പാനൂർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് ബിജെപി കൗൺസിലർ; യുഡിഎഫ് ഭരണസമിതിക്ക് എതിരെയും ആക്ഷേപം
തലശേരി: പാനൂര്‍ നഗരസഭാ സെക്രട്ടറിയെ പാനൂര്‍ നഗരസഭാ കാര്യാലയത്തില്‍ ബിജെപി കൗണ്‍സിലര്‍ തിങ്കളാഴ്ച്ച രാവിലെ ഉപരോധിച്ചു. നഗരസഭാ സെക്രട്ടറി എ പ്രവീണ്‍ കൗണ്‍സില്‍ യോഗത്തില്‍ പോലും ഒപ്പിടാതെ നിയമവ്യവസ്ഥയെയും നഗരസഭയെയും അപമാനിക്കുന്നുവെന്നാരോപിച്ചാണ് തിങ്കളാഴ്ച്ച രാവിലെ പത്തുമണയോടെ ബിജെപി കൗണ്‍സിലര്‍ എം രത്നാകരന് ഉപരോധസമരം നടത്തിയത്.
തനതുഫണ്ടില്‍ നിന്നും 95,175 രൂപ സെക്രട്ടറി വകമാറ്റി ചെലവഴിച്ചുവെന്ന് രത്നാകരന് ആരോപിച്ചു. ഇതു പുറത്തായതോടെ ചെക്ക് രജിസ്റ്ററില്‍ കൃത്രിമം നടത്തി ജീവനക്കാരനെ കൊണ്ടു ഫയല്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്ത സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയാണ് യു.ഡി.എഫ് ഭരണസമിതിയെന്ന് അദ്ദേഹം ആരോപിച്ചു.

സെക്രട്ടറിക്കെതിരെ നടപടിവരുമെന്ന മുട്ടാപോക്ക് ന്യായത്തിലാണ് യു.ഡി.എഫ് ഭരണസമിതിയെന്നും അദ്ദേഹം ആരോപിച്ചു.നിയമലംഘനം നടത്തിയ സെക്രട്ടറിക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണ് എല്‍ഡിഎഫ്. കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി ഒപ്പിടാത്തതിനാല്‍ യോഗതീരുമാനം പോലും രണ്ടുമാസമായി കൗണ്‍സിലര്‍മാര്‍ക്ക് ലഭിച്ചിട്ടില്ല. തന്റെ ഉപരോധസമരം മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കു വേണ്ടിയാണെന്നും രത്നാകരന് പറഞ്ഞു.
നേരത്തെ പാനൂര്‍ നഗരസഭാ സെക്രട്ടറി പ്രവീണിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. നഗരസഭാ ചെയര്മാന് വി.നാസര്‍ മാസ്റ്റര്‍ക്കും മുസ്ലിം ലീഗ് നേതാക്കള്‍ക്കുമെതിരെ ഫോണില്‍ ആരോഗ്യവകുപ്പ് ജീവനക്കാരനോട് വിദ്വേഷം നിറഞ്ഞ ഭാഷയില്‍ സംസാരിച്ചത് പുറത്തായതോടെയാണ് ഭരണസമിതി സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.
എന്നാല്‍ തദ്ദേശസ്വയം ഭരണവകുപ്പ് ഇതു അവഗണിച്ചുകൊണ്ടു സെക്രട്ടറിയെ പാനൂരില്‍ തന്നെ നിലനിര്‍ത്തുകയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാനൂരില്‍ നടന്ന നവകേരളസദസിന്റെ ചുമതലക്കാരനായി നിയോഗിക്കുകയുമായിരുന്നു. സെക്രട്ടറി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് വകുപ്പുതല നടപടിയില്‍ നിന്നും ഒഴിവായത്.
2024-സര്‍വീസില്‍ നിന്നും വിരമിക്കേണ്ട തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ടു ജില്ലവിട്ടു ജോലി ചെയ്യാന്‍ കഴിയില്ലെന്നുമാണ് സെക്രട്ടറി വാദിച്ചത്. ഇതുപരിഗണിച്ചുകൊണ്ടാണ് കണ്ണൂര്‍ ജില്ലയില്‍ മറ്റു നഗരസഭയില്‍ ഒഴിവുവരുന്ന മുറയ്ക്ക് സെക്രട്ടറിയെ സ്ഥലം മാറ്റിയാല്‍ മതിയെന്നു ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്.
സെക്രട്ടറിക്കെതിരെ നടപടിയെടുക്കാത്ത സി.പി.എം നിലപാട് ഇരട്ടത്താപ്പാണെന്നു ആരോപിച്ചു മുസ്ലിം ലീഗ് രംഗത്തുവന്നു. സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നവരെ നിയമ പോരാട്ടം നടത്താനും മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയ്ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉള്‍പ്പെടെ നേരത്തെ സെക്രട്ടറി ആരോപിച്ചിരുന്നു. സെക്രട്ടറിയെ തന്നെ നിലനിര്‍ത്തിക്കൊണ്ടു മുന്‍പോട്ടു പോവുന്നത് യുഡിഎഫ് ഭരണസമിതിക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications