8408 കോടിയുടെ ചെലവ്, നേട്ടമാകുന്നത് കേരളത്തിനും; ബെംഗളൂരു-മൈസൂര്‍ പാതയെ കുറിച്ച് അറിയാം
ബെംഗളൂരു-മൈസൂരു മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഈ എക്സ്പ്രസ് വേ സഹായകരമായിരിക്കും. അത് കൂടി മുന്നില്‍ കണ്ടാണ് ഇത് വന്നിരിക്കുന്നത്. ഹൈ സ്പീഡ് പാത രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായിട്ടാണ് നിര്‍മിച്ചത്.

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിച്ച കര്‍ണാടകത്തിലെ എക്സ്പ്രസ് പാതയെ കുറിച്ച് അറിയേണ്ടത് നിരവധി കാര്യങ്ങള്‍. കേരളത്തിലേക്ക് അടക്കമുള്ള യാത്രയെ മാറ്റമറിക്കുന്നതായിരിക്കും ഈ പാത. 118 കിലോമീറ്റര്‍ നീളത്തിലുള്ളതാണ് ഈ എക്സ്പ്രസ് പാത. 8408 കോടി രൂപയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
ഈ പത്തുവരി അതിവേഗപ്പാത വന്നതോടെ ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാ സമയം മൂന്നിലൊന്നായി കുറയും. നേട്ടങ്ങള്‍ അതില്‍ മാത്രം നില്‍ക്കില്ല. കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കും, അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കും ഈ പാത ആശ്വാസമാകും.
കേരളത്തിന് ഇത് നേട്ടമാകുന്നത് സുപ്രധാനപ്പെട്ട ഒരു കാരണത്തിലൂടെയാണ്. ഉത്തര കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ പാത ഏറെ നേട്ടമാകും എന്നതാണ് കേരളത്തിന് ഇത് ഗുണം ചെയ്യുന്ന കാര്യം. ഇതുവഴിയുള്ള യാത്രയ്ക്ക് ടോള്‍ നല്‍കേണ്ടി വരും.

പക്ഷേ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്കും, സ്വകാര്യ ബസ്സുകള്‍ക്കും ഇത് നേട്ടമാകും. ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായിട്ടാണ് ഈ അതിവേഗപ്പാത പണിതത്.
പാത തുറക്കുന്നതോടെ ബെംഗളൂരു-മൈസൂരു യാത്രാ സമയം ഒരു മണിക്കൂര്‍ 20 മിനുട്ടായി കുറയും. നിലവില്‍ നാല് മണിക്കൂര്‍ വരെ ഈ റൂട്ടിലെ യാത്രക്കായി വേണ്ടി വരുന്നുണ്ട്.
ബെംഗളൂരു-മൈസൂരു മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഈ എക്സ്പ്രസ് വേ സഹായകരമായിരിക്കും. അത് കൂടി മുന്നില്‍ കണ്ടാണ് ഇത് വന്നിരിക്കുന്നത്. ഹൈ സ്പീഡ് പാത രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായിട്ടാണ് നിര്‍മിച്ചത്.
ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും
നിഡഘട്ട മുതല്‍ മൈസൂരു വരെയുള്ള 61 കിലോമീറ്റര്‍ ആദ്യ ഘട്ടത്തിലും, ബെംഗളൂരു മുതല്‍ നിഡഘട്ട വരെയുള്ള 58 കിലോമീറ്റര്‍ രണ്ടാം ഘട്ടത്തിലും നിര്‍മിക്കുകയായിരുന്നു. പ്രധാന ഗതാഗതത്തിനായി ആറുവരി പാതയും, ഇരുവശത്തുമായി രണ്ടുവീതം സര്‍വീസ് റോഡുകളും അടങ്ങുന്നതാണ് പത്തുവരി പാത. സമീപഗ്രാമങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കാന്‍ ഈ രണ്ടുവരി പാതകള്‍ സഹായിക്കും.
അതേസമയം ആറുവരി പാതയിലൂടെ 150 കിലോമീറ്റര്‍ വേഗത്തില്‍ വരെ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാം. ബിഡദി, രാമനഗര, മാണ്ഡ്യ, ശ്രീരംഗപട്ടണ, ചന്നപട്ടണം, മദ്ദൂര്‍, എന്നിങ്ങനെ ആറിടങ്ങളിലായി ബൈപ്പാസുകളുണ്ട്. ടൗണിലെ ഗതാഗത കുരുക്കൊന്നും ഈ യാത്രയെ ബാധിക്കില്ല.
ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിനും ഇത് പരിഹാരമുണ്ടാക്കും. അഞ്ച് ബൈപ്പാസുകള്‍ അടങ്ങുന്ന 52 കിലോമീറ്റര്‍ പാത ഗ്രീന്‍ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി വരുന്നുണ്ട്. അതാണ് ഈ പ്രശ്നത്തിന് പരിഹാരം കാണുക.
ഗതാഗതം ഈ മേഖലയില്‍ അതിവേഗത്തിലാകാന്‍ ഇതെല്ലാം സഹായിക്കും. ബെംഗളൂരു മുതല്‍ നിദഘട്ട വരെയുള്ള ടോള്‍ നിരക്കുകളാണ് ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications