തിരഞ്ഞെടുപ്പ് ദിനം മാധ്യമങ്ങളില്‍ പരസ്യം കൊടുക്കാം, പക്ഷേ ഈ നിബന്ധനകള്‍ പാലിക്കണം!!
ആലപ്പുഴ: തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും അതിന് തലേദിവസവും ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) അംഗീകാരം നേടണം. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വ്യക്തികളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാണ്.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ അപേക്ഷകന്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പ് ഉള്‍പ്പെടെ കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്. അനുമതിയില്ലാതെ ഇക്കാലയളവില്‍ പരസ്യം പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും. അതേസമയം നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുളള ഹരിതചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തെരഞ്ഞെടുപ്പ് നിര്‍വ്വഹണ പ്രവര്‍ത്തികളിലും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയാണ്. പ്ലാസ്റ്റിക്, പേപ്പര്‍, തെര്‍മോക്കോള്‍ എന്നിവയില്‍ നിര്‍മ്മിച്ച എല്ലാത്തരം ഡിസ്‌പോസിബിള്‍ വസ്തുക്കളും ഒഴിവാക്കണം. മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് കുറയ്ക്കുക. അജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക. വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ജലാശയങ്ങളും വൃത്തിയായി സൂക്ഷിക്കണം.
പോളിങ് ബൂത്തുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന ജൈവമാലിന്യങ്ങളില്‍ പ്രധാനമായും ഭക്ഷണാവശിഷ്ടങ്ങള്‍ ആണ് ഉണ്ടാകുക. ഭക്ഷണം കഴിക്കുന്നതിന് സ്റ്റീല്‍, സെറാമിക് പാത്രങ്ങള്‍ ഉപയോഗിക്കണം. ഇതിനായി പ്രത്യേക ബിന്‍ സ്ഥാപിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ സ്റ്റീല്‍ ബോട്ടില്‍, പ്ലേറ്റ്, ഗ്ലാസ്സ് എന്നിവ കരുതുന്നത് നന്നായിരിക്കും. വാഴയിലപ്പൊതികള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക് കുപ്പിവെളളം പരമാവധി ഒഴിവാക്കണം.
സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications