ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ട് പിടിച്ചത് അരിതക്ക് വേണ്ടി; ബിജെപിയിലെ ഒരു വിഭാഗം കാലുവാരി, പരാതിയുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

കായംകുളം: തിരഞ്ഞെടുപ്പിന് പിന്നാലെയും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കായംകുളം മണ്ഡലം. യു പ്രതിഭ എംഎല്‍എയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് സിപിഎമ്മിലെ ആഭ്യന്തര തര്‍ക്കത്തിന്‍റെ ബാക്കിപത്രയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് കായംകുളം മണ്ഡലം എന്‍ഡിഎയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് തുടങ്ങിയത്. മുന്നണിയില്‍ ബിഡിജെഎസിന് അനുവദിക്കപ്പെട്ട സീറ്റാണം കായംകുളം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ഒരു വിഭാഗം കാലുവാരിയെന്ന ആരോപണമാണ് ബിഡിജെഎസ് ഉയര്‍ത്തുന്നത്.

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

ബിജെപിയിലെ ഒരു വിഭാഗം

ബിജെപിയിലെ ഒരു വിഭാഗം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിച്ചപ്പോള്‍ 20000 വോട്ട് മണ്ഡലത്തില്‍ നേടാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിരുന്നു. ഇത്തവണ ഇതിലും വലിയ മുന്നേറ്റം പ്രതീക്ഷിച്ചാണ് പാര്‍ട്ടി മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍ ബിജെപിയിലെ ഒരു വിഭാഗം തിരഞ്ഞെടുപ്പില്‍ കാലുവാരിയെന്നാണ് സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് ജില്ലാ വൈസ് പ്രസി‍ഡന്റ് കൂടിയായ പിപ്രദീപ് ലാല്‍ ആരോപിക്കുന്നത്.

പരാതിയുമായി സ്ഥാനാര്‍ത്ഥി

പരാതിയുമായി സ്ഥാനാര്‍ത്ഥി

ആരോപണത്തില്‍ ഒതുക്കാതെ ഇത് സംബന്ധിച്ച പരാതി പ്രദീപ് ലാല്‍ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതൃത്വത്തിനും ബിഡിജെഎസ് സംസ്ഥാന നേതൃത്വത്തിനും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കായംകുളത്തു കൂടിയ ബിഡിജെഎസ് യോഗത്തിലും ബിജെപിക്കെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിജെപി നേതാക്കളില്‍ ചിലര്‍ സ്വന്തം ബൂത്തുകളില്‍ പോലും പ്രചാരണത്തിനിറങ്ങിയില്ല.

ഒത്താശ ചെയ്തു

ഒത്താശ ചെയ്തു

തിരഞ്ഞെടുപ്പു പ്രചാരണ റോഡ്ഷോയിൽ നൂറു കണക്കിനു പ്രവർത്തകർ പങ്കെടുത്തതോടെയാണ് കാലുവാരലിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ച് തുടങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന് കായംകുളത്ത് നിന്നുള്ള ബിജെപിയുടെ ചില സംസ്ഥാന-ജില്ലാ നേതാക്കള്‍ ഒത്താശ ചെയ്തു. സ്വന്തം ബൂത്തില്‍ പോലും ഇവര്‍ സജീവമായിരുന്നില്ലെന്നും പരാതിയുണ്ട്.

പരാതി നേതൃത്വത്തിന്

പരാതി നേതൃത്വത്തിന്

പത്തിയൂർ സ്വദേശി സ്വതന്ത്രനായി മത്സര രംഗത്തെത്തിയതിനു ചില ബിജെപി നേതാക്കളുടെ ഒത്താശയുണ്ടെന്നും ബിഡിജെഎസ് ആരോപിക്കുന്നു. കണ്ടല്ലൂര്‍ മേഖലയില്‍ ഉള്‍പ്പടെ ഈ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിച്ചത് ചില ബിജെപി നേതാക്കളുടെ നേതൃത്വത്തിലാണെന്നും പ്രദീപ് ലാല്‍ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ഉണ്ട്.

ദേവികുളങ്ങരയിൽ

ദേവികുളങ്ങരയിൽ

ദേവികുളങ്ങരയിൽ ബിജെപി പഞ്ചായത്ത് ഭാരവാഹിയുടെ നേതൃത്വത്തിലാണ് വോട്ട് മറിക്കല്‍ നടന്നത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന് വേണ്ടി ബിജെപി നേതാവ് വോട്ട് പിടിച്ചെന്ന കടുത്ത ആരോപണമാണ് ബിഡിജെഎസ് ഉന്നയിക്കുന്നത്. കൃഷ്ണപുരത്തു നിന്നുള്ള നിയോജക മണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പ് പ്രവർത്തനം അട്ടിമറിക്കാൻ കൂട്ടുനിന്നതായും പരാതിയില്‍ പറയുന്നു.

ആദ്യഘട്ടത്തില്‍

ആദ്യഘട്ടത്തില്‍


ആദ്യഘട്ടത്തില്‍ മികച്ച തരത്തിലുള്ള പ്രചരണമായിരുന്നു മണ്ഡലത്തില്‍ നടന്നത്. ഈ പ്രചരണം നടന്നുകൊണ്ടിരിക്കെ ചിഹ്നം താമരയല്ല എന്ന തരത്തില്‍ ചിലര്‍ മനഃപൂര്‍വ്വമായ പ്രചാരണം നടത്തി. ബിഡിജെഎസ് വരുന്നതിന് മുമ്പ് താന്‍ സജീവ ബിജെപി പ്രവര്‍ത്തകനായിരുന്നു. എന്നിട്ടും ബിജെപിയിലെ ചിലര്‍ തന്നെയും പാര്‍ട്ടിയേയും പിന്നില്‍ നിന്നും കുത്തിയെന്നും പ്രദീപ് ലാല്‍ ആരോപിക്കുന്നു.

തള്ളി ബിജെപി

തള്ളി ബിജെപി

അതേസമയം സമയം പ്രദീപ് ലാലിന്‍റെ ആരോപണങ്ങളെ ബിജെപി മണ്ഡലം കമ്മറ്റി പാടെ തള്ളുകയാണ്. ബിഡിജെഎസ് സ്ഥാനാർഥിയുടെ പരാതിയെപ്പറ്റി അറിയില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്‍റും എന്‍ഡിഎ ചെയര്‍മാനുമായ എംവി ഗോപകുമാര്‍ അഭിപ്രായപ്പെടുന്നത്. ജില്ലയിൽ എൻഡിഎയിലെ ആരും ഇങ്ങനെയൊരു പരാതി പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പോലും ഇത്തരമൊരു പരാതി ഉയര്‍ന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 സ്വരാജിന്‍റെ തോല്‍വി 6000 വോട്ടിന്: ട്വന്‍റി20 അക്കൗണ്ട് തുറക്കില്ല, 11 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് സ്വരാജിന്‍റെ തോല്‍വി 6000 വോട്ടിന്: ട്വന്‍റി20 അക്കൗണ്ട് തുറക്കില്ല, 11 സീറ്റ് ഉറപ്പെന്ന് യുഡിഎഫ്

പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

English summary
NDA candidate Pradeep Lal has file a complaint against BJP leaders in Kayamkulam constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X