ബാറിൽ എത്തിയപ്പോൾ അച്ഛൻ മകനെ മറന്നു; തിരഞ്ഞ് കണ്ടെത്തിയത് പൊലീസ്
ചെങ്ങന്നൂർ: മദ്യപിക്കാൻ ബാറിൽ എത്തിയതോടെ മകനെ മറന്ന് പിതാവ്. തന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഭർത്താവ് മദ്യപിക്കാൻ ബാറിൽ എത്തിയത്. അസം സ്വദേശിയാണ് മകനെ മറന്നത്. എന്നാൽ, പൊലീസിന്റെ അന്വേഷണത്തിന് ഒടുവിൽ മകനെ കണ്ടെത്താൻ കഴിഞ്ഞു.
ഭർത്താവ് പ്രസവത്തിന് വേണ്ടി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ആയിരുന്നു ഭാര്യയെ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ഇയാൾ മദ്യപിക്കാൻ ബാറിലേക്ക് പോകുകയായിരുന്നു. തന്റെ മകനെയും ഒപ്പം കൂട്ടിയിരുന്നു.

ബാറിൽ എത്തി മകനെ ഒപ്പം നിർത്തി തന്നെ ഇയാൾ മദ്യപിച്ചു. എന്നാൽ, തിരികെ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ മകനെ ഒപ്പം കൂട്ടാൻ മറന്നു. ഭർത്താവിനൊപ്പം പോയ മകനെ കാണാതായതിൽ യുവതി പരിഭ്രാന്ത ആയി. ഉടൻ തന്നെ ആശുപത്രി അധികൃതരോട് വിവരം പറഞ്ഞു. അധികൃതരാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്.
ഡി വൈ എസ് പി ഡോ ആർ ജോസിന്റെ നേതൃത്വത്തിലുളള സംഘമാണ് കുട്ടിയ്ക്ക് വേണ്ടി അന്വേഷണം നടത്തിയത്. തന്റെ പിതാവിനെ കാണാൻ ഇല്ലെന്ന് പറഞ്ഞ് നഗരത്തിലുളള മാർക്കറ്റിലൂടെ എല്ലാം കുട്ടി തിരക്കി നടന്നു. പൊലീസിന്റെ ഏറെ സമയത്തെ അന്വേഷണത്തിൽ ആണ് കുട്ടിയെ കണ്ടെത്താൻ സാധിച്ചത്. പിന്നാലെ കുട്ടിയെ മാതാപിതാക്കൾക്ക് പൊലീസ് കൈമാറി.
മദ്യപിച്ച് എത്തി അമ്മയ്ക്ക് നേരെ മര്‍ദ്ദനം; മകനെതിരെ വധശ്രമത്തിന് കേസ് എടുത്ത് പൊലീസ്
കൊല്ലം: വൃദ്ധ മാതാവിനെ ക്രൂര മര്‍ദ്ദിച്ച മകന് എതിരെ പൊലീസ് വധ ശ്രമത്തിന് കേസ് എടുത്തു. ഇക്കഴിഞ്ഞ ദിവസം ചവറ തെക്കും ഭാഗത്താണ് സംഭവം നടന്നത്. മദ്യ ലഹരിയിൽ എത്തിയ മകൻ ഓമനക്കുട്ടൻ അമ്മയെ മർദ്ദിക്കുകയായിരുന്നു. മകന് എതിരെ കേസ് എടുക്കരുത് എന്നാണ് മർദ്ദനം ഏറ്റ അമ്മ പറഞ്ഞത്.
എന്നാൽ, ഇതിന് പിന്നാലെ കിട്ടിയ ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പൊലീസ് എടുക്കുകയായിരുന്നു. 84 വയസ്സ് പ്രായമുളള ഓമനയെ ആയിരുന്നു മദ്യ ലഹരിയിൽ മകൻ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. കമ്പ് കൊണ്ട് തല്ലികയും കുത്തുകയും ചെയ്തിരുന്നു.
മർദ്ദനം ഏറ്റ അമ്മ കരഞ്ഞ് നില വിളിച്ചിരുന്നു. പുറത്ത് വന്ന ദൃശ്യങ്ങളിൽ അമ്മയുടെ കൈകള്‍ തിരിച്ച് ഒടിക്കാൻ ശ്രമിക്കുന്നത് കാണാൻ സാധിക്കും. അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് മറ്റൊരാൾ ഇടയ്ക്ക് കയറി ഇടപെട്ടിരുന്നു. എന്നാൽ, ഇയാളെയും ഓമനക്കുട്ടൻ തല്ലി മാറ്റുകയാണ് ചെയ്തത്.












Click it and Unblock the Notifications