Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാപ്പകല്‍ ഓട്ടോയില്‍ നിന്ന് യുവതിക്ക് പീഡനം

ബെംഗലൂരു: ട്രെയിനും,ബസും സ്ത്രീകള്‍ക്ക് പേടി സ്വപ്‌നമായ ഈ കാലത്ത് ഓട്ടോ യാത്രയും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാതായിരിക്കുകയാണ്. അത്തരത്തിലുള്ള പീഡനങ്ങളാണ് അരങ്ങേറുന്നത്. അതും പട്ടപ്പകലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് അറിയുമ്പോള്‍ ഖേദകരം തന്നെ. ബെംഗലൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഓട്ടോ യാത്രയ്ക്കിടെയാണ് ഓട്ടോ ഡ്രൈവറില്‍ നിന്നും 27 വയസുകാരിക്ക് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്.

ബെംഗലൂരുവില്‍ മാര്‍ക്കറ്റിംങ് മാനേജരായി ജോലി ചെയ്യുന്ന യുവതിയെയാണ് ഓട്ടോഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഓട്ടോയില്‍ നിന്നും ഇറങ്ങി ഓടിയ യുവതിയെ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് സാരമായ പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്തു. ഗരുഡാ മാളിലേയ്ക്ക് പോകുകയായിരുന്ന യാത്രാമദ്ധ്യേ ആണ് യുവതി പീഡനത്തിന് ഇരയായത്.

women-abuse

സ്ത്രീയെ മീറ്റര്‍ കാശില്‍ എത്തിക്കാമെന്ന് പറഞ്ഞാണ് ഓട്ടോക്കാരന്‍ ഓട്ടോയില്‍ കയറ്റുന്നത്. എം.ജി റോഡിലൂടെയുള്ള യാത്രയ്ക്കിടയില്‍ യുവതിക്ക് ഒരു ഫോണ്‍ കോള്‍ വരികയും പത്ത് മിനിട്ടിനുള്ളില്‍ അവിടെ എത്തണം എന്ന് നിര്‍ദ്ദേശം ലഭിക്കുകയും ആയിരുന്നു. ഫോണ്‍ നിര്‍ത്തിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ യുവതിയോട് മോശമായി സംസാരിക്കുകയായിരുന്നു.

സ്ത്രീയെ കടന്നു പിടിക്കുകയും, കൈ പിടിച്ച് ഞെരിക്കുകയും ചെയ്തതോടെ യുവതി ഓട്ടോയില്‍ നിന്ന് ചാടി ഇറങ്ങുകയായിരുന്നു എന്ന് പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ജംഗ്ഷനില്‍ ട്രാഫിക് പോലീസും നൂറു കണക്കിനു ആളുകളും ഉണ്ടായിട്ടും യുവതിയെ സഹായിക്കാന്‍ ആരും എത്തിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+