കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പോലീസ് ക്രൂരത; വനിതാ പ്രവര്‍ത്തകരെ പോലീസ് കൈയ്യേറ്റം ചെയ്തു

Google Oneindia Malayalam News

ബെംഗളൂരു: പോലീസിനെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ്. കര്‍ണാടകത്തില്‍ തങ്ങളുടെ വനിതാ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചുവെന്നാണ് ആരോപണം. വിലക്കയറ്റത്തിനെതിരെ കടുത്ത പ്രതിഷേധത്തിലായിരുന്നു കോണ്‍ഗ്രസ്. ഒപ്പം ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലിക്കെതിരെയും പ്രതിഷേധമുണ്ടായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വളരെ ക്രൂരമായിട്ടാണ് വനിതാ പ്രവര്‍ത്തകരോട് പോലീസ് പെരുമാറിയതെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇവരെ കൈയ്യേറ്റം ചെയ്തുവെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

1

മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരവിന്ദ് ലിംബാവലിക്കെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നത്. റൂത്ത് സഗായ് മേരിയോട് അപമര്യാദയായി എംഎല്‍എ പെരുമാറിയെന്നാണ് ആരോപണം. ഒരു പരാതിയുമായി എംഎല്‍എയെ കാണാന്‍ പോയപ്പോഴായിരുന്നു സംഭവം. വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച് ഇവരെ അപമാനിക്കുകയാണ് എംഎല്‍എ ചെയ്തത്.

കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍

പരാതി ഇയാള്‍ തട്ടിപ്പറിക്കുകയും ചെയ്‌തെന്ന് മഹിളാ കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ പോലീസ് ബലം പ്രയോഗിച്ചാണ് സമരത്തെ നിയന്ത്രിച്ച് നിര്‍ത്തിയത്. പോലീസ് ബിജെപിയുടെ നിര്‍ദേശം അനുസരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്‌തെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

ക്രിസ്റ്റ്യാനോ വീണ്ടും കാഴ്ച്ചക്കാരന്‍; ചെകുത്താന്മാരുടെ തേരോട്ടം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ഹാട്രിക്ക് നേട്ടം

അതേസമയം അരവിന്ദ് ലിംബാവലിക്കെതിരെ കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും വലിയ പ്രതിഷേധത്തിലാണ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പുഷ്പ അമര്‍നാഥിന്റെ നേതൃത്വത്തിലായിരുന്നു, മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം നയിച്ചത്. ഇതിനൊക്കെ വിലക്കയറ്റ വിഷയവും പ്രതിഷേധത്തില്‍ ഉള്‍പ്പെടുത്തി.

മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തവര്‍ പോലീസ് കൈയ്യേറ്റം ചെയ്‌തെന്നും, മര്‍ദിച്ചെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബിജെപി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളാണ് ഈ പ്രതിഷേധത്തിന് കാരണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്

English summary
congress protest against karnataka police, they manhandled congress women workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X