ഹൈക്കോടതിക്കും മേലെ സ്‌കൂള്‍ നടപടി, പൊതുമധ്യത്തില്‍ അധ്യാപികമാരുടെ ബുര്‍ഖ വരെ അഴിപ്പിച്ചു
ബെംഗളൂരു: കര്‍ണാടകത്തില്‍ ഹൈക്കോടതി വിധി പാലിച്ച് ഇന്നാണ് ഹൈസ്‌കൂളുകള്‍ തുറന്നത്. എന്നാല്‍ കോടതി വിധിയെ മറികടക്കുന്ന വെല്ലുന്ന കാര്യങ്ങളാണ് ഇന്ന് മാണ്ഡ്യയിലെ സ്‌കൂളില്‍ നടന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമായിരുന്ന കാര്യം ഇന്ന് അധ്യാപികമാര്‍ക്ക് കൂടി നടപ്പാക്കാന്‍ മാണ്ഡ്യയിലെ സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അധ്യാപികമാരുടെ ഹിജാബും ബുര്‍ഖയുമെല്ലാം ഇവര്‍ പൊതുമധ്യത്തില്‍ വെച്ച് അഴിച്ചെടുപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതും ധരിച്ച് സ്‌കൂള്‍ ക്യാമ്പസില്‍ കയറാനാവില്ലെന്ന കര്‍ശന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. മാണ്ഡ്യയിലെ റോട്ടറി എജുക്കേഷന്‍ സൊസൈറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബുര്‍ഖയും ധരിച്ച് വരുന്നവരെ തടയാന്‍ രണ്ട് സ്റ്റാഫുകളെയും നിയോഗിച്ചിട്ടുണ്ട്. കര്‍ശനമായി പരിശോധിച്ച് മാത്രമേ ആരെയും അകത്തേക്ക് കടത്തിവിടുന്നുള്ളൂ. സ്‌കൂളിലേക്ക് കടക്കും മുമ്പ് ഹിജാബും ബുര്‍ഖയുമെല്ലാം അഴിച്ചുമാറ്റണമെന്നാണ് ലആവശ്യം. കോടതി പോലും നിര്‍ദേശിക്കാത്ത കാര്യമാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തിരിക്കുന്നത്. കുറച്ച് കടന്നപ്രയോഗം ഇവര്‍ വേറെയും നടത്തിയിട്ടുണ്ട്. പെണ്‍കുട്ടികളയെും ഹിജാബ് ധരിച്ച് സ്‌കൂളില്‍ കറാന്‍ അനുവദിച്ചില്ല. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇവരോട് അപേക്ഷിച്ചിട്ടും വഴങ്ങാന്‍ തയ്യാറായില്ല. സ്‌കൂള്‍ അങ്കണത്തില്‍ കയറിയാല്‍ ഉടന്‍ ഹിജാബ് അഴിക്കാമെന്ന് ഇവരെല്ലാം അഭ്യര്‍ത്ഥിക്കുന്നുണ്ട്.
സ്‌കൂള്‍ പരിസരത്തേക്ക് കടക്കണമെങ്കില്‍ ഹിജാബ് ഊരിമാറ്റണമെന്നാണ് ആവശ്യം. കുട്ടികളുടെയും അധ്യാപികമാരുടെയും മുഖത്ത് നിന്ന് നിരാശ വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ ഇന്നാണ് തുറന്നത്. അന്തിമ വിധി വരുന്നത് വരെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ ഹിജാബ് ധരിക്കേണ്ട എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ മാണ്ഡ്യയിലെ സ്‌കൂള്‍ അധികൃതരുടെ നടപടി കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. അതേസമയം അധ്യാപികമാരെ പോലും വെറുതെ വിടാത്ത നടപടി വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
അതേസമയം ജില്ലാ അധികൃതര്‍ ഇത്തരം നിര്‍ദേശങ്ങളൊന്നും സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്. അധ്യാപകരെയോ സ്‌കൂള്‍ സ്റ്റാഫുകളെയോ ഹിജാബ് ധരിച്ചാല്‍ പുറത്താക്കാന്‍ നിയന്ത്രിക്കാന്‍ പറഞ്ഞിട്ടില്ല. ഇത്തരം നിയന്ത്രണങ്ങള്‍ സ്‌കൂളുകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഹൈക്കോടതി വിധി ബാധകമാവുകയെന്ന് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജാവേരെഗൗഡ പറഞ്ഞു. ഈ വിഷയത്തില്‍ അധികൃതര്‍ക്ക് ഒന്നും ചെയ്യാനില്ല. ചിലയിടങ്ങളില്‍ അധ്യാപികമാര്‍ക്ക് പോലും അവര്‍ ഡ്രസ് കോഡ് കൊണ്ടുവരുന്നുണ്ട്. അതൊഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശിവമോഗ ജില്ലയില്‍ ചില വിദ്യാര്‍ത്ഥികള്‍ ഹിജാബ് ഒഴിവാക്കാന്‍ വിസമ്മതിച്ചു. പത്താം ക്ലാസ് മുന്നൊരുക്ക പരീക്ഷയിലും അവര്‍ പങ്കെടുത്തില്ല. കലബുര്‍ഗിയില്‍ വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുവദിച്ചു.
#Mandya dist administration has instructed even the teachers to be not allowed inside campus with #hijab. They should remove the hijab at the gate itself before entering school or college. #KarnatakaHijabRow #HijabControversy #Karnataka pic.twitter.com/bt33RTTmgp
— Imran Khan (@KeypadGuerilla) February 14, 2022












Click it and Unblock the Notifications