Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധരാമയ്യയുടെ വിശ്വസ്തന്‍; ബെംഗളൂരു വികസനത്തിന്റെ മുഖം, മന്ത്രിസഭയില്‍ മലയാളി സ്പര്‍ശമായി ജോര്‍ജ്

ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ പ്രഖ്യാപിച്ചപ്പോള്‍ ഒരിക്കല്‍ കൂടി അതില്‍ ഇടംപിടിച്ചിരിക്കുകയാണ് കെജെ ജോര്‍ജ്. സിദ്ധരാമയ്യ സര്‍ക്കാരിലെ മലയാളി തിളക്കമാണിത്. എന്നാല്‍ ആ ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങുന്നയാളല്ല ജോര്‍ജ്. സംസ്ഥാന രാഷ്ട്രീയത്തിലെ വികസന മുഖങ്ങളിലൊന്നാണ് അദ്ദേഹം.

73കാരനായ ജോര്‍ജ് ഇത്തവണ ബിജെപിയുടെ പത്മനാഭ റെഡ്ഡിയെ 55768 വോട്ടിനാണ് പരാജയപ്പെടുത്തിയത്. സര്‍വജ്ഞനഗര്‍ ഒരിക്കല്‍ കൂടി അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു. 2013 മുതല്‍ ബെംഗളൂരുവിലെ ഈ മണ്ഡലം അദ്ദേഹം വിജയിക്കുന്നതാണ്. ജോര്‍ജിന്റെ രാഷ്ട്രീയ ജീവിതം മുഴുവന്‍ കര്‍ണാടകയില്‍ തന്നെയായിരുന്നു. എന്നാല്‍ കേരളവുമായി അദ്ദേഹത്തിന് വലിയ ബന്ധങ്ങളുണ്ട്.

KJ GEORGE DK SHIVAKUMAR CONGRESS OATH TAKING

കോട്ടയത്തെ ചിങ്ങവനവുമായിട്ടാണ് ജോര്‍ജിന് അടുപ്പവും ബന്ധവുമുള്ളത്. 1960കളില്‍ കര്‍ണാടകയിലെ കുടക് ജില്ലയിലെ ഗോണികൊപ്പയിലേക്ക് കുടിയേറിയവരാണ് ജോര്‍ജിന്റെ കുടുംബം. ജോര്‍ജിന് ഇരുപത് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിലായിരുന്നു തുടക്കം. എന്നാല്‍ വേഗത്തില്‍ തന്നെ കോണ്‍ഗ്രസില്‍ അദ്ദേഹം വളരാന്‍ തുടങ്ങി.

കോണ്‍ഗ്രസിന്റെ കര്‍ണാടക ജനറല്‍ സെക്രട്ടറിയുമായി ജോര്‍ജ് മാറി. സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രി, ബെംഗളൂരൂ നഗര വികസന-നഗരാസൂത്രണ വകുപ്പ് എന്നിവ കൈകാര്യം ചെയ്തിരുന്നതും ജോര്‍ജാണ്. എച്ച്ഡി കുമാരസ്വാമിയുടെ സര്‍ക്കാരില്‍ വന്‍കിട-ഇടത്തരം വ്യവസായ മേഖലയുടെ ചുമതലയും ജോര്‍ജിനായിരുന്നു.

KJ GEORGE

ജോര്‍ജ് നേരത്തെ ഭാരതിനഗറില്‍ നിന്നും രണ്ട് തവണ വിജയിച്ച നേതാവാണ്. സിദ്ധരാമയ്യ സര്‍ക്കാരിലായിരുന്നപ്പോള്‍ നിരവധി വികസന പ്രവര്‍ത്തികളാണ് അദ്ദേഹം ചെയ്തിരുന്നത്. വിമാനത്താവള മെട്രോ ലിങ്ക് അടക്കമുള്ളവ ജോര്‍ജിന്റെ സംഭാവനയാണ്. ബെംഗളൂരുവില്‍ വികസന മുഖമായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതാണ് വീണ്ടും വിജയിക്കാനുള്ള കാരണവും.

ഒരു കാപ്പി കര്‍ഷക കുടുംബമായിരുന്നു ജോര്‍ജിന്റേത്. ആ തുടക്കമാണ് പിന്നീട് അങ്ങോട്ടുള്ള യാത്രയ്ക്ക് അദ്ദേഹത്തിന് കരുത്ത് നല്‍കിയത്. ഇന്ന് ബെംഗളൂരുവിലെ കേളചന്ദ്ര ഗ്രൂപ്പിന്റെ അധിപനാണ് അദ്ദേഹം. ഇതൊരു വലിയ വ്യവസായ ഗ്രൂപ്പാണ്. എംബസി ആന്‍ഡ് ഗോള്‍ഫ് ലിങ്ക്‌സ് ബിസിനസ് പാര്‍ക്കും ജോര്‍ജിന് സ്വന്തമായിട്ടുണ്ട്. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട കമ്പനിയാണിത്.

തന്റെ മണ്ഡലത്തില്‍ വലിയ സ്വാധീനം ജോര്‍ജിനുണ്ട്. പല വിഭാഗങ്ങള്‍ ഇഴചേര്‍ന്ന് കിടക്കുന്ന മണ്ഡലമാണിത്. യുവാക്കളെ ധാരാളം പ്രോത്സാഹിപ്പിക്കുന്ന ജോര്‍ജിന് യുവാക്കളുടെ വോട്ട് എളുപ്പത്തില്‍ ലഭിക്കാറുണ്ടായിരുന്നു. എല്ലാ മതസ്ഥരുടെയും പ്രാര്‍ത്ഥനാലയങ്ങള്‍ പുതുക്കി പണിതും, യുവാക്കളെ കായിക മത്സരങ്ങളിലേക്ക് ആകര്‍ഷിച്ചും, വനിതാ ശാക്തീകരണത്തിലൂടെയും മണ്ഡലത്തില്‍ ജനപ്രിയനാവുകയായിരുന്നു ജോര്‍ജ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ ആധുനികവത്കരിച്ചതോടെ കുടുംബങ്ങള്‍ക്കിടയിലും ജോര്‍ജ് ജനപ്രിയനാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+