Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു കാണിച്ച വഴിയില്‍ റിലയന്‍സും, ആന്ധ്ര ലക്ഷ്യമിട്ട് അംബാനി, വമ്പന്‍ നിക്ഷേപം!

ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇന്ത്യക്കാരന്‍ എന്ന വിശേഷണം ഏറെ നാളായി കൈപ്പിടിയിലാക്കിയ ബിസിനസുകാരനാണ് റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി. തന്റെ ബിസിനസ് സംരംഭങ്ങളില്‍ പലതിന്റേയും ചുമതല മക്കള്‍ക്ക് കൈമാറിയെങ്കിലും പുതിയ ഉയരങ്ങള്‍ കീഴടക്കുക ശീലമാക്കിയിരിക്കുകയാണ് അംബാനി. പുതിയ മേഖലകളില്‍ ബിസിനസ് വിപുലീകരിക്കുന്നത് തുടരുകയാണ് അംബാനി കുടുംബം.

ഇതിന്റെ ഭാഗമായി ഇപ്പോഴിതാ ആന്ധ്രയില്‍ വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങിയിരിക്കുകയാണ് റിലയന്‍സ് ഗ്രൂപ്പ്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് റിലയന്‍സ്. 17.23 ലക്ഷം കോടി രൂപയുടെ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ ഐ എല്‍) ആന്ധ്രാപ്രദേശില്‍ 65,000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.

Reliance

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനി 500 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകള്‍ (സിബിജി) ആന്ധ്രാ പ്രദേശില്‍ സ്ഥാപിക്കുമെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലീന്‍ എനര്‍ജി സംരംഭത്തിന് കീഴില്‍ ഗുജറാത്തിന് പുറത്ത് കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി നയിക്കുന്ന റിലയന്‍സിന്റെ ക്ലീന്‍ എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമാണ് പദ്ധതി.

റിലയന്‍സിന്റെ ഈ പുതിയ പദ്ധതി 250000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 130 കോടി രൂപ മുതല്‍മുടക്കുള്ള സിബിജി പ്ലാന്റുകള്‍ സംസ്ഥാനത്തെ തരിശുഭൂമിയില്‍ സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അനന്ത് അംബാനിയും ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും തമ്മില്‍ മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് അന്തിമരൂപമായത്.

പദ്ധതി സംബന്ധിച്ച് ധാരണാപത്രം ഉടന്‍ ഒപ്പുവെക്കും എന്നാണ് വിവരം. നേരത്തെ ലുലു ഗ്രൂപ്പും ആന്ധ്രാ പ്രദേശില്‍ വമ്പന്‍ നിക്ഷേപത്തിനുള്ള ധാരണപത്രം ഒപ്പുവെച്ചിരുന്നു. വിശാഖപട്ടണത്ത് ഒരു മാളും മള്‍ട്ടിപ്ലക്സും ഉള്‍പ്പെടെയാണ് ലുലു ഒരുക്കുന്നത്. ആന്ധ്രാപ്രദേശിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തില്‍ നിക്ഷേപം നടത്താനും ലുലു ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.

അബുദാബി ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന മാളുകളില്‍ മുന്‍നിരയിലാണ്. മലയാളിയായ എംഎ യൂസഫലിയാണ് ലുലുവിന്റെ ചെയര്‍മാന്‍. എട്ട് ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവും 70000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ മിഡില്‍ ഈസ്റ്റിലെ പ്രധാന കമ്പനിയാണ് ലുലു. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഇറക്കുമതി, വിതരണങ്ങള്‍, വ്യാപാരം, ഷിപ്പിംഗ്, തുടങ്ങിയവയാണ് ലുലുവിന്റെ ബിസിനസ് മേഖലകള്‍.

ഇന്ത്യയ്ക്കും യുഎഇയ്ക്കും പുറമെ സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. യൂറോപ്പ്, ഓസ്ട്രേലിയ, യുഎസ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ വിതരണ ശൃംഖലകളും ഉള്ളവരാണ് ലുലു ഗ്രൂപ്പ്. ഇന്ത്യയില്‍ ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം, ലഖ്നൗ, കോയമ്പത്തൂര്‍, പാലക്കാട്, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ലുലു മാളുകള്‍ ഉള്ളത്.

അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ ഈ ദിവസങ്ങളില്‍ ഇടിവുണ്ടായിട്ടും മുകേഷ് അംബാനി ഇപ്പോഴും ഏഷ്യയിലെ ഏറ്റവും ധനികനായി തുടരുകയാണ്. ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്റെ തത്സമയ ആസ്തി 99.7 ബില്യണ്‍ ഡോളറാണ്. നിലവില്‍ ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 17-ാം സ്ഥാനത്താണ് അദ്ദേഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+