ഞങ്ങള്‍ക്കയാളെ അറിയില്ല: അല്‍ക്വയ്ദ നേതാവിന്റെ വീഡിയോട് പ്രതികരിച്ച് മുസ്കാന്റെ പിതാവ്
ബെംഗളുരു: ഹിജാബ് വിഷയത്തില്‍ പ്രതിഷേധം ഉയർത്തിയതിന് തന്റെ മകളെ പ്രശംസിച്ച അല്‍ ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ വീഡിയോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കർണാടകയിലെ പെണ്‍കുട്ടി മുസ്കാന്റെ പിതാവ് രംഗത്ത്. "അയാള്‍ ആരാണെന്നും എന്തിനാണ് എന്റെ രാജ്യത്തിലെ ഒരു പ്രശ്‌നത്തില്‍ ഇടപെടുന്നതെന്നും ഞങ്ങള്‍ക്ക് അറിയില്ല," എന്നായിരുന്ന മുസ്‌കാന്‍ ഖാന്റെ പിതാവ് മുഹമ്മദ് ഹുസൈന്റെ പ്രതികരണം. തീവ്രവാദ സംഘടനയുടെ നേതാവിന്റെ പരാമർശം "തെറ്റാണ്" ഇന്ത്യയിൽ ഞങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം സംഭവങ്ങൾ കുടുംബത്തിന്റെ സമാധാനം കെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം സത്യാവസ്ഥ കണ്ടെത്താൻ പോലീസിനും സംസ്ഥാന സർക്കാരിനും ഏത് അന്വേഷണവും ആരംഭിക്കാമെന്നും പറഞ്ഞു. "ഞങ്ങൾക്ക് ആ വീഡിയോയെ പറ്റി ഒന്നും അറിയില്ല, അവൻ ആരാണെന്നും ഞങ്ങൾക്ക് അറിയില്ല, ഞാൻ ഇന്ന് അവനെ ആദ്യമായി കാണുന്നു, അവൻ അറബിയിൽ എന്തോ പറഞ്ഞിട്ടുണ്ട്..... ഞങ്ങളെല്ലാം ഇവിടെ സ്നേഹത്തോടെയാണ് ജീവിക്കുന്നത്. സഹോദരങ്ങളെപ്പോലെ വിശ്വസിക്കുക," സവാഹിരിയുടെ വീഡിയോയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഹമ്മദ് ഹുസൈൻ ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആളുകൾ അവർക്കാവശ്യമുള്ളതെന്തും പറയുന്നു....ഇത് അനാവശ്യമായി പ്രശ്‌നമുണ്ടാക്കുന്നു. ഞങ്ങൾ നമ്മുടെ രാജ്യത്ത് സമാധാനത്തോടെയാണ് ജീവിക്കുന്നത്, അവൻ ഞങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, കാരണം അയാൾക്ക് ഞങ്ങളുമായി ഒരു ബന്ധവുമില്ല. അവർ ചെയ്യുന്നത് തെറ്റായ കാര്യങ്ങളാണ്, നമുക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് അവരുടേതെന്നും മുസ്കാന്റെ പിതാവ് അഭിപ്രായപ്പെട്ടു.
അന്ന് ഗ്ലാമർ മോഡേണെങ്കില്‍ ഇന്ന് തിളക്കം സാരിയില്‍: ഏത് ഡ്രസിലും സുന്ദരിയായി ആര്യ
ചൊവ്വാഴ്ച അല്‍ ഖ്വയ്ദ ജിഹ്വയായ അസ്-സാഹബ് മീഡിയ പുറത്തുവിട്ട വീഡിയോയിലാണ് കര്‍ണാകടത്തിലെ ജിഹാദ് വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. ഇസ്ലാമിനെതിരായ ആക്രമണത്തെ 'ബൗദ്ധികമായും മാധ്യമങ്ങളെ ഉപയോഗിച്ചും യുദ്ധക്കളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ചും' ചെറുക്കാനായിരുന്നു വീഡിയോയില്‍ സവാഹിരിയുടെ ആവശ്യപ്പെട്ടത്. ഹിന്ദു ബഹുദൈവാരാധക കൂട്ടത്തെ' നേരിട്ട പെണ്‍കുട്ടിയുടെ തക്ബീര്‍ വിളി 'ജിഹാദിന്റെ ആത്മാവിനെ ബലപ്പെടുത്തുകയും' മുസ്ലീം സമൂഹത്തെ ഉണര്‍ത്തുകയും ചെയ്തുവെന്ന് ഭീകര സംഘടന നേതാവ് പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു.
ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുസ്‌കാന്‍ മാണ്ഡ്യയിലെ പിഇഎസ് കോളജില്‍ അസൈന്‍മെന്റ് സമര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു ഒരുകൂട്ടം ആളുകള്‍ ജയ്ശ്രീറാം വിളികളും ഹിജാബ് വിരുദ്ധ മുദ്രാവാക്യവുമായി രംഗത്ത് എത്തിയത്. ഇതിനെതിരെയായിരുന്നു മുസ്കാന്റെ പ്രതികരണം. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കോളജ് അധികൃതര്‍ പ്രവേശനം നിഷേധിച്ചതിനാല്‍ മകള്‍ക്കു പരീക്ഷയെഴുതാന്‍ സാധിച്ചില്ലെന്നു ഹുസൈന്‍ പറഞ്ഞു. അടുത്ത വർഷം മറ്റൊരു വിദ്യാലയത്തിലേക്ക് അവളെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications