ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭര്‍ത്താവ് ഹൂതി വിമതരുടെ തടവില്‍, ഭാര്യ യുക്രൈനിലെ ബോംബ് ഷെല്‍ട്ടറില്‍; കണ്ണീര്‍ക്കയത്തില്‍ ഒരു മലയാളി കുടുംബം

Google Oneindia Malayalam News

ആലപ്പുഴ: കായംകുളം ചേപ്പാട് സ്വദേശികളായ അഖില്‍-ജിതിന ദമ്പതികളും കുടുംബവും അഭിമുഖീകരിക്കുന്നത് സമാനതകളില്ലാത്ത ദുരന്തം. ഹൂതി വിമതര്‍ തട്ടിയെടുത്ത യു എ ഇ കപ്പലിലെ ജീവനക്കാരനായ അഖിലടക്കമുള്ളവരെ ബന്ദികളാക്കിയിട്ട് രണ്ട് മാസം പിന്നിടുകയാണ്. അതിനിടെയാണ് യുക്രൈനില്‍ കഴിയുന്ന ഭാര്യ ജിതിന യുദ്ധഭീതിയില്‍ അകപ്പെട്ടിരിക്കുന്നത്. കീവിലെ ബോംബ് ഷെല്‍ട്ടറില്‍ മണിക്കൂറുകളായി കഴിയുകയാണ് ജിതിന. കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ജിതിന. ജീവന്‍ പണയം വച്ചാണ് ഇടയ്ക്ക് ഫ്‌ളാറ്റിലെത്തി ഫോണ്‍ ചാര്‍ജ് ചെയ്ത് മറ്റുള്ളവരെ ബന്ധപ്പെടുന്നതെന്ന് ജിതിന പറയുന്നു.

റഷ്യയുടെ മിസൈലാക്രമണത്തില്‍ നിന്ന് രക്ഷ തേടി കാര്‍പാര്‍ക്കിലെ ബോംബ് ഷെല്‍ട്ടറിലാണ് ജിതിനയും സഹപാഠികളും കഴിയുന്നത്. അഞ്ച് സഹപാഠികളും ഇവിടെയുണ്ട്. മറ്റ് രണ്ടു സുഹൃത്തുക്കളെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബാംഗങ്ങള്‍ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ ജിതിന പറയുന്നു. തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങളും വയനാട്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ് ജിതിനയ്‌ക്കൊപ്പമുള്ളത്.

akjho

(ചിത്രം കടപ്പാട്- ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 20 നാണ് അഖിലും ജിതിനയും വിവാഹിതരായത്. സെപ്റ്റംബറില്‍ അഖില്‍ യു എ ഇയിലേക്കും ജിതിന യുക്രൈനിലേക്കും മടങ്ങുകയായിരുന്നു. കായംകുളം രാമപുരത്ത് ആലഞ്ഞിലിമൂട്ടില്‍ വിജയകുമാറിന്റെയും വീണയുടെയും മകളാണ് ജിതിന. 14 ദിവസത്തെ ക്വാറന്റൈനിനു ശേഷം ഒക്ടോബര്‍ 10 നാണ് അഖില്‍ കമ്പനിയില്‍ വീണ്ടും ചേര്‍ന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് ചെങ്കടലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ലിവ മറൈന്റെ ഉടമസ്ഥതയിലുള്ള റവാബീ എന്ന കപ്പലിലായിരുന്നു അഖില്‍ ഉണ്ടായിരുന്നത്. വിമതരുടെ നിയന്ത്രണത്തില്‍ കപ്പല്‍ നങ്കൂരമിട്ടിരിക്കുന്ന സന തുറമുഖത്ത് നിന്ന് ഏതാനും തവണ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അഖിലിന്റെ സഹോദരന്‍ രാഹുല്‍ പറയുന്നു. താന്‍ സുരക്ഷിതനാണെന്ന് അദ്ദേഹം പറയുന്നു, പക്ഷേ അദ്ദേഹത്തെയും ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മറ്റ് 14 ജീവനക്കാരെയും രക്ഷിക്കാന്‍ ഒരു നീക്കവും ഉണ്ടായിട്ടില്ല,' രാഹുല്‍ പറഞ്ഞു.

കുക്കി ഭീകരത അവസാനിപ്പിക്കുമെന്ന് അമിത് ഷാ; പിന്നാലെ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കുക്കി സംഘടനകുക്കി ഭീകരത അവസാനിപ്പിക്കുമെന്ന് അമിത് ഷാ; പിന്നാലെ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കുക്കി സംഘടന

യെമനിലെ സോഹോത്ര ദ്വീപില്‍ സൗദി അറേബ്യയുടെ ഫീല്‍ഡ് ആശുപത്രിയിലെ സാധന സാമഗ്രികള്‍ തെക്കന്‍ സൗദിയിലേക്കു കൊണ്ടുപോകവേയാണ് ഹൂതി വിമതര്‍ അഖില്‍ സഞ്ചരിച്ച കപ്പല്‍ തട്ടിയെടുത്തത്. ഹൂതി വിമതരെ ആക്രമിക്കാനുള്ള ആയുധങ്ങള്‍ ഉണ്ടെന്നാരോപിച്ചാണ് ഹൂതി വിമതര്‍ കപ്പല്‍ തട്ടിയെടുത്തത്. അഖിലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിന് പല നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കവേയാണ് ജിതിന യുദ്ധഭൂമിയില്‍ കുടുങ്ങിയ വിവരം കുടുംബാംഗങ്ങളെ തേടിയെത്തിയത്.

English summary
kerala couple Akhil-Jithina and their family are facing an unparalleled tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X