കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയെ ഡ്രൈവര്‍ ബസ്സില്‍ പൂട്ടിയിട്ടു: ഇത് കേട്ടാല്‍ ഞെട്ടും

  • By Siniya
Google Oneindia Malayalam News

ബെംഗളൂരു: സുഹൃത്തുമായി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഡ്രൈവര്‍ ബസ്സില്‍ 45 മിനിറ്റോളം പൂട്ടിയിട്ടു. ബെംഗളൂരുവിലെ യെലഹങ്ക പോലീസ് സ്‌റ്റേഷന് മുമ്പില്‍ വച്ചാണ് സംഭവം. കോളേജില്‍ നിന്ന് സുഹൃത്തിനോടപ്പം മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

ബസ്സിന്റെ ഡ്രൈവറുമായി ഉണ്ടായ വഴക്കാണ് പെണ്‍കുട്ടിയെ പൂട്ടിയിടാന്‍ കാരണമായത്. സംഭവത്തിന് ശേഷം പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കു വയ്ക്കുകയായിരുന്നു. ബസ്സിന്ർറെ താക്കോലെടുത്ത് ഡ്രൈവര്ർ പുറത്തേക്ക് പോവുകയായിരുന്നു. അരമണിക്കൂറോളം പെണ്ർകുട്ടി ബഹളം വച്ചിട്ടും രക്ഷപ്പെടുത്താന്ർ ആരുമെത്തിയില്ലായെന്നും പറഞ്ഞു.

 പൂട്ടിയിട്ടു

പൂട്ടിയിട്ടു

സുഹൃത്തിനോടപ്പം കോളേജില്‍ നിന്നും തിരിച്ചു വരുമ്പോഴാണ് പെണ്‍കുട്ടിയെ ഡ്രൈവര്‍ 45 മിനിറ്റോളം ബസ്സില്‍ പൂട്ടിയിട്ടത്.

സംഭവത്തിന്റെ തുടക്കം

സംഭവത്തിന്റെ തുടക്കം

പെണ്‍കുട്ടിയുടെ സുഹൃത്ത് ബസ്സിന്റെ ഡ്രൈവറുമായി ഉണ്ടായ വഴക്കാണ് പൂട്ടിയിടാന്‍ കാരണമായത്. പ്രശ്‌നത്തില്‍ ബസ്സിലെ ചിലര്‍ സുഹൃത്തിനെ മര്‍ദ്ദിച്ചിരുന്നു.

 ആണ്‍ കുട്ടി രക്ഷപ്പെട്ടു

ആണ്‍ കുട്ടി രക്ഷപ്പെട്ടു

മര്‍ദ്ദനത്തെ തുടര്‍ന്ന് സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ദേഷ്യം തീര്‍ക്കാനായി ഒറ്റയ്ക്കായ പെണ്‍കുട്ടിയെ അടച്ചിടുകയായിരുന്നു.

ഗ്ലാസ് തുറക്കാന്‍ കഴിഞ്ഞില്ല

ഗ്ലാസ് തുറക്കാന്‍ കഴിഞ്ഞില്ല

താന്‍ പലതവണ ഗ്ലാസ് തുറക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. അരമണിക്കൂറിലധികം ഉച്ചത്തില്‍ കരഞ്ഞു. എന്നാല്‍ ആരും സഹായത്തിനെത്തിയില്ല എന്നും പെണ്‍കുട്ടി പറഞ്ഞു. ബസ്സിന്റെ താക്കോല്‍ എടുത്ത് ഡ്രൈവര്‍ പോകുകയായിരുന്നു.

സുഹൃത്ത് വന്നാല്‍ തുറന്നു വിടാം

സുഹൃത്ത് വന്നാല്‍ തുറന്നു വിടാം

ഓടി പോയ സുഹൃത്ത് വന്നാല്‍ തുറന്നു വിടാമെന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞത്. പിന്നീട് സുഹൃത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായ ശേഷമാണ് പെണ്‍കുട്ടിയെ തുറന്നു വിട്ടത്.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

English summary
Bengaluru Student Locked In Bus in 45 minutes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X