കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ ഫീസ് കൂട്ടും, സര്‍ക്കാരിനെന്ത് കാര്യം?

Google Oneindia Malayalam News

ബാംഗ്ലൂര്‍: രോഗികളുടെ കയ്യില്‍ നിന്നും തങ്ങള്‍ ഫീസ് വാങ്ങുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്ന് ഡോക്ടര്‍മാര്‍. ഡോക്ടര്‍ ഫീസ് നിര്‍ണയിക്കാനുള്ള രാജ്യസഭയുടെ ശുപാര്‍ശയ്‌ക്കെതിരെയാണ് ബാംഗ്ലൂരിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. താലി മീല്‍സിന്റെ വില എല്ലാ ഹോട്ടലുകളിലും ഒരേപോലെ മതി എന്ന് നിശ്ചയിക്കാന്‍ സര്‍ക്കാരിന് കഴിയുമോ. പിന്നെന്തിനാണ് ഡോക്ടര്‍ ഫീസിന്റെ കാര്യത്തില്‍ ഇടപെടുന്നത് - ഇതാണ് ന്യായം.

തങ്ങളും രോഗികളും തമ്മിലുള്ള ഇടപാടാണ് ഫീസ്. അതില്‍ സര്‍ക്കാര്‍ തലയിടേണ്ട കാര്യമില്ല. മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരിയാണ് ഡോക്ടര്‍മാരുടെ ഫീസ് ഏകോപിപ്പിക്കണമെന്ന് രാജ്യസഭയില്‍ ശുപാര്‍ശ വെച്ചത്. 500 രൂപ മുതല്‍ 2000 രൂപ വരെയൊക്കെ ഓരോ സിറ്റിംഗിനും ഫീസ് വാങ്ങുന്ന ഡോക്ടര്‍മാരുണ്ട്. ഇത് കൂടാതെയാണ് മരുന്നുകളും ടെസ്റ്റുകളും. സാധാരണക്കാരന് താങ്ങാവുന്നതിലപ്പുറമാണിത്.

doctor

എന്നാല്‍ ആരോഗ്യരംഗത്ത് വേണ്ട നടപടികള്‍ ചെയ്യാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മറച്ചുവെക്കാനാണ് ഡോക്ടര്‍ ഫീസ് വിഷയം എടുത്തിടുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പറ്റുന്നില്ല. ഹെല്‍ത്ത് സെന്ററുകളില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ല. ഡോക്ടര്‍മാരുടെ ഫീസ് നിജപ്പെടുത്തിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ നേരെയാകില്ല - ഡോക്ടര്‍ അര്‍ജുന്‍ ശ്രീവാസ്തവ പറഞ്ഞു.

കണ്‍സല്‍ട്ടേഷന്‍ ഫീസ് ഡോക്ടരും രോഗിയും തമ്മിലുള്ള കാര്യമാണ് എന്നാണ് മണിപ്പാല്‍ ആശുപത്രിയിലെ ഡോക്ടര്‍ പങ്ക് സിംഗായി പറയുന്നത്. ഏത് ഡോക്ടര്‍ വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ ആള്‍ക്കുമുണ്ട്. ഡോക്ടര്‍മാരുടെ ഫീസ് നിജപ്പെടുത്തിയാല്‍ മറ്റ് പ്രൊഫഷണലുകളുടെ ഫീസും നിജപ്പെടുത്തണം എന്ന് ആവശ്യപ്പെടുന്ന ഡോക്ടര്‍മാരും കുറവല്ല.

English summary
Doctors say consultation fees are between them and patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X