ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിവൈന്‍ഡ് 2020; ഈ വര്‍ഷം ആലപ്പുഴ ജില്ല സാക്ഷിയായ പ്രധാന സംഭവ വികാസങ്ങള്‍

Google Oneindia Malayalam News

ആലപ്പുഴ: കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലയാണ് ആലപ്പുഴ. ഒട്ടേറെ വിദേശികളാണ് ആലപ്പുഴ കാണാനായി മാത്രം കേരളത്തിലെത്തുന്നത്. എന്നാല്‍ ഇത്തവണ കൊവിഡും പ്രകൃതി ക്ഷോഭങ്ങളുമെല്ലാം ആലപ്പുഴയെ ഏറെ തളര്‍ത്തിക്കളഞ്ഞു. 2020ല്‍ അലപ്പുഴയില്‍ നടന്ന പ്രധാന സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

alappuzha

എപ്പോഴും വെള്ളം കയറുകയും കടല്‍ക്ഷോഭങ്ങളുണ്ടാകുന്ന ജില്ലയുമാണ് ആലപ്പുഴ. ഇത്തവണയും ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണമാണ് ഉണ്ടായത്. മതിയായ പുലിമൂട്ടുകളില്ലാത്തതാണ് കടലാക്രമണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കൊവിഡ് ഭീതി കാരണം പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വളരെയോരെ ബുദ്ധിമുട്ടാണ് ഈ വര്‍ഷം അനുഭവപ്പെട്ടത്.

ഉപതിരഞ്ഞെടുപ്പ് നടന്ന അരൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍ വിജയിച്ചത് ഈ വര്‍ഷമായിരുന്നു. മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ച ഷാനിമോള്‍ ഉസ്മാന്‍ ആദ്യമായാണ് വിജയിക്കുന്നത്. ആദ്യമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും വിജയിക്കുന്നത്.

ആലപ്പുഴയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളം കളി. ഇത്തവണ കൊവിഡ് രോഗബാധ കാരണം നെഹ്‌റു ട്രോഫി വള്ളം കളി നടന്നില്ല. എല്ലാ മാസവും ആഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലില്‍ വള്ളം കളി നടത്തിവരാറുണ്ടായിരുന്നു. ഇത്തവണ ഇതു നടന്നില്ല. ആലപ്പുഴ ജില്ലയുടെ ചിരകാല സ്വപ്‌നമായ ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണവും ഈ വര്‍ഷം പൂര്‍ത്തിയായി. 45 വര്‍ഷത്തോളമായി ബൈപ്പാസ് ആലപ്പുഴക്കാരുടെ ആവശ്യമായിരുന്നു. ഇപ്പോഴാണ് ഈ ആവശ്യം സഫലമായത്.

English summary
Rewind 2020; Major events witnessed by Alappuzha district this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X