നായിരുന്നു യഡിഎഫ് പ്രതീക്ഷ.

പോളിംഗ് കുറവ്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മന്ത്രി തിലോത്തമനെതിരെ കടുത്ത മത്സരം കാഴ്ച വെച്ച എസ് ശരതിലൂടെ ചേർത്തലയും പിടിച്ചെടുക്കാമെന്നും യുഡിഫ് പ്രതീക്ഷ പുലർത്തി. അതേസമയം വോട്ടിംഗ് ശതമാനത്തിലെ ഇടിവ് യുഡിഎഫ് കേന്ദ്രങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

5 ശതമാനം കുറവ്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെ പോളിംഗ് 79.88 ശതമാനമായിരുന്നു. എന്നാൽ ഇക്കുറി 74.74 ശതമാനമായി കുറഞ്ഞു. അതായത് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 5 ശതമാനത്തിലധികം കുറവ്. ഇത്തവണ യുഡിഎഫ് വിജയ പ്രതീക്ഷ പുലർത്തുന്ന അരൂരിലും ചേർത്തലയിലുമാണ് താരതമ്യേന മികച്ച പോളിംഗ് രേഖപ്പെടുത്തിയത്.

അരൂരും ചേർത്തലയും
അരൂരിൽ 80.02, ചേർത്തലയിൽ 80.52 എന്നിങ്ങനെയാണ് പോളിങ്ങ് ശതമാനം.2016 ൽ ഇത് 85.82, 86. 73 എന്നിങ്ങനെയായിരുന്നു. കടുത്ത മത്സരത്തിന് കളമൊരുങ്ങിയ ആലപ്പുഴയിൽ 74. 67 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തവണ ഇത് 80.68 ശതമാനമായിരുന്നു. ഇത് തങ്ങളെ തുണയ്ക്കുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് പ്രകടിപ്പിക്കുന്നത്. മുൻ എംപിയും സിപിഎം നേതാവുമായ ഡോ കെഎസ് മനോജിനെയാണ് മണ്ഡലത്തിൽ യുഡിഎഫ് മത്സരിപ്പിക്കുന്നത്.

മെയ് 2 വരെ
അതേസമയം കുട്ടനാട്ടിൽ 72.25 ശതമാനമാണ് പോളിംഗ് . 2016 ൽ 78.89 ശതമാനമായിരുന്നു കഴിഞ്ഞ തവണ രേഖപ്പെടുത്തിയത്. ഹരിപ്പാട് 74.20 ശതമാനവും അമ്പലപ്പുഴയിൽ 74.67 ശതമാനവും കായംകുളത്ത് 73.35 ശതമാനവുമാണ് പോളിംഗ്.എന്നാൽ പോളിംഗ്
ഇത് ഏത് മുന്നണിയേ ആകും ബാധിക്കുകയെന്നത് അറിയാൻ മെയ് 2 വരെ തന്നെ കാത്തിരിക്കേണ്ടി വരും.

നെഞ്ചിടിപ്പേറ്റുന്നത്
കാരണം പോളിംഗ് ശതമാനത്തെ അടിസ്ഥാനപ്പെടുത്തിയ കൂട്ടിക്കിഴിക്കലുകൾ പലപ്പോഴും പാളിപ്പോകുന്ന കാഴ്ചയാണ് ആലപ്പുഴയിൽ ഉണ്ടാകാറുള്ളത്. ഇത് തന്നെയാണ് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നതും.ഇങ്ങനെയൊക്കെയാണെങ്കിലും കടുത്ത ആത്മവിശ്വാസമാണ് ഇരു മുന്നണികളും മണ്ഡലത്തിൽ പ്രകടിപ്പിക്കുന്നത്.

ചുവക്കുമെന്ന്
യുഡിഎഫിന്റെ കണക്കൂട്ടലുകൾ പാടെ തള്ളുകയാണ് എൽഡിഎഫ് നേതൃത്വം. ചുവന്ന കോട്ടകൾ എല്ലാം തന്നെ ഇക്കുറിയും ചുവന്ന് തുടുത്ത് തന്നെ നിൽക്കുമെന്ന് നേതാക്കൾ പറയുന്നു. മാത്രമല്ല കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഹരിപ്പാടും അരൂരും ഉൾപ്പെടെ പിടിച്ചെടുക്കുമെനന്ും എൽഡിഎഫ് പറയുന്നു.
ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍