ക്ഷയിയ്ക്കാത്ത ഐശ്വര്യം പ്രദാനം ചെയ്ത് അക്ഷയ തൃതീയ, ജ്വല്ലറികളും റെഡി

  • By: മരിയ
Subscribe to Oneindia Malayalam

അക്ഷയ തൃതീയ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മവരിക ജ്വല്ലറികളാണ്. പുതിയ ഓഫറുകളും കളക്ഷനുമായി ഈ ദിവസം കൊണ്ടാടുന്നത് അവരാണ്. രാജ്യത്ത് ഏറ്റവും അധികം സ്വര്‍ണ വില്‍പ്പന നടക്കുന്ന ദിവസവും ഇത് തന്നെ.

Akshaya Tritiya

വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിസെ മൂന്നാമത്തെ ദിനമാണ് അക്ഷയ തൃതീയ
ആയി കണക്കാക്കുന്നത്. ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ ഏറ്റവും മികച്ച സമയം ആണിത്. അന്നേ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ല എന്നാണ് വിശ്വാസം. ഏപ്രില്‍ 28നാണ് ഈ വര്‍ഷം അക്ഷയ തൃതീയ
വരുന്നത്.

ഐതീഹ്യം അനുസരിച്ച് കുബേരന് ശിവനില്‍ നിന്ന് ധനം ലഭിച്ച ദിവസമാണ് ഇത്. ഇതേ ദിവസം തന്നെയാണ് ഭഗവാന്‍ ശിവന്‍ ലക്ഷ്മി ദേവിയെ സമ്പത് പ്രദായിനി ആയി മാറുവാന്‍ അനുഗ്രഹിച്ചതും. അക്ഷയ തൃതീയയെ സ്വര്‍ണം വാങ്ങുന്നതുമായി ബന്ധപ്പെടുത്തിയത് മനോഹരമായ ഒരു ബിസിനസ്സ് തന്ത്രത്തിന്റെ ഭാഗമാണ്. ഹിന്ദുമത വിശ്വാസികള്‍ക്ക് ഒപ്പം തന്നെ ജൈന മതവിശ്വാസികള്‍ക്കും പ്രാധാന്യമുള്ള ദിവസമാണ് അക്ഷയ തൃതീയ. പരശുരാമന്‍ ജനിച്ചത് അക്ഷയ തൃതീയ ദിനത്തില്‍ ആണെന്നാണ് വിശ്വാസം. അതിനാല്‍ അന്നേ ദിവസം പരശുരാമ രൂപം ഉണ്ടാക്കി പൂജിയ്ക്കുന്ന സമ്പ്രദായവും നിലവില്‍ ഉണ്ട്.

Gold

മുഹൂര്‍ത്തം നോക്കാതെ ഏത് മംഗള കാര്യവവും ചെയ്യാന്‍ പറ്റിയ ദിവസം ആയതിനാല്‍ അന്നേ ദിവസം വിവാഹങ്ങളും ഗൃപ്രവേശ ചടങ്ങുകളും മറ്റ് മംഗളകാര്യങ്ങളും നടത്താറുണ്ട്.

English summary
All Set for Akshaya tririya, on April 28th. Jwellary's are reay with new stock and offers.
Please Wait while comments are loading...