തലയില്ലാത്ത 2 മൃതദേഹങ്ങള്‍, പിന്നില്‍ ലേഡി സീരിയല്‍ കില്ലര്‍, പക തീര്‍ത്തു: ഞെട്ടി പോലീസ്!!
മൈസൂരു: ക്രൂരമായ കൊലപാതകങ്ങള്‍ക്ക് കാരണക്കാരായ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്ത്. വളരെ ബുദ്ധിപൂര്‍വം കരുക്കള്‍ നീക്കിയ പ്രതികളാണ് പിടിയിലായിരിക്കുന്നത്. സീരിയല്‍ കില്ലര്‍മാരാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ പോലീസ് എന്താണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
അടുത്തൊന്നും കേട്ടിട്ടില്ലാത്ത തരത്തിലാണ് ഇവര്‍ ഓരോ കൊലയും നടത്താന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇരകളെല്ലാം നേരത്തെ തന്നെ ഇവരുമായി ബന്ധമുള്ളവരാണ്. വര്‍ഷങ്ങളുടെ പകയാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത്. അതിന്റെ കാരണവും ഞെട്ടിക്കുന്നതാണ്. വിശദമായ വാര്‍ത്തകളിലേക്ക്....

രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജൂണ്‍ ഏഴിന് രാവിലെ മാണ്ഡ്യയിലെ അരകെരെ, ബെട്ടനഹള്ളി, എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീരംഗപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. രാമനഗരയിലെ കുഡൂര്‍ സ്വദേശി ടി സിദ്ധലിംഗപ്പ, കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ പീനിയയിലെ നിര്‍മാണ കമ്പനിയില്‍ തൊഴിലാളിയാണ് സിദ്ധലിംഗപ്പ. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവര്‍ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു. ഇതില്‍ രണ്ട് സ്ത്രീകളുടെ തലയില്ലാത് മൃതദേഹമാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ടവരുടെ കുടുംബവുമായി പ്രതികള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ ഇവരുടെ അടുത്ത ബന്ധുക്കള്‍ ഈ രണ്ട് പേരെയും സംശയിച്ചിരുന്നില്ല. കണ്ടെത്തിയ മൃതദേഹങ്ങള്‍ ചാമരാജനഗര്‍ സ്വദേശിനി സിദ്ധമ്മ, ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതി എന്നിവരുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ അഡുഗോഡിയില്‍ കുമുദയെന്ന സ്ത്രീയെയും ഇവരും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ലൈംഗിക തൊഴിലാളിയായിരുന്ന പ്രതി ചന്ദ്രകലയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ലൈംഗിക തൊഴിലാളിയായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ചന്ദ്രകലയെ ലൈംഗിക വൃത്തിയിലേക്ക് തള്ളിവിട്ട സ്ത്രീകളെയാണ് തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്. ഇനിയും കൊല്ലാന്‍ ബാക്കിയുള്ളവരുണ്ടായിരുന്നു. എല്ലാവരെയും സമാന രീതിയില്‍ കൊല്ലുകയായിരുന്നു ലക്ഷ്യം. ജൂണ്‍ അഞ്ചിന് സിദ്ധമ്മയെയും പാര്‍വതിയെയും ചന്ദ്രകല മൈസൂരുവിലെ മേട്ടഗള്ളിയിലുള്ള വാടകവീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പിറ്റേദിവസം രാത്രി ചന്ദ്രകലയും സിദ്ധലിംഗപ്പയും ചേര്‍ന്ന് ഇരുവരെയും ശ്വാസം മുട്ടിച്ച് കൊന്ന ശേഷം തലയറുക്കുകയായിരുന്നു.

സമാന രീതിയില്‍ അഞ്ച് സ്ത്രീകളെ കൂടി തീര്‍ക്കാനായിരുന്നു പ്രതികള്‍ തീരുമാനിച്ചത്. നാലാമത്തെ കൊലപാതകത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. സിദ്ധലിംഗപ്പ കുടുംബവുമായി ബെംഗളൂരുവില്‍ താമസിക്കുന്നതിനിടെയാണ് ചന്ദ്രകലയുമായി പരിചയത്തിലാകുന്നത്. തന്നെ ലൈംഗിക വൃത്തിയിലേക്ക് തള്ളിയിട്ടവരെ കൊല്ലണമെന്ന് ചന്ദ്രകല ആഗ്രഹിച്ചിരുന്നു. അത് സിദ്ധലിംഗപ്പ സാധിച്ച് കൊടുക്കുകയായിരുന്നു. തലയറുത്ത സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ നഗരത്തിന്റെ പലയിടങ്ങളിലായി ബൈക്കില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

കുമുദയെ കൊലപ്പെടുത്തിയത് ഇവര്‍ ബെംഗളൂരുവിലെത്തി വാടകവീടെടുത്ത് താമസിച്ചാണ്. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് തുമകുരുവിലെത്തി. അവിടെയും വീട് വാടകയ്‌ക്കെടുത്ത് കഴിയുകയായിരുന്നു. ആദ്യത്തെ മൃതദേഹം മാണ്ഡ്യയിലെ ബേബി ലേക്ക് കനാലിന് സമീപത്ത് നിന്നാണ് കിട്ടിയത്. അരകരെയിലെ സിഡിഎസ് കനാലിന് സമീപത്ത് നിന്നാണ് രണ്ടാമത്തെ മൃതദേഹം കിട്ടിയത്. രണ്ട് സ്ഥലവും തമ്മില്‍ 25 കിലോമീറ്ററിന്റെ ദൂരമുണ്ട്. സിദ്ധലിംകപ്പയും ചന്ദ്രകലയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് മാസത്തോളം അന്വേഷിച്ചാണ് കേസിന് വഴിത്തിരിവുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications