Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ളയെ പുറത്താക്കിയാല്‍ സരിതയുടെ കത്ത് പുറത്തുവിടും

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ യുഡിഎഫ് നേതാക്കളുമായുള്ള ഫോണ്‍ സംഭാഷണം ബിജു രമേശ് പുറത്തുവിട്ടതോടെ യുഡിഎഫ് രാഷ്ട്രീയം കുഴപ്പത്തില്‍. കേരള കോണ്‍ഗ്രസി ബി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കാന്‍ മാണി വിഭാഗം ആവശ്യപ്പെടുകകൂടി ചെയ്തതോടെ ആരെയും തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലായി യുഡിഎഫ്.

പുറത്താക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും പുറത്താക്കുന്ന അവസരത്തിനായി കാത്തിരിക്കുകയാണെന്നും ബാലകൃഷ്ണ പിള്ള വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫില്‍ നിന്നും പുറത്താക്കിയാല്‍ ബാലകൃഷ്ണ പിള്ള നടത്തിയേക്കാവുന്ന വെളിപ്പെടുത്തലിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രധാന ആശങ്ക.

Balakrishna Pilla

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ജയിലില്‍ കഴിയുമ്പോള്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് ബാലകൃഷ്ണ പിള്ളയുടെ കൈയ്യിലുണ്ട്. അത് പുറത്തുവിട്ടാല്‍ സര്‍ക്കാര്‍ നിലംപൊത്തുമെന്നുറപ്പാണ്. നാല് മന്ത്രിമാര്‍ക്കെതിരെയാണ് കത്തില്‍ നേരിട്ട് പരാമര്‍ശമുള്ളത്. തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബാലകൃഷ്ണ പിള്ളയുടെ വെളിപ്പെടുത്തല്‍ യുഡിഎഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്.

അതേസമയം, ബാലകൃഷ്ണ പിള്ളയുമായി ചേര്‍ന്ന് യുഡിഎഫിനെ മുന്നോട്ടു നയിക്കുക എന്നത് മാണി വിഭാഗത്തെ പ്രകോപിപ്പിക്കുകയും ചെയ്യും. അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് പുറത്താകുന്നത് എന്നത് ബാലകൃഷ്ണ പിള്ളയെ സംബന്ധിച്ചിടത്തോളം ഇരട്ടി സന്തോഷമുള്ള കാര്യമാണ്. പുറത്താക്കിയാല്‍ താന്‍ കൂടുതല്‍ ശക്തനാകുമെന്ന് അദ്ദേഹം പറഞ്ഞതിന്റെ കാരണവും മറ്റൊന്നുമല്ല. കേരള കോണ്‍ഗ്രസ് മാണി, ബാലകൃഷ്ണ പിള്ള വിഭാഗത്തെ ഒരേസമയം യുഡിഎഫില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കണമെന്നാണ് ലീഗിന്റെ ആവശ്യം.

അതിനിടെ, സര്‍ക്കാരിനെ പല അവസരങ്ങളിലും പ്രതിസന്ധിയിലാക്കിയിട്ടുള്ള പിസി ജോര്‍ജിനെതിരെ നടപടി എടുക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഭയന്നാണ് ഇക്കാര്യത്തില്‍ അയഞ്ഞ സമീപനം സ്വീകരിക്കുന്നതെന്നാണ് വിവരം. വരും ദിവസങ്ങളില്‍ ബിജു രമേശ് കൂടുതല്‍ ഫോണ്‍ വിവരങ്ങള്‍ പുറത്തുവിടുകയാണെങ്കില്‍ യുഡിഎഫില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+