കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി യുവാവിന്റെ മരണം: പോലീസ് പിന്നെയും വാക്ക് മാറ്റുന്നു?

Google Oneindia Malayalam News

നബീലിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് ഈ വിഷയം തുടക്കം മുതല്‍ റിപ്പോര്‍ട്ട് ചെയ്ത ബാംഗ്ലൂര്‍ മിറര്‍ ഴുതുന്നു. കന്നഡ അറിയാത്തതിനാല്‍ ഓട്ടോഡ്രൈവര്‍ നബീലിനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നു എന്നാണ് കാണാതായതിന്റെ പിറ്റേന്ന് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഓട്ടോ ചാര്‍ജ് കൊടുക്കാത്തത് കൊണ്ടാണ് നബിലിനെ സ്‌റ്റേഷനിലെത്തിച്ചത് എന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നതത്രെ.

പോലീസ് നബീലിന്റെ പക്കല്‍ പേഴ്‌സെങ്കിലും കൊടുത്തുവിട്ടിരുന്നെങ്കില്‍ നബീലിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നാണ് പിതാവ് നഹാസ് പാഷ കരുതുന്നത്. എങ്കില്‍ നബീലിനെ കണ്ടെത്തിയ നാട്ടുകാരോ ആശുപത്രി അധികൃതരോ തങ്ങളെ വിവരം അറിയിക്കുമായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായ നബീലിന് വിദഗ്ധ ചികിത്സ കിട്ടിയില്ല എന്ന് പാഷ ആരോപിക്കുന്നു.

malayale-banglore-missing-1

ആശുപത്രിയില്‍ വെച്ച് നബീലിന്റെ എക്‌സ്‌റേ പോലും എടുത്തിരുന്നില്ലത്രെ. എങ്ങനെയാണ് നബീല്‍ മരിച്ചത് എന്ന് പോലും ആശുപത്രി അധികൃതര്‍ക്ക് അറിയില്ല എന്നും പാഷ പറയുന്നു. കോലാര്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നബിലിന്റെ ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

പോലീസ് സ്‌റ്റേഷനില്‍ നിന്നും ഭക്ഷണം കഴിക്കാനായി പുറത്തേക്ക് പോയ നബീല്‍ എങ്ങനെയാണ് 40 കിലോമീറ്ററിലധികം ദൂരത്തുള്ള കോലാറില്‍ എത്തിയത്. കയ്യില്‍ പണമുണ്ടായിരുന്നെങ്കില്‍ എന്തിനാണ് നബീല്‍ പട്ടിണികിടക്കേണ്ടി വന്നത്. ആരാണ് നബീലിനെ വണ്ടിയിടിച്ചത്. നബീലിന്റെ വസ്ത്രങ്ങള്‍ എവിടെയാണ് പോയത്. മാര്‍ച്ച് 30 ന് ആശുപത്രിയിലെത്തിച്ച നബീലിന് എന്തുകൊണ്ടാണ് വിഗദ്ധ ചികിത്സ നല്‍കാതിരുന്നത്... ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാണ്.

English summary
Nabeel found dead in Kolar after going missing from Mahadevpura police station last month. Who is responsible for his death?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X