കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ധനികരുടെ ഒരു ദിവസത്തെ വരുമാനം 2200 കോടി.. ഇന്ത്യയില്‍ കടുത്ത സാമ്പത്തിക അസമത്വം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ 2018ല ഒരു ദിവസത്തെ വരുമാനം 2200 കോടിയെന്ന കണക്കുപുറത്തുവിട്ട് ഓക്‌സ്ഫാം. ഇന്ത്യിലെ പകുതിയധികം വരുന്ന ജനങ്ങളുടെ 3 ശതമാനം സാമ്പത്തിക വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 39 ശതമാനം വളര്‍ച്ചയാണ് ഈ ബില്യണേയേഴ്‌സ് നേടിയിരിക്കുന്നത്. ലോകത്തിലാകെ 12 ശതമാനം വളര്‍ച്ചയാണ് ഇവര്‍ നേടിയിരിക്കുന്നത്. എന്നാല്‍ ലോകത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ആസ്ഥി 11 ശതമാനം താഴേക്കാണ് പതിക്കുന്നത് എന്നും പഠനം പറയുന്നു.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യുന്ന ക്ലാസുമായ യുഎസ് സൈബര്‍ വിദഗ്ധന്‍, ക്ലാസിനെ കുറിച്ച് അറിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഇന്ത്യയിലെ 13.6 കോടി ജനങ്ങള്‍, ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 10 ശതമാനം ആളുകളുടെ സാമ്പത്തിക വളര്‍ച്ച 15 വര്‍ഷമായി കടത്തിലകപ്പെട്ട് തന്നെ ഇരിക്കുകയാണെന്നും പഠനം പറയുന്നു. ഇന്ത്യയില്‍ വളര്‍ന്നുവന്നിരിക്കുന്ന സാമ്പത്തിക അസമത്വം ധാര്‍മ്മികമായി അന്യായമാണെന്ന് ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബ്യാനിയമ പറഞ്ഞു.

economy

ഉയര്‍ന്ന വിഭാഗം വരുന്ന ഒരുശതമാനവും സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന ബാക്കി ഇന്ത്യന്‍ ജനതയും തമ്മിലുള്ള സാമ്പത്തിക അന്തരം സാമൂഹിക ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് ഇവര്‍ പറയുന്നു. 26 പേര്‍ മാത്രമാണ് സമ്പത്തിന്റെ മടിത്തട്ടിലെന്നും ബാക്കിയുള്ളവര്‍ രാജ്യത്തിന്റെ പിന്നോക്കവിഭാഗമായി നിലകൊള്ളുന്നു.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബിസോസിന്റെ ആസ്തി 112 ബില്യണ്‍ ഡോളര്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സമ്പത്തിന്റെ ഒരു ശതമാനം എത്തിയോപ്പിയയിലെ ആകെ ജനസംഖ്യയുടെ ആരോഗ്യബജററിന് തുല്യാമാണ്. 115 മില്യണ്‍ അധിവസിക്കുന്ന ജനങ്ങളാണ് എത്തിയോപ്പിയയില്‍ ഉള്ളത്.

economy

ഇന്ത്യയിലെ സമ്പത്തിന്റെ 77.4 ശതമാനവും ഇന്ത്യയിലെ 10 ശതമാനം വരുന്ന ധനികരുടെ പക്കലാണ്. ഒരു ശതമാനം വരുന്ന ഇവര്‍ 51.53 ശതമാനം സമ്പത്ത് കൈയാളുന്നുണ്ട്. അടിസ്ഥാനവര്‍ഗം ഇന്ത്യയുടെ ജനസംഖ്യയുടെ 60 ശതമാനം ഇന്ത്യയുടെ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണ് കൈയാളുന്നത്. ദിവ,നേ ഇന്ത്യ 70 പുതിയ മില്യണേഴ്‌സിനെ സൃഷ്ടിക്കുന്നുവെന്ന് പറയുന്നു. ഇന്ത്യയിലെ സാമ്പത്തിക അസ്ഥിരത ഏറെ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ് ബാധിക്കുന്നതെന്ന് പറയുന്നു.

English summary
2200 crore is the daily income of Indian richest, which is the 77.4 percent of national economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X