കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ടെല്‍ ടെലിനോറിനെ വിഴുങ്ങും; എല്ലാം ജിയോയ്‌ക്കെതിരെയുള്ള പടയൊരുക്കം!!

കരാര്‍ സംബന്ധിച്ച സാമ്പത്തിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ടെലികോം രംഗത്തെ മത്സരങ്ങള്‍ക്കിടെ നോര്‍വീജിയന്‍ ടെലികോം സേവനദാതാക്കളായ ടെലിനോറിനെ വാങ്ങുന്നുന്നു. വ്യാഴാഴ്ചയാണ് ഇന്ത്യ വിടാനൊരുങ്ങുന്ന ടെലിനോറിനെ ഇന്ത്യ വാങ്ങുന്നതായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ പ്രഖ്യാപിച്ചത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ രാജ്യത്തെ മറ്റ് ടെലികോം സേവന ദാതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള ശ്രമങ്ങളും ഇതിനൊപ്പം തന്നെ നടക്കുന്നുണ്ട്.

ഇന്ത്യയില്‍ ആന്ധ്രപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത്, യുപി, ആസാം എന്നീ സര്‍ക്കിളുകളിലാണ് നിലവില്‍ ടെലിനോര്‍ പ്രവര്‍ത്തിയ്ക്കുന്നത്. എന്നാല്‍ കരാര്‍ സംബന്ധിച്ച സാമ്പത്തിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവില്‍ 269 മില്യണ്‍ ഉപയോക്താക്കളുമായി എയര്‍ടെല്‍ റിലയന്‍സിനെതിരെയുള്ള പോരാട്ടത്തിലാണ് എയര്‍ടെല്‍. ടെലിനോറിനെ ഏറ്റെടുക്കുന്നതോടെ ഏഴ് സര്‍ക്കിളുകളിലുള്ള ഉപയോക്താക്കളേയും ടെലിനോറിന്റെ ആസ്തിയും എയര്‍ടെല്ലിന് സ്വന്തമാകും. എന്നാല്‍ എയര്‍ടെല്ലിന് ടെലിനോര്‍ കൈമാറുന്നതുവരെയുള്ള ടെലിനോറിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായി തന്നെ തുടരും.

airtel-18

ഐഡിയ സെല്ലുലാറും വോഡഫോണും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് എയര്‍ടെല്‍ ടെലിനോറിനെ സ്വന്തമാക്കുന്നത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം പുറത്തുവരുന്നത്. അതിനൊപ്പം തന്നെ റിലയന്‍സ് കമ്യൂണിക്കേഷന്‍ ടാറ്റ ടെലിസര്‍വ്വീസുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നതിനുള്ള ആലോചനകളും സജീവമായി നടക്കുന്നുണ്ട്. നിലവില്‍ റിലയന്‍സ് ജിയോ ഉപയോക്താക്കളുടെ എണ്ണം 100 മില്യണ്‍ കടന്നതായി റിലന്‍സ് ജിയോ ചെയര്‍മാന്‍ മുകേഷ് അംബാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

English summary
Norwegian telecom operator Telenor is on its way to exit India by selling its operations to Bharti Airtel. India's biggest telecom operator Bharti Airtel on Thursday announced an agreement to acquire Telenor India, which has operations in seven circles - Andhra Pradesh, Bihar, Maharashtra, Gujarat, UP (East), UP (West) and Assam. The financial details of the deal were not disclosed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X