കര്‍ണാടക പിടിക്കാന്‍ എന്ത് ചെയ്യണം? കോണ്‍ഗ്രസ് ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍, ബിജെപിയെ വീഴ്ത്താം
ബെംഗളൂരു: ബിജെപിയുടെ ദക്ഷിണേന്ത്യയിലെ ഏക കോട്ടയായ കര്‍ണാടക പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പക്ഷേ അത് വിചാരിച്ച അത്ര എളുപ്പമല്ല. എന്തൊക്കെയാണ് കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ നേരിടേണ്ട വെല്ലുവിളികള്‍. ധാരാളമുണ്ടെന്ന് തന്നെ പറയാം. അതൊക്കെ നേരിട്ട് വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ? അസാധ്യമായ ടാസ്‌കല്ല അതൊന്നും.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വന്തം മികവില്‍ ഭൂരിപക്ഷം നേടിയ ഏക പാര്‍ട്ടിയും കര്‍ണാടകയില്‍ കോണ്‍ഗ്രസാണ്. ബിജെപി കൂറുമാറ്റത്തിലൂടെ മാത്രമാണ് ഭൂരിപക്ഷം നേടിയത്. എന്നാല്‍ കോണ്‍ഗ്രസ് നേരിട്ട് ഭൂരിപക്ഷം നേടുകയായിരുന്നു. ഇത്തവണ കോണ്‍ഗ്രസ് നേരിടുന്ന ആദ്യ വെല്ലുവിളി പാര്‍ട്ടിയിലെ വിഭാഗീയതയാണ്. സിദ്ധരാമയ്യയും, പാര്‍ട്ടി അധ്യക്ഷന്‍ ഡികെ ശിവകുമാറും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ഇരുവരും കരുത്ത് കാണിക്കാന്‍ വേണ്ടി നടത്തുന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. നിലവില്‍ മുന്‍തൂക്കം സിദ്ധരാമയ്യക്ക് തന്നെയാണ്. ജി പരമേശ്വര, എച്ച്‌കെ പാട്ടീല്‍, കെഎച്ച് മുനിയപ്പ, എന്നിവരെല്ലാം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിരിക്കുകയാണ്. ദളിത് നേതാവായ പരമേശ്വര പാര്‍ട്ടിയില്‍ ഒതുക്കിയിരിക്കുകയാണ്. പ്രകടനപത്രികയുടെ അധ്യക്ഷനായിട്ടും പാര്‍ട്ടി അദ്ദേഹത്തെ അറിയിക്കാതെയാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നത്.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കോണ്‍ഗ്രസ് ഡബിള്‍ എഞ്ചിനുള്ളതാവും. ബാക്കി പ്രശ്‌നങ്ങളൊക്കെ തനിയേ തീരുമെന്ന് ഉറപ്പാണ്. മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കുമോ എന്നതാണ് അടുത്ത പ്രശ്‌നം. ഇതിനെ സിദ്ധരാമയ്യും ശിവകുമാറും നേരിടേണ്ടി വരും. നിലവില്‍ 124 പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

മൂന്നാമത്തെ ഏറ്റവും വലിയ പ്രശ്‌നം കാലങ്ങളായി കോണ്‍ഗ്രസിനെ അലട്ടുന്നത്. ലിംഗായത്ത് വോട്ട് ബാങ്കാണ് അത്. നൂറ് സീറ്റില്‍ ഇവര്‍ക്കുള്ള ആധിപത്യം തള്ളിക്കളയാനാവില്ല. ഉത്തര കര്‍ണാടകത്തിലാണ് ഇവര്‍ക്ക് ആധിപത്യമുള്ളത്. സിദ്ധരാമയ്യയെ ഇവര്‍ക്ക് താല്‍പര്യമില്ല. കഴിഞ്ഞ തവണ സിദ്ധരാമയ്യക്കെതിരെയുള്ള രോഷമാണ് കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. ഇത്തവണ അത്ര രോഷം അദ്ദേഹത്തിനെതിരെയില്ല. പക്ഷേ ബൊമ്മൈയും ബിജെപി സര്‍ക്കാരും ലിംഗായത്തുകളുടെ രോഷം നേരിടുന്നുണ്ട്.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
ഇതിനെ മുതലെടുക്കാന്‍ ആര്‍ക്ക് സാധിക്കുമെന്നതിന് കോണ്‍ഗ്രസില്‍ ഉത്തരമില്ല. പാര്‍ട്ടിയുടെ മുന്നില്‍ നിര്‍ത്തി പരമേശ്വര പടനയിച്ചാല്‍ ചിലപ്പോള്‍ സാധ്യമാകും. അദ്ദേഹം ലിംഗായത്തുകള്‍ക്ക് താല്‍പര്യമുള്ള നേതാവാണ്. അതിലുപരി സിദ്ധരാമയ്യയോട് അദ്ദേഹത്തിന് എതിര്‍പ്പുമില്ല. ലിംഗായത്തുകളുടെ രോഷം വോട്ടാക്കി മാറ്റാനായാല്‍ കോണ്‍ഗ്രസിനെ ആര്‍ക്കും തടഞ്ഞു നിര്‍ത്താനാവില്ല.
എംബി പാട്ടീലിനെ പ്രചാരണ കമ്മിറ്റി ചെയര്‍മാനാക്കി മാറ്റിയതും ലിംഗായത്തുകളെ ഒപ്പം കൂട്ടാനാണ്. 60 സീറ്റ് വരെ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലിംഗായത്തുകള്‍ ശക്തമായ എല്ലാ സീറ്റിലും കോണ്‍ഗ്രസ് ലിംഗായത്ത് നേതാവിനെയാണ് മത്സരിപ്പിക്കുന്നത്. ഹൈക്കമാന്‍ഡ് കര്‍ണാടകയുടെ കാര്യത്തില്‍ അത്ര ശക്തരല്ല. രണ്‍ദീപ് സുര്‍ജേവാല പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്നാണ് പരാതി.
സാധാരണ പ്രവര്‍ത്തകര്‍ക്കൊന്നും അദ്ദേഹത്തെ കാണാന്‍ കൂടി സാധിക്കുന്നില്ല. സുര്‍ജേവാലയെ കര്‍ണാടകയില്‍ നിയമിച്ചതാണ് ഹൈക്കമാന്‍ഡ് ചെയ്ത പ്രധാന തെറ്റ്. ഇനി അതിനെ മറികടക്കണമെങ്കില്‍ പ്രവര്‍ത്തകരുടെ വിശ്വാസം കൂടി നേടിയെടുക്കണം. സ്വന്തം താല്‍പര്യങ്ങള്‍ മാത്രം നോക്കി, പ്രിയപ്പെട്ടവര്‍ക്ക് മാത്രം സീറ്റ് നേടി കൊടുക്കുന്നുവെന്നാണ് സുര്‍ജേവാലയ്‌ക്കെതിരെയുള്ള ആരോപണം.
ഗ്രൂപ്പുകളെ നിയന്ത്രിക്കാനും അദ്ദേഹം ശ്രമിക്കുന്നില്ല. അടുത്തതായി വേണ്ടത് ഏറ്റവും താഴേ തട്ടിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങി ചെയ്യേണ്ടതാണ്. നിലവില്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിയാണ് പ്രധാന വിഷയമായി കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കുന്നത്. പ്രജ ധ്വനി യാത്രയും പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ സമ്പൂര്‍ണ വികസനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. കര്‍ണാടക വിജയിച്ചാല്‍ അത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആവേശം വിതയ്ക്കും. ഈ അഞ്ച് കാര്യങ്ങളില്‍ വിജയിച്ചാല്‍ സംസ്ഥാനം പിടിക്കാനാകും.












Click it and Unblock the Notifications