എയര്‍ ഇന്ത്യ വില്‍പന:തീരുമാനം ഉടന്‍..മുന്നിലുള്ളത് മൂന്നു സാധ്യതകള്‍...

Subscribe to Oneindia Malayalam

ദില്ലി: സ്വകാര്യവത്കരണത്തിനൊരുങ്ങുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുന്നതു സംബന്ധിച്ച അവസാന തീരുമാനങ്ങള്‍ ഉടനറിയാം. എയര്‍ ഇന്ത്യയുടെ വില്‍പന സംബന്ധിച്ചുള്ള തീരുമാനം ക്യാബിനറ്റിന്റെ പരിഗണനയിലെത്താനിരിക്കെ എത്ര ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് ഇനിയറിയേണ്ടത്.

മൂന്നു സാധ്യതകളാണ് പരിഗണനയിലുള്ളത്. 100 ശതമാനം ഓഹരികളും വില്‍ക്കുക എന്നതാണ് ആദ്യത്തേത്. 74 ശതമാനം ഓഹരികള്‍ വില്‍ക്കുക എന്നതാണ് രണ്ടാമത്തെ സാധ്യത. 49% ഓഹരി സര്‍ക്കാരിന്റെ കൈവശം വെയ്ക്കുക എന്നതാണ് മൂന്നാമത്തേത്. എത്ര ശതമാനം വില്‍ക്കണം എന്ന കാര്യത്തില്‍ ക്യാബിനറ്റ് അന്തിമ തീരുമാനം എടുക്കും. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍(എസ്പിവി) രൂപീകരിച്ച് എയര്‍ ഇന്ത്യയുടെ ബാധ്യതകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിനെക്കുറിച്ചും ക്യാബിനറ്റ് ചര്‍ച്ചകള്‍ നടത്തും.

എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിനോ..?

എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിനോ..?

എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള ശ്രമങ്ങള്‍ ടാറ്റ ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതു സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ നായര്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ 51 ശതമാനം ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങുമെന്നാണ് സൂചനകള്‍.

വീണ്ടെടുക്കല്‍..

വീണ്ടെടുക്കല്‍..

ടാറ്റ എയര്‍ലൈന്‍സ് ആണ് പിന്നീട് എയര്‍ ഇന്ത്യയായി മാറിയത് എന്നുള്ളത് ചരിത്രം. 1953 ലാണ് ടാറ്റ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയായി മാറുന്നതും സര്‍ക്കാര്‍ ഉടമസ്ഥതയിലാകുന്നതും.

എയര്‍ ഇന്ത്യയുടെ കടം

എയര്‍ ഇന്ത്യയുടെ കടം

നിലവില്‍ 60,000 കോടി രൂപയുടെ കടമാണ് എയര്‍ ഇന്ത്യക്കുള്ളത്. ഇതില്‍ 30,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനാണ് നീതി ആയോഗിന്റെ നിര്‍ദ്ദേശം. 21,000 കോടി രൂപയുടെ കടം എയര്‍ക്രാഫ്റ്റ് സംബന്ധമാണ്. 8,000 കോടി രൂപയുടേത് പ്രവര്‍ത്തനമൂലധനം സംബന്ധിച്ചുള്ളതുമാണ്. ആകെ കടത്തിന്റെ പകുതി സര്‍ക്കാര്‍ വഹിക്കും. ബാക്കി പകുതിയാണ് ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. എയര്‍ ഇന്ത്യക്ക് നിലവിലുള്ള ചില അവകാശങ്ങളും അധികാരങ്ങളും കൂടി കൈമാറ്റം ചെയ്യപ്പെടും.

എയര്‍ ഇന്ത്യക്കു വേണ്ടിയുള്ള പണം വിദ്യാഭ്യാസ ആരോഗ്യ ആവശ്യങ്ങള്‍ക്ക്..

എയര്‍ ഇന്ത്യക്കു വേണ്ടിയുള്ള പണം വിദ്യാഭ്യാസ ആരോഗ്യ ആവശ്യങ്ങള്‍ക്ക്..

എയര്‍ ഇന്ത്യയുടെ 30,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനാണ് നിര്‍ദ്ദേശം. സ്വകാര്യ കമ്പനിക്കു നല്‍കുകയാണെങ്കില്‍ എയര്‍ ഇന്ത്യക്കു വേണ്ടി സര്‍ക്കാരിന് ഇനി പണം കണ്ടെത്തേണ്ടിവരില്ലെന്നും ആ പണം വിദ്യാഭ്യാസ ആരോഗ്യ ആവശ്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കാമെന്നും നീതി ആയോഗിന്റെ ശുപാര്‍ശയില്‍ പറയുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ പിന്തുണയോടെയാണ് നീതി ആയോഗിന്റെ നിര്‍ദ്ദേശം.

നീതി ആയോഗിന്റെ നിര്‍ദ്ദേശം

നീതി ആയോഗിന്റെ നിര്‍ദ്ദേശം

22 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലക്കു കൈമാറണമെന്നും എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കണമെന്നും നഷ്ടത്തിലുള്ള 26 സ്ഥാപനങ്ങള്‍ വിറ്റഴിക്കണമെന്നും ആസൂത്രണകമ്മീഷന്‍ പിരിച്ചുവിട്ട് മോദി സര്‍ക്കാര്‍ രൂപീകരിച്ച നീതി ആയോഗിന്റെ വൈസ് ചെയര്‍മാന്‍ അരവിന്ദ് അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിന് നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ചെലവു ചുരുക്കല്‍

ചെലവു ചുരുക്കല്‍

ചെലവു ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി എയര്‍ ഇന്ത്യയുടെ ഇക്കണോമി ക്ലാസുകളിലെ യാത്രക്കാര്‍ക്ക് ഊണിനൊപ്പമുള്ള സാലഡ് നിര്‍ത്തലാക്കിയിരുന്നു. ഒപ്പം വായിക്കാനുള്ള മാഗസിനുകളുടെ എണ്ണവും കുറച്ചിരുന്നു.
ഭാരം കൂടിയാല്‍ വിമാനം പറക്കുന്നതിന് ആവശ്യമായ ഇന്ധനവും കൂടുതല്‍ വേണ്ടിവരും. അതിനാലാണ് സാലഡും മാഗസിനുകളും ഒഴിവാക്കുന്നതെന്നായിരുന്നു എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.

മുഴുവന്‍ സ്വകാര്യ കമ്പനിക്കോ..?

മുഴുവന്‍ സ്വകാര്യ കമ്പനിക്കോ..?

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുമോ എന്നും ടാറ്റ ഗ്രൂപ്പ് തന്നെയാണോ എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നത് എന്നുമാണ് ഇനിയറിയേണ്ടത്.

English summary
The Union Cabinet will soon decide the fate of the state-owned carrier Air India
Please Wait while comments are loading...