യുവതിയെ സൈനികന്‍ പീഡിപ്പിച്ച സംഭവം; തെളിവെടുപ്പിന് രാജധാനി കോച്ച് ആവശ്യപ്പെട്ട് പൊലീസ്

ആലപ്പുഴ: ട്രെയിന്‍ യാത്രയ്ക്കിടെ മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ കോച്ച് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ പൊലീസ് റെയില്‍വെ അധികൃതരെ സമീപിച്ചു. ട്രെയിനില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ എറണാകുളത്തിനും ആലപ്പുഴയ്ക്ക് ഇടയിലുമാണ് സംഭവം നടന്നത്.
മണിപ്പാല്‍ സര്‍വ്വകലാശാലയിലെ പി ജി വിദ്യാര്‍ത്ഥിയാണ് യുവതി. ഉഡുപ്പിയില്‍ നിന്നാണ് യുവതി ട്രെയിനില്‍ കയറിയത്. ജമ്മുകാശ്മീരില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന സൈനികന്‍ ഇവരുമായി അടുപ്പം സ്ഥാപിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ആലപ്പുഴ റെയില്‍വെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട കടപ്ര സ്വദേശി കെ പി പ്രതീഷ് കുമാര്‍ ഇപ്പോല്‍ റിമാന്‍ഡിലാണ്.
ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഭര്‍ത്താവാണ് തിരുവനന്തപുരത്ത് പരാതി നല്‍കിയത്. ശേഷം പതിയുടെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്ക് മദ്യം നല്‍കിയെന്ന കാര്യം സൈനികന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ പീഡിപ്പിച്ചിട്ടില്ലെന്നാണ് പറയുന്നത്. യുവതി വിഷാദ രോഗിയാണ്. ഒരു മാസത്തോളമായി വിഷാദ രോഗത്തിന് ചികിത്സയിലാണ്. യുവതിയെ പ്രതി ചൂഷണം ചെയ്തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications