Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഒരക്ഷരം മിണ്ടരുത്, ഇവിടം കൊണ്ട് നിര്‍ത്തണം; രാഹുലിന്റെ ആദ്യ നിര്‍ദേശം, ഒന്നാവാന്‍ മുന്നറിയിപ്പ്

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വി വിഭാഗീയത കാരണമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധിക്ക് റിപ്പോര്‍ട്ട്. സംസ്ഥാന നേതൃത്വവും നേതാക്കളും ഇതറിഞ്ഞ് പെരുമാറണമെന്ന് രാഹുല്‍ കര്‍ശനമായി നിര്‍ദേശിച്ചിരിക്കുകയാണ്. സിദ്ധരാമയ്യയുടെ 75ാം പിറന്നാള്‍ ആഘോഷത്തിനായി സംസ്ഥാനത്തെത്തിയ രാഹുല്‍ പാര്‍ട്ടിയില്‍ നടക്കുന്ന പടലപ്പിണക്കത്തില്‍ നിരാശനാണ്.

പ്രണയത്തിലാണോ? ആ ബന്ധം ഇത്തരത്തിലാണോ?, ഈ ഒപ്ടിക്കല്‍ ചിത്രം പറയും, വൈറല്‍

ഡികെ ശിവകുമാറിനോടും സിദ്ധരാമയ്യയോടും മുഖ്യമന്ത്രി പദത്തില്‍ ഫോക്കസ് ചെയ്യാതെ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇരുവരുടെയും ക്യാമ്പുകള്‍ കോണ്‍ഗ്രസിനെ ആകെ തകര്‍ത്തിരിക്കുകയാണെന്ന അഭിപ്രായത്തിലാണ് ഹൈക്കമാന്‍ഡ്. കര്‍ശനമായി രാഹുല്‍ ഇത്തരം സന്ദേശം നല്‍കുന്നതും ആദ്യമായിട്ടാണ്. വിശദ വിവരങ്ങളിലേക്ക്...

എന്ത് പറയാനാണ് ഇതിനപ്പുറം, കലക്കി, കിടുക്കി, തിമിര്‍ത്തു, പേര്‍ളി സ്റ്റൈലില്‍ മഡോണ സെബാസ്റ്റിയന്‍, ചിത്രങ്ങള്‍ വൈറല്‍

1

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വളരെയധികം നിര്‍ണായകമാണ്. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം പോലും ദക്ഷിണേന്ത്യയില്‍ ഇല്ല. തമിഴ്‌നാട്ടില്‍ ഉള്ളത് കൂട്ടുകക്ഷി ഭരണമാണ്. അതില്‍ ജൂനിയര്‍ പാര്‍ട്ണറാണെന്ന് പറയാം. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. എല്ലാവരും ഒറ്റക്കെട്ടായി പാര്‍ട്ടിയെ ജയത്തിലെത്തിക്കാന്‍ ശ്രമിക്കണമെന്നാണ് ആവശ്യം. പരസ്യമായി ഇനി ഒരക്ഷരം പോലും പറയേണ്ടെന്നാണ് നിര്‍ദേശം.

2

പാര്‍ട്ടിയിലെ തര്‍ക്കങ്ങളും ആഭ്യന്തര കാര്യങ്ങളും പരസ്യമായി പറയരുതെന്നാണ് രാഹുല്‍ കര്‍ശനമായി നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാന സമിതിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗത്തിലെത്തിയാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ മുഖ്യമന്ത്രി പദത്തില്‍ പോരാട്ടം നടക്കുന്നുണ്ട്. ഇരുവരും സ്വന്തം സമുദായത്തെ പ്രീണിപ്പിച്ചും, ഇവരുടെ കരുത്ത് കാണിച്ചുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്നത്. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് സിദ്ധരാമയ്യയും അറിയിച്ചിട്ടുണ്ട്.

3

കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധിയായിരിക്കും താരപ്രചാരകനെന്ന സൂചനയാണ് നേതൃത്വം നല്‍കുന്നത്. രാഹുല്‍ നയിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും. സിദ്ധരായ്യയയും ശിവകുമാറും എംബി പാട്ടീലും രാഹുലിന് ചുറ്റുമുണ്ടാവണമെന്നാണ് നിര്‍ദേശം. ഇവരുടെ മൂന്ന് വിഭാഗങ്ങള്‍ ഒപ്പം നിന്നാല്‍ പിന്നെ കോണ്‍ഗ്രസിന് ഒന്നും പേടിക്കേണ്ടതില്ല. അഹിന്ദ വിഭാഗം സിദ്ധരാമയ്യയെയും അതുപോലെ വൊക്കലിഗ വിഭാഗം ഡികെ ശിവകുമാറിനെയും പിന്തുണയ്ക്കുന്നുണ്ട്. എംബി പാട്ടീല്‍ ലിംഗായത്ത് നേതാവാണ്. ഈ വിഭാഗം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.

4

കോണ്‍ഗ്രസ് സര്‍വ സന്നാഹത്തിലാണ് ഇത്തവണ ഇറങ്ങാന്‍ പോകുന്നത്. പ്രിയങ്ക ഗാന്ധിയോട് പ്രചാരണത്തിന് വരാന്‍ ഡികെ ശിവകുമാര്‍ നേരത്തെ തന്നെ അഭ്യര്‍ഥിച്ചതാണ്. പ്രിയങ്ക പ്രചാരണത്തിനായി വരുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണ പാളിയത് പോലുള്ള മണ്ടത്തരങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവിയായിരുന്നു കഴിഞ്ഞ തവണ സിദ്ധരാമയ്യ ഓഫര്‍ ചെയ്തത്. ഈ ഒരൊറ്റ വിഷയമാണ് കോണ്‍ഗ്രസിന് വോട്ട് ചോരാന്‍ കാരണമായത്. അത്തരമൊരു അബദ്ധം ഇനി പാടില്ലെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.

5

2023 മുന്നില്‍ കണ്ട് മുന്നൊരുക്കങ്ങള്‍ നടത്താനാണ് രാഹുല്‍ ഗാന്ധി പ്ലാന്‍ തയ്യാറാക്കിയത്. സുനില്‍ കനുഗോലു പാര്‍ട്ടിക്കായി തന്ത്രമൊരുക്കും. ബിജെപിക്കെതിരെ അഗ്രസീവായി നീങ്ങാനാണ് നേതാക്കള്‍ക്ക് രാഹുല്‍ പറഞ്ഞ് കൊടുത്ത തന്ത്രം. ചില പരാമര്‍ശങ്ങള്‍ പരസ്യമായി തന്നെ വന്നു. വെറുതെ ഒരു കെണിയില്‍ വീഴരുതെന്നാണ് നിര്‍ദേശം. ഒരു വിഷയത്തില്‍ പല കാര്യങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവരുതെന്നാണ് നേതാക്കളോട് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആരാകും മുഖ്യമന്ത്രിയെന്ന പറയേണ്ട കാര്യമില്ല. അത് പാര്‍ട്ടി തീരുമാനിക്കും. ബാക്കിയുള്ളളവര്‍ പരസ്യമായി പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

6

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറികളുണ്ടാവുമെന്ന് കരുതിയിരുന്നു. എന്നാല്‍ രാഹുലിന്റെ വരവോടെ അത് പരിഹരിക്കപ്പെട്ടിരിക്കുകയാണ്. പ്രവര്‍ത്തകരെല്ലാം വന്‍ ആവേശത്തിലാണ്. അതേസമയം പാര്‍ട്ടിക്കുള്ളിലും കരുത്തന്‍ സിദ്ധരാമയ്യ തന്നെയാണ്. എംഎല്‍എമാര്‍ക്കെല്ലാം താല്‍പര്യം സിദ്ധരാമയ്യയോടാണ്. ഡികെ ശിവകുമാര്‍ നേതൃ തലത്തിലാണ് ഇപ്പോല്‍ കൂടുതലും ബന്ധങ്ങള്‍ സ്ഥാപിക്കുന്നത്. അതേസമയം പാര്‍ട്ടിക്ക് വലിയ സാധ്യത തിരഞ്ഞെടുപ്പിലുണ്ടായെന്നാണ് കനുഗോലുവിന്റെ നിര്‍ദേശങ്ങള്‍ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+