കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ മര്‍ദ്ദിച്ചു

Google Oneindia Malayalam News

ബെംഗളൂരു: സ്‌കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച രക്ഷിതാക്കള്‍ക്ക് മര്‍ദ്ദനം. ബന്നാര്‍ഗട്ട റോഡിലെ ഡി എല്‍ എഫ് ടൗണ്‍ഷിപ്പിനടുത്തുള്ള പ്രശസ്തമായ പ്ലേ സ്‌കൂളിലാണ് സംഭവം നടന്നത്. മള്‍ട്ടി നാഷണല്‍ കമ്പനിയിലെ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റ് ആയ അനിന്ദ്യ ബാനര്‍ജി എന്ന 39 കാരനും ഭാര്യ ശില്‍പി ബാനര്‍ജിക്കുമാണ് മകളുടെ സ്‌കൂളില്‍ വെച്ച് മര്‍ദ്ദനമേറ്റത്. അധ്യാപികയാണ് ശില്‍പി.

അനിന്ദ്യ - ശില്‍പി ദമ്പതികളുടെ മൂന്ന് വയസ്സുകാരി മകള്‍ അനുഷ പഠിക്കുന്ന പ്ലേ സ്‌കൂളിലാണ് സംഭവം നടന്നത്. ഡെങ്കു പനി പകരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ പരിസരം കൂടുതല്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മകളുടെ സ്‌കൂള്‍ ഡയറിയില്‍ എഴുതിയിരുന്നു ഇവര്‍. ഇതേത്തുടര്‍ന്ന് സ്‌കൂളില്‍ നിന്നും ഇരുവരെയും വിളിപ്പിച്ചു. സ്‌കൂളിലെത്തിയ രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നത്രെ.

karnataka

സംഭവത്തെ തുടര്‍ന്ന് പരാതിയുമായി അനിന്ദ്യയും ശില്‍പിയും സൗത്ത് ഈസ്റ്റ് ഡി സി പി രോഹിണി സെപാതിനെ സമീപിച്ചു. ഡി സി പിയുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഐ പി സി 323, 341, 504, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. സ്‌കൂളിന്റെ പ്രശസ്തി കണക്കിലെടുത്താണ് മകളെ ഇവിടെ ചേര്‍ത്തതെന്നും എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് നടന്നതെന്നും അനുഷയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

സ്‌കൂളില്‍ നിന്നും വന്നപ്പോള്‍ മകളുടെ ദേഹത്ത് കൊതുക് കടിച്ച പാടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം കുട്ടിയുടെ സ്‌കൂള്‍ ഡയറിയില്‍ എഴുതുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. എന്നാല്‍ സ്‌കൂളിലെത്തിയ ഞങ്ങളോട് അപമര്യാദയായി പെരുമാറുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്തു. ഞങ്ങളുടെ കുട്ടിയുടെ സുരക്ഷ ഞങ്ങള്‍ക്ക് പ്രധാനമാണ് - അനിന്ദ്യയും ശില്‍പിയും പറഞ്ഞു.

English summary
Student’s parents beaten up by school authorities in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X