കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനിരോധനം; ലാഭം കൊയ്യാന്‍ കര്‍ണാടകം

Google Oneindia Malayalam News

മംഗലാപുരം: പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പില്‍ വരുത്താനുള്ള സര്‍ക്കാര്‍ നീക്കം അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിന് ലാഭമാകും. ചുരുങ്ങിയത് 25 ശതമാനം കൂടുതല്‍ ലാഭമെങ്കിലും കര്‍ണാടകത്തിന് മദ്യവില്‍പനയിലൂടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് മദ്യവില്‍പന വഴി ലാഭം കൂടുക.

കേരളത്തില്‍ ഫൈവ് സ്റ്റാര്‍ ബാറുകളില്‍ മാത്രം മദ്യം പരിമിതപ്പെടുമ്പോള്‍, കര്‍ണാടകത്തില്‍ ഇത്തരം വിലക്കുകളേ ഇല്ല. കാസര്‍ഗോഡ് ജില്ലയിലെ സുള്ള്യ, പുത്തൂര്‍, മംഗലാപുരം തലപ്പാടി, മടിക്കേരി, പാണത്തൂര്‍, കണ്ണൂര്‍ - വയനാട് ജില്ലാ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ അയല്‍നാട്ടിലെ മദ്യം സുലഭമാകും.

liquor-bottles

നിരോധനം നടപ്പിലാകുന്നതോടെ കേരളത്തിലേക്കുള്ള മദ്യക്കടത്ത് കൂടുമെന്ന് മംഗലാപുരം - ഉഡുപ്പി എക്‌സൈസ് കമ്മീഷണര്‍ ജോര്‍ജ് പിന്റോ പറഞ്ഞു. കര്‍ണാടകത്തില്‍ മദ്യത്തിന് എക്‌സൈസ് ഡ്യൂട്ടി കൂടുതലായതിനാല്‍ വിലയും അതിനനുസരിച്ച് കൂടും. കേരളത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റിനെക്കാള്‍ 20 രൂപയെങ്കിലും കൂടുതല്‍ കൊടുത്താലേ അതിര്‍ത്തിക്കപ്പുറത്ത് ബിയര്‍ കിട്ടൂ.

ഒമ്പത് ലിറ്ററിന്റെ 2.20 ലക്ഷം ബോക്‌സുകളാണ് ദക്ഷിണ കന്നഡ ജില്ലയില്‍ പ്രതിമാസം ചെലവാകുന്നത്. കേരളത്തില്‍ മദ്യനിരോധനം നടപ്പിലായാല്‍ ഇത് 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിക്കും. മടിക്കേരി, കൊടക് എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്നും വീക്കെന്‍ഡ് ആഘോഷിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടും. പാണത്തൂര്‍, മടിക്കേരി അതിര്‍ത്തികളിലൂടെ നേരത്തെ മൂലവെട്ടി എന്ന പേരില്‍ പാക്കറ്റ് ചാരായം കടത്ത് സജീവമായിരുന്നു.

English summary
Kerala's ban on liquor all set to push up Karnataka’s revenues. Areas bordering Kerala likely to witness an increase in the demand for liquor by at least 25 per cent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X