കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവധിക്കാലം മുന്നില്‍..വിമാനക്കന്പനികള്‍ നിരക്ക് കുറയ്ക്കുന്നു

  • By Meera Balan
Google Oneindia Malayalam News

മുംബൈ: വേനല്‍ അവധി മുന്നില്‍ കണ്ട് വിമാനക്കമ്പനികള്‍ യാത്ര നിരക്ക് കുറയ്ക്കുന്നു. പ്രമുഖ എയര്‍ലൈന്‍ കമ്പനികളാണ് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. എയര്‍ ഇന്ത്യയും സ്വകാര്യ കമ്പനികള്‍ക്കൊപ്പം നിരക്ക് കുറച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് നിരക്ക് കുറച്ചത്. ഏപ്രില്‍ 30വരെയുള്ള ഇക്കോണമി ക്ളാസ് ടിക്കറ്റുകള്‍ക്ക് 30 മുതല്‍ 60 ശതമാനം വരെ കിഴിവാണ് വിമാന കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്നത്.

ഏപ്രില്‍ മാസത്തിലെ സ്‌കൂള്‍ അവധി മുന്നില്‍ കണ്ടാണ് എയര്‍ലൈന്‍ കമ്പനികളുടെ ഓഫര്‍. 1557 രൂപ മുതലാണ് ഡിസ്‌കൗണ്ട് നിരക്കുകള്‍ തുടങ്ങുന്നത്. ജനവരിം 19 ന് മുമ്പ് തന്നെ ഏപ്രില്‍ 30 വരെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എല്ലാ ടിക്കറ്റുകള്‍ക്കും ആനുകൂല്യം ലഭ്യമല്ല.

Air India

മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച സീസണല്‍ ഓഫറുകളെക്കാള്‍ കൂടുതല്‍ ലോ ഫെയര്‍ ടിക്കറ്റുകള്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരയാത്രക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഓഫറുകള്‍. വിമാന കമ്പനികളുടെ നിരക്ക് വര്‍ധനയ്‌ക്കെതിരെ ഉയര്‍ന്ന പരാതികള്‍ ആഭ്യന്തരമന്ത്രാലയം പരിശോധിയ്ക്കുന്നതിനിടെയാണ് പുതിയ ഭാഗ്യപരീക്ഷണത്തിന് കമ്പനികള്‍ മുതിരുന്നത്.

English summary
After Air India, IndiGo and Jet slash lean season fares.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X