കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവപ്പെട്ടവരെ സഹായിക്കാന്‍ പഠനത്തിനൊപ്പം ഓട്ടോ ഓടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:തിരക്കേറിയ ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കാഴ്ച്ചയാവുകയാണ് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി. ക്ലാസുകഴിഞ്ഞുളള സമയങ്ങളിലെല്ലാം പാവപ്പെട്ടവരെ സഹായിക്കാന്‍ ഓട്ടോ ഓടിക്കുകയാണ് ഈ യുവാവ്. മനുഷ്യസ്‌നേഹിയായ ഈ യുവാവിന്റെ ഓട്ടോയില്‍ കയറുന്നവര്‍ക്ക് യാത്ര സൗജന്യവും. സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ഡോക്ടര്‍ െൈഡ്രവ'റെ കുറിച്ചുളള പോസ്റ്റിന് ഇതിനകം ഫേസ്ബുക്കില്‍ 16000 ഷെയറുകളും 3000 ത്തോളം ലൈക്കുകളുമാണ് ലഭിച്ചത്.

യുവാവിന്റെ ഓട്ടോയില്‍ കയറാനിടയായ ബെംഗളൂരു സ്വദേശി വിനീത് വിജയനാണ് ഇയാളെ കുറിച്ചുളള വിവരം ഫേസ് ബുക്കില്‍ കുറിച്ചത്. വിനീത് 'സൂപ്പര്‍മാന്‍' എന്നു വിശേഷിപ്പിച്ച് ഡ്രൈവറെ കുറിച്ച് വിനീത് പറയുന്നതിങ്ങനെ '' എന്‌റെ ഒരു സുഹൃത്തിന്റെ അമ്മയ്ക്കു സുഖമില്ലാതെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന സമയത്ത് ആസ്പത്രിയിലേയ്ക്കു പോകാനാണ് നഗരത്തില്‍ നിന്ന് ഒരു
ഓട്ടോയില്‍ കയറിയത്. സ്ഥലത്തെത്തി ചാര്‍ജ്ജ് തുക നല്‍കിയപ്പോഴാണ് മീറ്ററിനു സമീപമായി ഒരു ബോക്‌സ് സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെടുന്നത്. തുക പാവപ്പെട്ടവരുടെ ചികിത്സയ്ക്കായി ഉപയോഗിക്കുമെന്നും ബോക്‌സിനു മുകളില്‍ എഴുതിയിട്ടുണ്ട്. യാത്ര സൗജ്‌ന്യമാണെന്നും താത്പര്യമുണ്ടെങ്കില്‍ ഇഷ്ടമുളള തുക ബോക്‌സിലിട്ടോളൂ എന്നാണു ഡ്രൈവര്‍ പറഞ്ഞത്.

auto-driver-

ആസ്പത്രി സെക്യൂരിറ്റിയോട് ഇദ്ദേഹം വളരെ അടുപ്പത്തോടെ സംസാരിക്കുന്നുമുണ്ടായിരുന്നു. പിന്നീട് സെക്യരിറ്റിയാണ് ഇദ്ദേഹത്തെ കുറിച്ചു പറയുന്നത്. ഇയാള്‍ക്ക് ഓട്ടോ നല്‍കിയത് ആസ്പത്രി സൂപ്രണ്ട് ആണെന്നും യുവാവിന് പഠന സഹായമായാണ് സൂപ്രണ്ടര്‍ ഓട്ടോ നല്കിയതെന്നും പറഞ്ഞു. മാസം തോറും വരുമാനത്തില്‍ നിന്നുളള വിഹിതം ഓട്ടോ വാങ്ങിയ തുക തിരിച്ചടക്കുന്നതിനും ഇയാള്‍ ഉപയോഗിക്കുന്നു. ബാക്കിയുളള തുക ആസ്പത്രിയിലെത്തുന്ന നിര്‍ധന രോഗികളുടെ ചികിത്സയ്ക്കാണ്. പഠനത്തിലും മികവു പുലര്‍ത്തുന്ന ഈ വിദ്യാര്‍ത്ഥി മനുഷ്യത്വം മരവിച്ചവര്‍ക്ക് ഒരു വലിയ പാഠമാണ്. തളര്‍ന്നു കിടക്കുന്ന മൂത്ത സഹോദരങ്ങളുള്‍പ്പടെ നാലംഗ കുടുംബത്തിന്റെ ആശ്രയവുമാണ് ഈ സൂപ്പര്‍മാന്‍'' എന്നു പറഞ്ഞാണ് വിനീത് വിജയന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കടപ്പാട് -വിനീത് വിജയന്‍

English summary
This Bengaluru MBBS student drives auto to help poor people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X