ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി വിട്ട് ഇടതു സ്വതന്ത്രയായി; പാണ്ടാനാട്ടില്‍ മത്സരിച്ച പഞ്ചായത്ത് പ്രസിഡന്റിന് തോല്‍വി

Google Oneindia Malayalam News

ചെങ്ങന്നൂര്‍: പാണ്ടനാട് ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ഏഴാം വാര്‍ഡായ വന്‍മഴി വെസ്റ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. ഇടതു സ്വതന്ത്രയായി മത്സരിച്ച ആശയെ 40 വോട്ടുകള്‍ക്കാണ് ജോസ്യ വല്യാനൂര്‍ തോല്‍പ്പിച്ചത്. ബി ജെ പിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. ഇവിടെ മത്സരിച്ച ബി നജെ പി മൂന്നാം സ്ഥാനത്താണ്.

1

ബി ജെ പിയില്‍ നിന്നാണ് ഇടത് പാളയത്തിലേക്ക് ആശ എത്തിയത്. ബി ജെ പിയുടെ ഭരണത്തിലായിരുന്നു പാണ്ടനാട് ഗ്രാമപഞ്ചായത്ത്. ആശയുടെ രാജിയോടെ അവര്‍ക്ക് ഭരണം നഷ്ടപ്പെടുകയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നിന്ന ആശയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ല.

2

220 വോട്ടുകളാണ് ആശയ്ക്ക് ലഭിച്ചത്. 2020ലെ തിരഞ്ഞെടുപ്പില്‍ ആശ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോല് വല്യനൂറിനാണ് ഇത്തവണ വിജയം. ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് 260 വോട്ടുകളാണ് നേടിയത്. ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മനോഹരന് 116 വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളു.

3

ആറ് മാസം ഗര്‍ഭിണി; പ്രസവിച്ചത് 'പ്ലാസ്റ്റിക് പാവയെ', അമ്പരന്ന് ബന്ധുക്കള്‍, കാരണം ഇതാണ്ആറ് മാസം ഗര്‍ഭിണി; പ്രസവിച്ചത് 'പ്ലാസ്റ്റിക് പാവയെ', അമ്പരന്ന് ബന്ധുക്കള്‍, കാരണം ഇതാണ്

ബി ജെ പിയുടെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ആശ വി നായര്‍. എന്നാല്‍ ഇവര്‍ രാജിവച്ചതോടെ പഞ്ചായത്തില്‍ ബി ജെ പിക്ക് ഭരണം നഷ്ടമായി. ജില്ലയില്‍ ബി ജെ പി ഭരച്ചിരുന്ന എക പഞ്ചായത്താണ് പാണ്ടനാട്. എന്നാല്‍ ആശ രാജിവച്ചതോടെ ഈ പഞ്ചായത്ത് ബി ജെ പിക്ക് നഷ്ടമായി. 12 അംഗ ഭരണസമിതിയില്‍ ബി.ജെ.പി.-5, എല്‍.ഡി.എഫ്.-5, കോണ്‍ഗ്രസ്-2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇപ്പോള്‍ കോണ്‍ഗ്രസിന് ഒരു അംഗത്തെ കൂടി ലഭിച്ചു.

4

ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫോ, എന്‍ ഡി എയോ വിജയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാമായിരുന്നു. നിലവിലെ പഞ്ചായത്തിലെ എല്‍ ഡി എഫ് ഭരണത്തിന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കാത്ത പക്ഷം ഭരണമാറ്റത്തിന് സാധ്യതയില്ല.

5

അതേസമയം, തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കുതിപ്പാണ്. ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന യു.ഡി.എഫ് 15 സീറ്റുകള്‍ നേടി തിളങ്ങുന്ന വിജയം സ്വന്തമാക്കിയെന്ന് വി ഡി സതീശന്‍ പറഞ്ഞു.

6

സി പി എമ്മിന്റേയും ബി ജെ.പിയുടേയും കോട്ടകളെന്ന് അവര്‍ അവകാശപ്പെട്ടിരുന്ന മേഖലകളില്‍യു.ഡി.എഫ് ഉജ്ജ്വല വിജയം നേടി. സി പി എമ്മില്‍ നിന്ന് ഏഴും ബി ജെ പിയില്‍ നിന്ന് രണ്ടും സീറ്റുകള്‍ യു ഡി എഫ് പിടിച്ചെടുത്തു. എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തു കണ്ടം വാര്‍ഡ് എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണവും യു.ഡി.എഫ് തിരിച്ചു പിടിച്ചു. കഴിഞ്ഞ തവണ 363 വോട്ടിന് എല്‍.ഡി.എഫ് ജയിച്ച മലപ്പുറം മുന്‍സിപ്പാലിറ്റിയിലെ കൈനോട് വാര്‍ഡ് ഇത്തവണ യു.ഡി.എഫിന് നഷ്ടപ്പെട്ടത് വെറും 12 വോട്ടുകള്‍ക്കാണ്.

7

എന്നിട്ടും എന്തിന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു? 3 ഉത്തരങ്ങളുമായി യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്എന്നിട്ടും എന്തിന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു? 3 ഉത്തരങ്ങളുമായി യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്

എല്‍.ഡി.എഫിന് മൃഗീയ ആധിപത്യമുണ്ടായിരുന്ന മട്ടന്നൂര്‍ നഗരസഭയിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലും യു.ഡി.എഫ് എട്ട് സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതോടെ അഹങ്കാരവും ധാര്‍ഷ്ട്യവും തലയ്ക്കു പിടിച്ച സി.പി.എമ്മിനും എല്‍.ഡി.എഫിനും ജനം കാത്തിരുന്ന് നല്‍കിയ തിരിച്ചടിയാണിത്. ഏല്ലാ കോട്ടകളും ഞങ്ങള്‍ പൊളിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്ന് ഉറപ്പാണ്.

8

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയം നല്‍കിയ ജനാധിപത്യ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് വിജയികളെയും വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച യു.ഡി.എഫ്, കോണ്‍ഗ്രസ് നേതാക്കള്‍ളെയും കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. നമുക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. വിജയങ്ങള്‍ ഇനിയും ആര്‍ത്തിക്കപ്പെടണമെന്ന് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

English summary
panchayat president who left the BJP and contested as a left independent in Pandanadu lost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X