യദ്യൂരപ്പ എന്ന വന്‍മരം വീണു, പകരം ആര്; കര്‍ണാടകയില്‍ തലപുകച്ച് ബിജെപി ദേശീയ നേതൃത്വം
ബംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ വീഴിത്തി ഭരണത്തിലേറിയതിന്‍റെ കൃത്യം രണ്ടാം വാര്‍ഷിക ദിനത്തിലാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുമുള്ള ബിഎസ് യദ്യൂരപ്പയുടെ പടിയിറിക്കം. മുന്‍പ് മൂന്ന് തവണയും ഉണ്ടായത് പോലെ ഇത്തവണയും കാലാവധി തികയിക്കാന്‍ കഴിയാതെയാണ് പടിയിറക്കം. ഒരു ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോവേണ്ടി വന്നെങ്കിലും കര്‍ണാടക ബിജെപിയിലെ തലതൊട്ടപ്പന്‍ യദ്യൂരപ്പ തന്നെയായിരുന്നു.
2013 ല്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ കൈപിടിച്ച് കരകയറ്റി കൊണ്ട് വന്ന നേതാവാണ് യഡ്ഡി. എന്നാല്‍ മുഖ്യമന്ത്രി കസേരയില്‍ നിന്നുള്ള ഇന്നത്തെ രാജിയോടെ കര്‍ണാടക രാഷ്ട്രീയത്തിലെ യദ്യൂരപ്പ യുഗത്തിന് തിരശ്ശീല വീണുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍

യദ്യൂരപ്പ രാജിവെച്ച് ഇറങ്ങുമ്പോള്‍ പകരം ആര് മുഖ്യമന്ത്രിയാവും എന്ന ചര്‍ച്ചകള്‍ക്ക് ബിജെപിയില്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുമായി ഈ വിഷയത്തില്‍ പാർലമെന്റിൽ കൂടിക്കാഴ്ച നടത്തിയെന്നാണ് ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാർലമെന്ററി കാര്യമന്ത്രി പ്രഹാദ് ജോഷിയുടെ ഉള്‍പ്പടെ പേരുകള്‍ നേരത്തെ മുതല്‍ തന്ന യദ്യൂരപ്പയ്ക്ക് പകരക്കാരനായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
ബിജെപിയുടെ കർണാടക ചുമതലയുള്ള അരുൺ സിങ്ങും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും അടുത്ത ദിവസം തന്നെ സംസ്ഥാനം സന്ദര്‍ശിച്ച് എംഎല്‍എമാരുടെ മനസ്സ് അറിയും. അതിന് ശേഷം മാത്രമാവും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാവുക. യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കുന്നതിന്‍റെ അത്ര എളുപ്പമാവില്ല അദ്ദേഹത്തിനെ പകരക്കാരനെ കണ്ടെത്തുക എന്നത്. 2023 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള പാളിച്ചകള്‍ ഉണ്ടായാല്‍ അത് ഭരണം തന്നെ കൈവിടുന്ന സ്ഥിതിയിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ വളരെ ആലോചിച്ച്, എല്ലാ വശങ്ങളും പരിശോധിച്ചാവും ബിജെപിയുടെ തീരുമാനം.

കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷക സംഘം ചൊവ്വാഴ്ചയോടെ ദില്ലിയില്‍ എത്തി എംഎല്‍എമാരെ കണ്ടേക്കും. യദ്യൂരപ്പയുടെ ഉപദേശവും ഇവര്‍ തേടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കര്‍ണാടകയുടെ ജാതി സമവാക്യങ്ങള്‍ തന്നെയാണ് യഡ്ഡിക്ക് പകരക്കാരനെ തിരഞ്ഞെടുക്കുന്നതിലെ പ്രധാന പരിഗണനാ വിഷയം. പ്രധാന സാമുദായിക ശക്തിയായ ബിജെപിയുടെ ശക്തമായ വോട്ട് ബാങ്കുമായ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് യദ്യൂരപ്പ. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതില്‍ ലിംഗായത്തുകാര്‍ കടുത്ത അതൃപ്തിയിലാണ്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോള്‍ ഈ അതൃപ്തിയെ പൂര്‍ണ്ണമായും അവഗണിച്ച് മുന്നോട്ട് പോവാന്‍ ബിജെപിക്ക് സാധിക്കില്ല.
പ്രധാനമന്ത്രിയും അമിത് ഷായും കർണാടകയിലെ രാഷ്ട്രീയത്തിന്റെ ഭാവി എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പുതിയ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ്. 'യദ്യൂരപ്പയ്ക്ക് പ്രായമാകുകയാണ്, അദ്ദേഹത്തെപ്പോലെ ശക്തനായ ഒരു നേതാവും ലിംഗായത്ത് സമുദായത്തിൽ നിന്ന് ബിജെപിക്ക് വേറെ ഇല്ല, പക്ഷേ ഞങ്ങൾക്ക് ഏറ്റവും വലിയ ലിംഗായത്ത് വോട്ട് ബാങ്ക് ഉപേക്ഷിക്കാൻ കഴിയില്ല. നിയമസഭയിലെ മൂന്നാം കക്ഷിയായി ഞങ്ങളെ ചുരുക്കിയ 2013 ലെ ഫലം ഞങ്ങള്‍ക്ക് മുന്നിലുണ്ട്, "- ഒരു ബിജെപി നേതാവിനെ ഉദ്ധരിച്ച് ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടകയില്‍ അടുത്ത 10-15 വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്കരിച്ച് ഞങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്. വോക്കലിഗ നേതാവായ സദാനന്ദ ഗൗഡയെ ഞങ്ങല്‍ മുമ്പ് പരീക്ഷിച്ച, പക്ഷേ അത് വിജയിച്ചില്ല. എന്നാൽ ഇന്ന് ഞങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന അനുകൂല ഘടകം കൂടെയുണ്ട്. ഒരു പരീക്ഷണത്തിനുള്ള സമയമാണ് ഇത്. എന്നാൽ ഇതെല്ലാം 2023 ലും 2024 ലും എത്രത്തോളം റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ആ ദേശീയ നേതാവ് കൂട്ടിച്ചേര്‍ത്തു.
പുതിയ മുഖ്യമന്ത്രിക്കൊപ്പം ദലിത്, ലിംഗായത്ത്, വോക്കലിഗ, കുറുബ എന്നീ വിഭാഗങ്ങളില്‍ നിന്നായി നാല് ഡെപ്യൂട്ടി മുഖ്യമന്ത്രിമാരേയും പാർട്ടി തിരഞ്ഞെടുക്കുമെന്ന സൂചനയുണ്ട്. നിലവിൽ ലിംഗായത്ത്, ദലിത്, വോക്കലിഗ ജാതികളിൽ നിന്നുള്ള മൂന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രിമാര്‍ കര്‍ണാടകയ്ക്കുണ്ട്.

കർണാടകയിലെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്ത് സമുദായത്തെ പിണക്കേണ്ടതില്ലെന്ന തീരുമാനം ബിജെപി ദേശീയ നേതൃത്വം എടുത്താല്‍ ആ വിഭാഗത്തില്‍ നിന്ന് തന്നെയാവും പുതിയ മുഖ്യമന്ത്രി. 1990 ലെ വീരേന്ദ്ര പാട്ടീൽ നയിച്ച കോൺഗ്രസ് സർക്കാറിന് ശേഷം ബിജെപി പിന്തുണയ്ക്കുന്ന ജനവിഭാഗം കൂടിയാണ് ലിംഗായത്തുകള്‍.
ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് തന്നെയാണ് പകരക്കാര്‍ എങ്കില്‍ ഖനന-ജിയോളജി-വ്യവസായ വകുപ്പ് മന്ത്രി മുരുകേഷ് നിരാനിക്കാണ് കൂടുതല്‍ സാധ്യത. അമിത് ഷായുമായി നല്ല അടുപ്പമുള്ള നേതാവാണ് നിരാനി. അരവിന്ദ് ബെല്ലാഡിന്‍റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും താരതമ്യേന പുതുമഖമാണ്. അറിയപ്പെടുന്ന യദ്യൂരപ്പ വിരുദ്ധ പക്ഷ നേതാവ് കൂടിയാണ് ബെല്ലാഡ്. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മായയുടെ അനുകൂല ഘടകം യദ്യൂരപ്പയുടെ പിന്തുണയാണ്.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

അടൽ ബിഹാരി വാജ്‌പേയി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ബസംഗൗഡ പാട്ടീൽ യത്‌നാലിന്‍റെ പേരും പരിഗണനാ പട്ടികയിലുണ്ട്. ആര്‍എസ്എസുമായും വളരെ അടുത്ത ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. മുരുകേഷും ബെല്ലഡ്, മറ്റൊരു ലിംഗായത്ത് നേതാവായ ഡെപ്യൂട്ടി മുഖ്യമന്ത്രി ലക്ഷ്മൺ സാവദി എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരാണ് ബ്രഹ്മണ വിഭാഗത്തില്‍ നിന്നും പരിഗണനയിലുള്ള പേരുകള്‍.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍












Click it and Unblock the Notifications