ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാരാരിക്കുളത്ത് റിവേഴ്‌സ് ക്വാറന്റീന്‍ നടപ്പിലാക്കുന്നു, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

Google Oneindia Malayalam News

ആലപ്പുഴ: മാരാരിക്കുളത്ത് റിവേഴ്‌സ് ക്വാറന്റീന്‍ നടപ്പിലാക്കുന്നതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ആര്യാട് , മണ്ണഞ്ചേരി , മാരാരിക്കുളം തെക്ക് , മാരാരിക്കുളം വടക്ക്, മുഹമ്മ എന്നീ പഞ്ചായത്തുകള്‍ സംയുക്തമായിട്ടാണ് നടപ്പാക്കുന്നത്. കഴിഞ്ഞ 4 വര്‍ഷങ്ങളായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കി വരുന്ന 'ആര്‍ദ്രമീ ആര്യാട്' എന്ന സമഗ്ര ആരോഗ്യ പരിപാടിയുടെ തുടര്‍ച്ച ആയിട്ടാണ് റിവേഴ്സ് ക്വറന്റൈന്‍ നടപ്പാക്കുന്നത്.നാട്ടിലുള്ള പ്രായമായവരെയും , മറ്റ് രോഗാവസ്ഥയില്‍ ഉള്ളവരെയും കോവിഡ് ബാധയില്‍ നിന്നു സംരക്ഷിക്കാനുള്ള ഒരു ഭാഗീരഥ പ്രയത്‌നത്തിനാണ് കേരളം ഒരുങ്ങുന്നത് . ഇതിന് ഏറ്റവും പ്രധാനമായിട്ടുള്ളത് റിവേഴ്സ് ക്വാറന്റൈന്‍ ആണ്.

alapuzha

1 ആര്‍ദ്രമീ ആര്യാട് പരിപാടിയുടെ ഭാഗമായി ശേഖരിച്ചിട്ടുള്ള ആരോഗ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെയും , എല്ലാ പ്രായക്കാരിലും ഒന്നിലധികം രോഗാവസ്ഥ ഉള്ളവരുടെയും , 60 നും 70 നും ഇടയില്‍ പ്രായമുള്ളവരില്‍ ഒരു രോഗാവസ്ഥ ഉള്ളവരുടെയും സമ്പൂര്‍ണ്ണ ലിസ്റ്റ് തയ്യാറാക്കും . അവര്‍ വീടുകളില്‍ തന്നെ തുടരണം എന്ന് പഞ്ചായത്തുകള്‍ രേഖാമൂലം ആവശ്യപ്പെടും.

2. തിരുവനന്തപുരം സി -ഡാക്കിന്റെ സാങ്കേതിക സഹായത്തോടെ ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഓരോ വാര്‍ഡിലും സജ്ജീകരിക്കുന്ന കോവിഡ് സപ്പോര്‍ട്ട് കേന്ദ്രത്തിലുള്ള ഫോണില്‍ വിളിച്ചാല്‍ ആരോഗ്യ വോളന്റീയര്‍മാര്‍ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും, ഏതെങ്കിലും തരത്തില്‍ ഡോക്ടറുടെ കണ്‍സല്‍ ട്ടേഷന്‍ വേണ്ടതാണെങ്കില്‍ സി ഡാക് തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയറില്‍ ആരോഗ്യ വോളന്റീയര്‍ ഇയാള്‍ക്ക് വേണ്ടി അപ്പോയ്ന്റ്‌മെന്റ് എടുക്കുകയും ചെയ്യുന്നു. ഈ പ്രദേശത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ ആയിരിക്കും വിഡിയോ വഴി കണ്‍സള്‍ട്ടേഷന്‍ നടത്തുക. അപ്പോയ്ന്റ്‌മെന്റ് സമയത്ത് ആരോഗ്യ വോളന്റീയര്‍ ആവശ്യമുള്ള വീടുകളില്‍ എത്തി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡോക്ടര്‍മാരുമായി വിഡിയോ കണ്‍സള്‍ട്ടേഷന്‍ നടത്തുന്ന രീതിയാണ് നടപ്പാക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ ആവശ്യമെങ്കില്‍ പ്രാഥമീക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് അതിനുള്ള സംവിധാനം ഒരുക്കും.

ഡോക്ടര്‍ നല്‍കുന്ന പ്രിസ്‌ക്രിപ്ഷനിലെ മരുന്നുകള്‍ ആരോഗ്യ വോളന്റീയര്‍മാര്‍ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളില്‍ എത്തിക്കുന്നു.

3. അതെസമയം തന്നെ കുടുംബത്തിലെ ആരോഗ്യമുള്ളവര്‍ ലോക്ക് ഡൌണ്‍ കഴിഞ്ഞാല്‍ അവരുടെ ജോലികളിലേക്ക് തിരികെ പോകുകയും ഒപ്പം സര്‍ക്കാരും അധികൃതരും പുറപ്പെടുവിക്കുന്ന ആരോഗ്യനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്നും ഉറപ്പ് വരുത്തുക . പുറത്ത് പോയി വരുന്നവരുമായി വീട്ടിലെ പ്രായമായവരും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക . ഇടപഴകേണ്ടി വന്നാല്‍ കൃത്യമായ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്നുറപ്പ് വരുത്തുകയും ഇതിനായി ഓരോ വീടുകളും സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

4 കോവിഡ് സംബന്ധിയായോ , മറ്റു ആരോഗ്യപ്രശ്ങ്ങള്‍ മൂലമോ തൊഴിലെടുത്ത് മുന്നോട്ടു പോകാന്‍ കഴിയാത്ത ഈ പ്രദേശത്തെ കുടുംബങ്ങളുടെ മേല്‍ പ്രത്യേക ശ്രദ്ധ ഉണ്ടാവും. അവര്‍ക്കായി ഇവിടെയുള്ള ജനകീയ ഭക്ഷണ ശാലയില്‍ നിന്നോ ജനകീയ അടുക്കളയില്‍ നിന്നോ , പഞ്ചായത്തുകള്‍ നടത്തുന്ന കമ്മ്യുണിറ്റി കിച്ചണില്‍ നിന്നോ സൗജന്യ ഭക്ഷണം എത്തിക്കും .

5. പാലിയേറ്റിവ് സംവിധാനം കുറെ കൂടി ശക്തിപ്പെടുത്തി ഇപ്പോള്‍ കിട്ടിയിട്ടുള്ള വിവരങ്ങള്‍ ഉപയോഗിച്ച് പാലിയേറ്റിവ് പരിചരണം വേണ്ടി വരുന്ന എല്ലാ വീടുകളിലും പരിചരണം ഉറപ്പാക്കുക.

6. ഓരോ വാര്‍ഡിലും കോവിഡ് സപ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ആരംഭിച്ച് അവയുടെ ഫോണ്‍ നമ്പര്‍ അതാത് വാര്‍ഡുകളിലെ എല്ലാ വീടുകളിലും എത്തിക്കുകയും ആ വാര്‍ഡിലുള്ളവര്‍ മേല്‍പ്പറഞ്ഞ എന്താവശ്യത്തിനും ആ നമ്പറിലേക്ക് വിളിക്കുവാന്‍ വേണ്ട രീതിയിലുള്ള പ്രചാരണം നടത്തും . ഇത്തരം കോവിഡ് സപ്പോര്‍ട് കേന്ദ്രങ്ങളില്‍ നിന്നായിരിക്കും ആരോഗ്യ വോളന്റീയര്‍മാര്‍ പ്രവര്‍ത്തിക്കുക.

7. വാര്‍ഡുകളില്‍ നിന്നും ഓരോ ദിവസവും ലഭിക്കുന്ന വിവരങ്ങള്‍ പഞ്ചായത്ത് തലത്തിലുള്ള കോവിഡ് സപ്പോര്‍ട്ട് കേന്ദ്രവുമായും , അതിനു മുകളില്‍ ബ്ലോക്ക് തലത്തിലുള്ള കോവിഡ് സപ്പോര്‍ട്ട് കേന്ദ്രവുമായും സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളുമായും പങ്ക് വയ്ക്കും.

8 . വീടുകളില്‍ ക്വാറന്റൈനില്‍ ആയി പോകുന്നവര്‍ക്ക് അവരുടെ മടുപ്പില്‍ നിന്നും ഏകാന്തതയില്‍ നിന്നും രക്ഷ നേടുന്നതിനായി ഓണലൈന്‍ പരിപാടികള്‍, പുസ്തക വായന, കൃഷി എന്നിങ്ങനെ വിവിധ പരിപാടികള്‍ ഓരോ പ്രദേശത്തും സംഘടിപ്പിക്കും.

9 . കൗണ്‍സലിംഗ് വേണ്ടവര്‍ക്ക് ടെലി കൗണ്‍സിലിംഗ് ലഭ്യമാക്കും. അതിനുള്ള വോളന്റീയര്‍മാരെയും പ്രാദേശികമായി കണ്ടെത്തും.

10. സാമൂഹികാംഗീകാരം ഉള്ള വ്യക്തിത്വങ്ങള്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ അത് ചെയ്യണം എന്നു ഉപദേശിക്കുക.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോ . സൈറു ഫിലിപ്പും സി -ഡാക്കില്‍ നിന്ന് ശ്രീ. പി ജെ ബിനുവും നടപ്പിലാക്കാന്‍ പോകുന്ന പദ്ധതി വിശദീകരിച്ചു.

English summary
Operates the reverse quarantine at Mararikulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X