ബെംഗളൂരു വിറക്കുന്നു: 3 മാസം, 3 സ്ത്രീ മൃതദേഹങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, വീപ്പ: സീരിയല്‍ കില്ലർ?
കർണാടക, ആന്ധ്രാ പ്രദേശ്, കേരളം തുടങ്ങിയ വിവിധ അയല്‍ സംസ്ഥാനങ്ങിലെ മിസ്സിങ് കേസുകളും പൊലീസ് പരിശോധിക്കുന്നുണ്ട്

മൂന്ന് മാസത്തിനിടെ മൂന്ന് യുവതികളുടെ മൃതദേഹങ്ങള്‍, അതും നഗരത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍, മൂന്നും ഉപേക്ഷിച്ചത് പ്ലാസ്റ്റിക് വീപ്പയിലാക്കി, കൊല്ലപ്പെട്ട മൂന്ന് പേരേയും തിരിച്ചറിയാനും സാധിച്ചിട്ടില്ല, പുതിയ സംഭവ വികാസങ്ങളില്‍ ഞെട്ടിയിരിക്കുകയാണ് ബെംഗളൂരു നിവാസികള്‍. കൊലപാതക പരമ്പര പൊലീസിന് മുന്നില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍ ഐടി നഗരത്തിലെ ജനങ്ങളിലേക്ക് 'സീരിയല്‍ കില്ലർ' ഭീതിയും വലിയ തോതില്‍ പടർന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് കൊലപാതകങ്ങളിലും സമാനതകള്‍ കണ്ടെത്തിയതോടെ സീരിയല്‍ കില്ലറെന്ന നിഗമനത്തിലേക്ക് പൊലീസും വിരല്‍ ചൂണ്ടുന്നു.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ എസി റെയിൽവേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ് എം വി ടി റെയില്‍വേ സ്റ്റേഷനിലാണ് ഏറ്റവും ഒടുവില്‍ മൃതദേഹം കണ്ടെത്തിയത്. തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വീപ്പയില്‍ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തുണികൊണ്ട് മൂടിയ നിലയിലുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്.
ഫോറൻസിക്, വിരലടയാള വിദഗ്ധരെ വിളിച്ച് സാമ്പിളുകൾ ശേഖരിച്ച ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 31നും 35നും ഇടയിൽ പ്രായം തോന്നിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാനമായ രീതിയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് സീരിയല്‍ കില്ലർ ഗ്യാങ് എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ ബൈപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലാണ് ഈ കൂട്ടത്തിലെ ആദ്യ മൃതദേഹം കണ്ടെത്തുന്നത്. ഡിസംബർ 6 നായിരുന്നു അത്. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനുള്ളിലെ കംപാർട്ടുമെന്റിനുള്ളിൽ 30 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജനുവരി 4 ന് ബെംഗളൂരു യന്ത്വന്ത്‌പുര റെയില്‍വേ സ്റ്റേഷനിൽ നിന്നാണ് പട്ടികയിലെ രണ്ടാമത്തെ മൃതദേഹം കണ്ടെത്തുന്നത്. വീപ്പക്കുള്ളിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. അന്ന് ഈ രണ്ട് സംഭവങ്ങളേയും രണ്ട് കേസുകളായി തന്നെയായിരുന്നു പൊലീസ് കണ്ടത്. എന്നാല്‍ സമാനമായ നിലയില്‍ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തിയതോടെ മൂന്ന് കേസുകളും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള അന്വേഷണമാണ് ബെംഗളൂരു പൊലീസ് നടത്തുന്നത്.
ആദ്യ രണ്ട് കേസുകളിലും പ്രതികളിലേക്ക് സൂചന നല്‍കുന്ന യാതൊരു തെളിവും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മൂന്നാമത്തെ സംഭവവുമായി ബന്ധപ്പെട്ട നിർണ്ണായക സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തിങ്കളാഴ്ച മൂന്നു പേർ ചേർന്ന് ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷൻ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
മൂന്ന് കൊലപാതകങ്ങളിലും ഒരു സീരിയൽ കില്ലറുടെ സാന്നിധ്യം സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കർണാടക, ആന്ധ്രാ പ്രദേശ്, കേരളം തുടങ്ങിയ വിവിധ അയല്‍ സംസ്ഥാനങ്ങിലെ മിസ്സിങ് കേസുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. 2022 ഏപ്രിൽ 9 ന്, ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഒർവക്കൽ പോലീസ് സ്റ്റേഷൻ പരിധിയില്‍ ദേശീയ പാത 40 ലും നീല ഡ്രമ്മിൽ 25 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിരുന്നു. ഈ സംഭവത്തിലും ഇതുവരെ പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പുതിയ സാഹചര്യത്തില്‍ ഈ കേസിലേക്കും അന്വേഷണം നീളാന്‍ സാധ്യതയുണ്ട്.
വേനലില്‍ നിന്നും മുഖത്തെ സംരക്ഷിക്കണ്ടേ: ഇതാ വീട്ടില്‍ തയ്യാറാക്കാവുന്ന 3 ഫേസ് മാസ്കുക്കള്‍
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications