ദുരഭിമാനക്കൊല; 17 കാരിയുടെ ജീവനെടുത്ത രക്ഷിതാക്കള്‍ കസ്റ്റഡിയില്‍
ബെംഗളൂരു : കോലാറില്‍ രണ്ടു ദിവസം മുന്‍പു നടന്ന ദുരഭിമാനക്കൊലക്കേസില്‍ പ്രതികളെന്നു കണ്ടെത്തിയതിനെതുടര്‍ന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബൈര റെഡ്ഡി ,പദ്മമ്മ എന്നിവരെയാണ് കോലാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിലെ മറ്റൊരു പ്രതിയായ പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാവാത്ത സഹോദരനെ കോലാറിലെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു.
മെയ് 22നാണ് സംസ്ഥാനത്തെ ഞെട്ടിപ്പിച്ച് സംഭവം നടക്കുന്നത്. താഴന്ന ജാതിക്കാരനുമായി പ്രണയത്തിലായെന്ന കാരണത്താലാണ് ഇവര്‍ മകളായ പ്രിയ റെഡ്ഡിയെ കൊലപ്പെടുത്തിയത്. വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ രക്ഷിതാക്കള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കോലാറില്‍ ഒന്നാംവര്‍ഷ പി.യു. കോളേജ് വിദ്യാര്‍ഥിനിയായിരുന്നു പ്രിയ റെഡ്ഡി. ഇതേ കോളേജില്‍ത്തന്നെ പഠിക്കുന്ന യുവാവുമായാണ് പ്രണയത്തിലായിരുന്നത്.

രണ്ടുമാസത്തിനിടെ ഇത്തരത്തില്‍ കര്‍ണാടകത്തില്‍ നടന്ന മൂന്നാമത്തെ ദുരഭിമാനക്കൊലയാണിത്. നേരത്തേ മൈസൂരുവിലും മണ്ഡ്യയിലും പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇരു സംഭവത്തിലും രക്ഷിതാക്കളടക്കമുളളവര്‍ അറസ്റ്റിലായി.












Click it and Unblock the Notifications