• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബിനാലെ കാലം: ആലപ്പുഴയിലെ ചിത്ര പ്രദർശന ബിനാലെ ഈ മാസം 18 ന് തുടങ്ങും

ആലപ്പുഴ: ആലപ്പുഴയിലെ ചിത്ര പ്രദർശന ബിനാലെ ഈ മാസം 18 ന് തുടങ്ങും. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിന്റേയും തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ ഹാളിൽ ഉള്ള ഔപാചാരിക ഉദ്ഘാടനവും കലാപരിപാടികളും ഉപേക്ഷിച്ചു. കോവിഡ് സൗഹചര്യം അനുകൂലമായാല്‍ ഗംഭീരമായ സമാപനം ഉണ്ടാവുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഓരോരോ കാരണങ്ങൾ കൊണ്ട് ആലപ്പുഴയിലെ ചിത്ര പ്രദർശന ബിനാലെയുടെ തുടക്കം നീണ്ടു പോകുകയായിരുന്നു . ഇനി നീണ്ടാൽ പരിപാടി തന്നെ അവതാളത്തിൽ ആകും . കാരണം മഴക്കാലത്ത് പ്രദർശനം തുടരാൻ ആവില്ല . ഈർപ്പം മൂലം ചിത്രങ്ങളിൽ പൂപ്പൽ പിടിക്കുകയും മറ്റും ചെയ്യാം . അത് കൊണ്ട് പ്രദർശനം പതിനെട്ടാം തീയതി ആരംഭിക്കുകയായി . കോവിഡിന്റേയും തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ ഹാളിൽ ഉള്ള ഔപാചാരിക ഉദ്ഘാടനവും കലാപരിപാടികളും ഉപേക്ഷിച്ചു. ഗംഭീരമായൊരു സമാപനം കോവിഡ് സമ്മതിക്കുമെങ്കിൽ പിന്നീട് നടത്താം. ന്യൂ മോഡൽ സൊസൈറ്റിയുടെ തുറന്ന മുറ്റത്ത് സന്നിഹിതരാകുന്ന എല്ലാ കലാകാരന്മാരും വിളക്കുകളിലെ തിരി കൊളുത്തി പ്രദർശനം ഉദ്ഘാടനം ചെയ്യും.

പ്രദർശനത്തിന്റെ മറ്റൊരു വലിയ പരാധീനത പണമാണ്. ബഡ്ജറ്റിൽ പറഞ്ഞ ധനസഹായം തെരഞ്ഞെടുപ്പ് ചട്ടങ്ങളും മറ്റും മൂലം നൽകാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് മൂലം പ്രദർശനം നീട്ടി വയ്‌ക്കേണ്ടി വന്നത് വലിയ ധനനഷ്ടത്തിനും ഇടയാക്കി . ക്യൂറേറ്റർ ബോസ് കൃഷ്ണമാചാരി ഇതെങ്ങനെ മുന്നോട്ടു കൊണ്ട് പോകുന്നു എന്നത് മഹാത്ഭുതമാണ്. അത് കൊണ്ട് ആഡംബരങ്ങൾ കുറവായിരിക്കും . എന്നാൽ കലാ പങ്കാളിത്തം കൊണ്ട് കേരളം കണ്ട ഏറ്റവും വലിയ ചിത്ര പ്രദർശനം ആയിരിക്കും ലോകമേ തറവാട് എന്ന പേരിലുള്ള ആലപ്പുഴയിൽ നടക്കാൻ പോകുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ സാധാരണ പ്രദർശനങ്ങളോട് ഒപ്പമുള്ള ഓപ്പൺ ഹൌസും കൂടി ചേരലുകളും പ്രോത്സാഹിപ്പിക്കുന്നില്ല.

പക്ഷെ എല്ലാ ദിവസവും വിപുലമായ ഓൺലൈൻ കല ചർച്ചകൾ ഉണ്ടാകും . പ്രദർശനത്തിൽ പങ്കെടുക്കുന്ന കലാ കാരന്മാരെയും അവരുടെ ശൈലിയെയും കല ചരിത്രവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള പരിചയപ്പെടുത്തലുകളും സംഭാവനകളും ഉണ്ടാകും. ഈ സംവാദങ്ങളിൽ ഇന്ത്യയിലെ എല്ലാ പ്രാമാണിക ചിത്രകാരന്മാരെയും പങ്കെടുപ്പിക്കാൻ ശ്രമിക്കും . വിദ്യാർത്ഥികൾക്കും തുടക്കകാക്കും വേണ്ടിയുള്ള കലാസ്വാദന ക്ളാസുകളും ഉണ്ടാകും
ആലപ്പുഴയിലെ കിഫ്‌ബി ധനസാഹായത്തോടെയുള്ള സാംസ്‌കാരിക സമുച്ചയം ആസ്പിൻ വാൾ ഫാക്ടറി പുരയിടത്തിലാണ് . ഈ സാംസ്കാരിക സമുച്ചയം ഡിസൈൻ ചെയ്യുക കലാ-സാഹിത്യ പ്രവർത്തകരുടെ ആവശ്യങ്ങൾ അറിഞ്ഞു കൊണ്ടായിരിക്കും .

cmsvideo
  എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

  ഇതിനായി പ്രത്യേക സംഗമം ഉണ്ടാകും . ഈ ആവശ്യങ്ങൾക്കനുസരിച്ചുള്ള വാസ്തു ശിൽപ്പം ആണ് വേണ്ടത് . ഭാവി ചിത്ര പ്രദർശനത്തിന്റെ നല്ല പങ്ക് ഇവിടെ വച്ചാവും . ഇത് സംബന്ധിച്ച പ്രാഥമീക ചർച്ചക്ക് തല്പരരായ ആർക്കിടെക്ടുകളുടെ ഒരു സംവാദവും പ്രദര്ശനത്തോടൊപ്പം സംഘടിപ്പിക്കും . ഇന്നലെ നടന്ന സംഘാടക സമിതി യോഗത്തിൽ മുൻസിപ്പൽ ചെയർ പേഴ്‌സൺ സൗമ്യ രാജ് , പ്രധാന കൗൺസിലർമാർ , പി പി ചിത്തരഞ്ജൻ തുടങ്ങിയവർ സന്നിഹിതരായിയിരുന്നു . പൈതൃക നഗരത്തിനു പുതിയൊരു സാംസ്കാരിക മാനം നൽകുന്ന കലാപ്രദർശനത്തിന് എല്ലാ പിന്തുണയും നൽകുന്നതിനാണ് ആലപ്പുഴ തയ്യാറെടുക്കുന്നത്

  English summary
  picture exhibition biennale in Alappuzha will start on the 18th of this month
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X