കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ട്വിറ്റര്‍ അക്കൗണ്ട്: മെഹ്ദി ബെംഗളൂരുവില്‍ പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ബെംഗളൂരു: ഐസിസിന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചിരുന്നു എന്ന് ആരോപിക്കപ്പെട്ട മെഹ്ദി മസ്രൂര്‍ ബിശ്വാസ് ബെംഗളൂരു പോലീസിന്റെ പിടിയില്‍. അറസ്റ്റ് ഡിസംബര്‍ 13 ന് രേഖപ്പെടുത്തും.

25 കാരനായ മെഹ്ദി മസ്രൂര്‍ ബിശ്വാസ് ബെംഗളൂരു വിട്ടു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഐസിസുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുളളതായി തെളിയിക്കുന്ന വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Mehdi Masroor Biswas ISIS Twitter

തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായിരിക്കാം എന്നാണ് മെഹ്ദി പറയുന്നത്. @shamiwitnsse എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആയിരുന്നു ഐസിസിന് വേണ്ടി പ്രചാര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ബന്ദികളാക്കിയ വിദേശികളെ ഐസിസ് ഭീകരര്‍ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോകളും ഈ അക്കൗണ്ട് വഴി പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍ മെഹ്ദിയുടെ ഈ വാദം ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. ഭയം കൊണ്ടാണ് ഇപ്പോള്‍ മെഹ്ദി ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു. മെഹ്ദി മസ്രൂര്‍ ബിശ്വാസ് എന്ന ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമല്ലെന്നും രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.

വാര്‍ത്ത പുറത്ത് വന്ന ഉടന്‍ തന്നെ മെഹ്ദിയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് അക്കൗണ്ടും ലഭ്യമല്ലാതായി. സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകള്‍ പിന്‍വലിച്ച രീതിയും അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്ക് അധികൃതരല്ല ഈ അക്കൗണ്ടുകള്‍ പിന്‍വലിച്ചതെന്നും ശ്രദ്ധേയമാണ്.

എന്നാല്‍ ഇയാളുടെ ബ്ലോഗ് ഇപ്പോഴും ലഭ്യമാണ്. അതുകൊണ്ട് തന്നെ മെഹ്ദി തന്നെയാണ് അക്കൗണ്ടുകള്‍ പിന്‍വലിച്ചതെന്നാണ് കരുതുന്നത്.

English summary
@shamiwitness- Agencies get the man, but find no link to ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X