ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെല്ലിനും പച്ചക്കറിക്കും പിന്നാലെ ഉള്ളി കൃഷി; പുതിയ പരീക്ഷണത്തിനൊരുങ്ങി മുഹമ്മ ഗ്രാമപഞ്ചായത്ത്

Google Oneindia Malayalam News

ആലപ്പുഴ: നെല്‍ കൃഷിയിലും പച്ചക്കറി കൃഷിയിലും മികച്ച നേട്ടം കൊയ്യുന്നതിനിടയില്‍ ഉള്ളികൃഷിയിലും പുതിയ പരീക്ഷണത്തിനൊരുങ്ങി മുഹമ്മ ഗ്രാമപഞ്ചായത്ത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ഏറ്റെടുത്തു നടത്തുന്നത് യുവാക്കളുടെ കര്‍ഷക സംഘമാണ്. പഞ്ചായത്ത് 16ആം വാര്‍ഡില്‍ നിന്നുള്ള 14 പേരടങ്ങുന്ന യുവ കര്‍ഷകരുടെ സംഘത്തില്‍ 18 മുതല്‍ 25 വയസ്സ് വരെയുള്ള യുവാക്കളാണുള്ളത്. സംഘത്തിലുള്ള പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്നവരും ജോലി ചെയ്യുന്നവരും ഒഴിവുസമയങ്ങള്‍ കണ്ടെത്തിയാണ് കൃഷി പരിപാലിക്കുന്നത്.

alappuzha

കഴിഞ്ഞവര്‍ഷം കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ നെല്‍കൃഷി ആരംഭിച്ചാണ് യുവാക്കള്‍ കൃഷിയിലേക്ക് ഇറങ്ങിയത്. ഒരേക്കറില്‍ നെല്‍കൃഷി ചെയ്തു നേട്ടം കൊയ്തതിന് പിന്നാലെയാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ഉള്ളി കൃഷി ചെയ്യാന്‍ യുവാക്കള്‍ കടന്നു വന്നതെന്ന് കൃഷി ഓഫീസര്‍ രാഖി അലക്‌സ് പറഞ്ഞു. നെല്‍ കൃഷിക്ക് ആവശ്യമായ കൂലിച്ചെലവ് സബ്‌സിഡി, വളം, വിത്ത് എന്നിവ കൃഷിവകുപ്പ് നല്‍കിയിരുന്നു. ഉള്ളി കൃഷിയ്ക്കും ഈ സഹായം കര്‍ഷകര്‍ക്ക് ലഭിക്കും.

നെല്‍കൃഷി ചെയ്ത അതേ സ്ഥലത്ത് 30 സെന്റിലാണ് ഉള്ളി കൃഷി ആരംഭിച്ചിരിക്കുന്നത്. പ്രാദേശികമായി ലഭ്യമാക്കിയ വിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ബാക്കിയുള്ള സ്ഥലത്ത് വെണ്ടയും പയറും ചീരയും ഉള്‍പ്പെടെ കൃഷി ചെയ്യാനാണ് പദ്ധതി.

ഉള്ളി കൃഷിക്ക് പുറമേ തരിശുഭൂമിയില്‍ ഉഴുന്ന്, പയര്‍, വെള്ളരി തുടങ്ങിയ ഇനങ്ങളും കൃഷി ചെയ്യുകയാണ് ഈ യുവ കര്‍ഷക സംഘം. കൃഷി പരിപാലനം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നേരിട്ടും അല്ലാതെയും നല്‍കി കൃഷിവകുപ്പ് ഒപ്പം നില്‍ക്കുന്നു. നെല്‍കൃഷിയിലും പച്ചക്കറിയിലും മികച്ച നേട്ടം കൊയ്തതിനു പിന്നാലെ ഉള്ളി കൃഷിയിലും നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തും കൃഷിവകുപ്പും.

 ലീഗ് കോട്ട പൊളിക്കാനുറച്ച് സിപിഎം; മഞ്ഞളാംകുഴി അലിയ്ക്കെതിരെ വിപി സാനു പെരിന്തൽമണ്ണയിലേക്ക്? ലീഗ് കോട്ട പൊളിക്കാനുറച്ച് സിപിഎം; മഞ്ഞളാംകുഴി അലിയ്ക്കെതിരെ വിപി സാനു പെരിന്തൽമണ്ണയിലേക്ക്?

ആഘോഷങ്ങളും പരിപാടികളും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രം; നിയന്ത്രണങ്ങൾ കർശനമാക്കുംആഘോഷങ്ങളും പരിപാടികളും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രം; നിയന്ത്രണങ്ങൾ കർശനമാക്കും

രാജ്യം 11 ശതമാനം വളർച്ച കൈവരിക്കും;നടപ്പ് സാമ്പത്തികവർഷം വളർച്ച 7.7 ശതമാനത്തിലൊതുങ്ങുമെന്നും സാമ്പത്തിക സർവ്വേരാജ്യം 11 ശതമാനം വളർച്ച കൈവരിക്കും;നടപ്പ് സാമ്പത്തികവർഷം വളർച്ച 7.7 ശതമാനത്തിലൊതുങ്ങുമെന്നും സാമ്പത്തിക സർവ്വേ

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

ബാലുശ്ശേരിയിൽ ധർമ്മജൻ തന്നെ സ്ഥാനാർത്ഥിയായേക്കും; മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് എംഎം ഹസൻബാലുശ്ശേരിയിൽ ധർമ്മജൻ തന്നെ സ്ഥാനാർത്ഥിയായേക്കും; മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് എംഎം ഹസൻ

English summary
Onion cultivation followed by paddy and vegetables; Muhamma Grama Panchayat ready for new experiment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X