കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരിയുടെ കരണത്തിടച്ച ഒല ക്യാബ് ഡ്രൈവറെ പിരിച്ചു വിട്ടു

  • By Mithra Nair
Google Oneindia Malayalam News

ബെംഗളൂരു: പ്രമുഖ ടാക്‌സി സേവനദാതാക്കളായ ഒല കാബിനെതിരെ പരാതിയുമായി ദിവ്യ ശര്‍മ്മയെന്ന യാത്രക്കാരി രംഗത്തെത്തിയരുന്നു. ദിവ്യയുടെ പാരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവറെ പിരിച്ചു വിട്ടതായി ഒല കാബ് ഡയരക്ടര്‍ ആനന്ദ് സുബ്രമഹ്ണ്യം അറിയിച്ചു.

ഒല കാബ് ഡ്രൈവ്രര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നായിരുന്ന ദിവ്യയുടെ പരാതി. ഈ ഒരു സംഭവത്തിന്റെ പേരില്‍ ഒലയുടെ സേവനം നിങ്ങള്‍ ഉപയോഗിക്കാതിരിക്കരുതെന്നും ഇത്തരമൊരു പ്രവര്‍ത്തനം ഉണ്ടായതില്‍ ക്ഷമിക്കണമെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ലെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.

-ola.jpg

തങ്ങള്‍ കസ്റ്റമറെ കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് വിവരമ നല്കാറുണ്ടെന്നും ഇനി ഇത്തരത്തില്‍ എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ അത് അപ്പോള്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും യാത്രക്കാരുടെ സുരക്ഷയും വിശ്വാസവും ഒലയ്ക്ക് പ്രധാനമാണെന്നും ആനന്ദ് സുബ്രമഹ്ണ്യം പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യ ശര്‍മ ഒല കാബ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. പരാതിയോടൊപ്പം ഒരു ചിത്രവും ദിവ്യ പോസ്റ്റ് ചെയ്തിരുന്നു.ഒലയുടെ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ ലൈസന്‍സും മറ്റ് വിവരങ്ങളുമാണ് ചിത്രത്തില്‍ .കെ എ 09 എ സി 641 എന്ന ഓട്ടോയില്‍ വെച്ചാണ് സംഭവം നടന്നത് ഓട്ടോറിക്ഷയില്‍ മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ടതിനാണ് ഡ്രൈവര്‍ തന്നെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

English summary
Divya Sharma, a resident of Bangalore, was allegedly harassed in the middle of a street by an auto driver, she posted on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X