കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണമാരോപിച്ച് പോലീസ് ചോദ്യം ചെയ്തതിന് വീട്ടു ജോലിക്കാരി ആത്മഹത്യ ചെയ്തു!

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷണം പോയെന്നാരോപിച്ച് പോലീസ് ചോദ്യം ചെയ്തതിന് വീട്ടു ജോലിക്കാരി ആത്മഹത്യ ചെയ്തു. ബെംഗളൂരുവില്‍ ആര്‍ ടി നഗറിലാണ് സംഭവം .മാഗഡി റോഡ് സ്വദേശി പാര്‍വ്വതി(35) ആണ് മരിച്ചത്.നഗരത്തിലെ ഒരു കോളേജ് പ്രൊഫസറിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു പാര്‍വ്വതി.

മൂന്നു മാസമായി പ്രൊഫസറുടെ വീട്ടില്‍ ജോലി ചെയ്തുവരുകയായിരുന്നു ഇവര്‍. വെക്കെഷനു പ്രൊഫസറും കുടുംബവും നാട്ടില്‍ പോയ സമയത്താണ് വീട്ടില്‍ നിന്ന് മൂന്നു ലക്ഷം രൂപയും 100 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോകുന്നത്.

suicide-29-14777

സംഭവത്തിനു ശേഷം പാര്‍വ്വതിയെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. പക്ഷേ പിന്നീട് പ്രൊഫസറുടെ വീട്ടില്‍ തിരിച്ചെത്തിയ പാര്‍വ്വതി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. പ്രൊഫസര്‍ ഉടന്‍ നഗരത്തിലെ വിക്ടോറിയ ആസ്പത്രിയിലെത്തിച്ച യുവതി നാലു ദിവസം അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ യുവതി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ഡ്യുട്ടി ഡോക്ടറുടെ സാന്നിദ്യത്തില്‍ പാര്‍വ്വതിയുടെ മരണമൊഴിയെടുത്തതില്‍ മോഷണം ആരോപിച്ചതിനാല്‍ പ്രൊഫസറും പോലീസുമാണ് തന്നെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്. പക്ഷേ തങ്ങള്‍ തങ്ങളുടെ ഡ്യുട്ടി മാത്രമേ ചെയ്തുള്ളു എന്നാണ് പോലീസ് പറയുന്നത്.

പാര്‍വ്വതിയുടെ ബന്ധു ആത്മഹത്യാ പ്രേരണ ചുമത്തി പോലീസിന്റെയും പ്രൊഫസറുടെയും പേരില്‍ കേസ് നല്‍കിയിട്ടുണ്ട്. സംഭവത്തിനു ശേഷം പ്രൊഫസര്‍ ഒളിവിലാണ്. ഭര്‍ത്താവ് മരിച്ച ശേഷമാണ് യുവതി വീട്ടു ജോലിയ്ക്ക് പോകാന്‍ തുടങ്ങിയത്.

English summary
Upset over being interrogated by the police on suspicion of stealing gold ornaments, Parvathi, a 35-year-old domestic maid, has committed suicide by setting herself ablaze at her employer’s house in R T Nagar area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X